പേജുകള്‍‌

Friday, June 24, 2011

ദുർബ്ബല നിമിഷം

എന്തൊരു കാര്യം പറഞ്ഞാലും ചെക്കന്  ഒറ്റപ്പല്ലവിയേയുള്ളു.............സമയമില്ല- എന്നത്  ! അച്ഛനും അച്ചിയും ചെക്കനോട് തോറ്റിടത്ത് , ചെക്കന്റെ മാമൻ ഒരു ഐഡിയ മുന്നിലോട്ടിട്ടു. ചെക്കനൊരു വാച്ച് വാങ്ങിക്കൊടുക്കുക ! അപ്പോൾ സമയമുണ്ടാകുമല്ലോ?      അങ്ങനെ മാമനവനൊരു വാച്ച് വാങ്ങിക്കൊടുത്തു. നൈറ്റ് വാച്ച്മാനായി ജോലി കിട്ടിയ അവൻ രാത്രി വാച്ചും കെട്ടി ജോലിസ്ഥലത്ത്  കറങ്ങി നടന്നു. ഒരു രാത്രിയിൽ അവൻ ഒരു യക്ഷിയെ പരിചയപ്പെട്ടു. അവൾ കൈ മാടി വിളിച്ചപ്പോൾ അവന് സമയമില്ലെന്ന് പറയാൻ പറ്റിയില്ല ‌- ........വാച്ചിരിക്കുകയല്ലേ കൈയിൽ!  അധികം വൈകാതെ യക്ഷി പ്രഗ്നിണിയായി. അച്ഛനും അച്ചിയും ചെക്കനെ വിചാരണ ചെയ്തപ്പോൾ അവൻ പറഞ്ഞു “പറ്റിപ്പോയച്ഛാ..........ഒരു ദുർബ്ബല നിമിഷത്തിൽ ഞാൻ .......എന്നെ ..........ങ്ഹി.....ങ്ഹി..ങ്ഹീ........ ചെക്കൻ കരയാൻ തുടങ്ങി.      അച്ഛൻ പറഞ്ഞു:   അപ്പോൾ അതാണല്ലേ കാര്യം? നിന്നെയല്ല  നിന്റെ മാമനിട്ടാ രണ്ടെണ്ണം പൊട്ടിക്കേണ്ടത് .തല്ലിപ്പൊളി വാച്ച് വാങ്ങിയതു കൊണ്ടല്ലേ ദുർബ്ബല നിമിഷമുണ്ടായത്?       എടീ ........അയാൾ വൈഫിനെ വിളിച്ചു .എവിടേടീ  നിന്റെ ഇറ്ക്കീസൻ  ആങ്ങള..........? 

5 comments:

  1. ഒരു ബോണ്‍സായ്‌ കുറ്റം ഏറ്റോ ഏറ്റില്ലേ എന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി . വാച്ചില്‍ നിന്നാണോ നിമിഷങ്ങളില്‍ നിന്നാണോ ദുര്‍ബല നിമിഷങ്ങള്‍ ഉണ്ടാകുന്നതെന്ന ഗവേഷണത്തി ലാണ് അദ്ദേഹം ഇപ്പോള്‍ ..........മറുപടി അതിനു ശേഷം പ്രതീക്ഷിക്കാം ....

    ReplyDelete
  2. മായാവി സില്‍മാ കണ്ടിട്ടുണ്ടോ? നമ്മടെ മമ്മൂക്കേടേ, അതില് അതിയാനൊരു വാച്ച് സമ്മാനായിട്ട് കിട്ടുന്നുണ്ട് ജയിലീന്ന്. ഡയലിനു മുകളില്‍ അടപ്പുള്ളൊരു വാച്ച്. അത് കണ്ട് അതിയാന്‍ പറയുന്നൊരു ഡയകോലുണ്ട്....

    “ഹോ, അടപ്പുള്ളത് നന്നായി, സമയം വേസ്റ്റാവില്ലല്ലോ” ന്ന്
    അത് നര്‍മ്മം.

    കുളിപ്പിച്ച് കുളിപ്പിച്ചിപ്പൊ കുട്ടീല്ലാണ്ടാവും ന്നാ തോന്നണേ :പ്

    ReplyDelete
  3. ഹൊ...ഈ മായാവീന്റെ ഒരു കാര്യം .ഞാൻ ബ്ലോഗ് തൊടങ്ങുന്നേന് മുൻപേ പുള്ളി പണി പറ്റിച്ചു കളഞ്ഞല്ലോ. അപ്പോൾ ഞാനെവിടായിരുന്നൂ....?ങാ... പുടി കിട്ടീ........സിൽമക്ക് പോകാൻ സമയമില്ലായിരുന്നു.....വാച്ചില്ല്ലാന്ന്. അപ്പോ കുട്ടീന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തണം. മായാവീന്റെ കുട്ടിയെ എന്റെ കുട്ടിയായി കൊണ്ട് നടന്നത് നാണക്കേട് തന്നെ. പോട്ടെ. ഇനി കുട്ടിയെ വിട്ട് പഴയ കട്ടിയിലേക്ക് പോയാലോ....?

    ReplyDelete
  4. "സിൽമക്ക് പോകാൻ സമയമില്ലായിരുന്നു.....വാച്ചില്ല്ലാന്ന്. "

    അപ്പോള്‍ ആ ദുര്‍ബല നിമിഷത്തിന് ശേഷം പിന്നെയും ദുര്‍ബലനിമിഷം ഉണ്ടാവാതിരിക്കാന്‍ പിന്നെ വാച്ച് കെട്ടിയില്ല അല്ലെ?

    പഴയ കട്ടി - പാമ്പും പഴയതാ നല്ലത് എന്നല്ലേ?

    ബോണ്‍സായിയും അങ്ങനെതന്നെ, പഴകുന്തോറും വിലകൂടും.

    ReplyDelete
  5. വാച്ച്‌ കൊടുത്തത് നന്നായി
    ബല്യോരു ക്ലോക്കാണ്‌ കൊടുത്തിരുന്നെങ്കിലോ

    ReplyDelete