പേജുകള്‍‌

Monday, June 20, 2011

ചാറ്റ് മീൻ

കടാലിൽ മീൻ പിടിക്കാൻ പോകുന്ന അച്ഛനോട് മകൾ പറഞ്ഞു. അച്ഛാ മറക്കല്ലേ.... കമ്പ്യൂട്ടർ. മോള് കുറെ നാളായി പറയുന്നു , കമ്പ്യൂട്ടർ വാങ്ങിക്കൊടുക്കാൻ . അവൾക്ക് വീട്ടിലിരുന്ന് ചാറ്റണം പോലും. അവൾ ചാറ്റട്ടെ.വീട്ടിലിരുന്നു തന്നെ ചാറ്റട്ടെ.  അയാൾ  കടലമ്മയോട്  റിക്വസ്റ്റ് ചെയ്തു. എന്റെ പൊന്നു കടലമ്മച്ചീ. ഒന്നഡ്ജസ്റ്റ് ചെയ്യ്.ഒരു കമ്പ്യൂട്ടറിനുള്ള കോള്  ഒപ്പിച്ചു താ. എല്ലാ ദിവസവും കിട്ടുന്നതിൽ ഒരു വീതം തിരിച്ചു തന്ന് ഞാൻ കടം വീട്ടിക്കൊള്ളാം. ഒരു കൊമ്പനെ കിട്ടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്   പ്രതീക്ഷയോടെ വല വലിച്ച മുക്കുവൻ പെട്ടെന്ന് തളർന്നു പോയി .വല ശൂന്യമാണല്ലോ കടലമ്മച്ചീ...........എന്നാലും എന്നോടീ ചതി...............  വല മടക്കുമ്പോൾ  ഒരു ചെറിയ പെട്ടി  അയാളുടെ കണ്ണിൽ പെട്ടു . സൂക്ഷിച്ച് നോക്കിയപ്പോൾ  അയാൾ ഞെട്ടി. ഒരു ലാപ്ടോപ് കമ്പ്യൂട്ടർ!! കൊമ്പനു പകരം കോമ്പാക്ക്!. അയാൾക്ക് വല്ലാത്ത തന്തോഴം തോന്നി. കമ്പ്യൂട്ടറുമായി വീട്ടിലേക്കോടിയ  അയാൾ മുറ്റത്തെത്തും മുൻപേ മോളെ വിളിച്ചു .“ മുത്തേ. ദേ  നീ കണ്ടാ ...... അച്ഛൻ കമ്പ്യൂട്ടർ കൊണ്ട് വന്നെന്ന് .......എറങ്ങി വാ മകാളേ.......... മകളെ കാണാത്തതു കൊണ്ട് അയാൾ കമ്പ്യൂട്ടർ മേശപ്പുറത്ത് വച്ച്  അടുക്കളയിൽ കയറി ഒരു കോപ്പ കഞ്ഞിവെള്ളമെടുത്തു കുടിച്ചു. മകൾ വരാൻ പിന്നെയും  വൈകിയപ്പോൾ അയാൾ വെറുതെ ഒരു രസത്തിന്  കമ്പ്യൂട്ടറിൽ ക്ലിക്കാനും  ബ്രൌസാനും മറ്റും തുടങ്ങി. സ്ക്രീനിൽ തെളിഞ്ഞ ചിത്രം അയാളെ ഞെട്ടിച്ചു. കുറെ ചെറുപ്പക്കാർ വലയിൽ കുരുങ്ങി ചത്തിരിക്കുന്നു. അതിലൊന്നിന്റെ മേലെ “വിറൽ” തൊട്ടപ്പോൾ ആ ജഡം  കുറെ വലുതായി കണ്ടു .ചാറ്റു മീനുകൾ കൊത്തിത്തിന്ന് വികൃതമാക്കിയതെങ്കിലും ആ മുഖം തിരിച്ചറിഞ്ഞ് അയാൾ അലറിക്കരഞ്ഞു........“ മോളേ”...........

5 comments:

  1. കൊമ്പനു പകരം കോമ്പാക്ക്!. നല്ല പ്രയോഗം..ആദ്യായിട്ട് കേള്‍ക്കുകയാ...ചാറ്റിങ്ങിന്റെ ചീറ്റിങ്ങില്‍ പെട്ടുപോയി അല്ലെ? മാഷിന്റെ ആക്ഷേപ ഹാസ്യങ്ങള്‍ എല്ലാം ഗംഭീരം തന്നെ..കുറഞ്ഞ വക്കില്‍ കാര്യം പറയുന്ന ശൈലി ശരിക്കും ബ്ലോഗിന്റെ പേര് അന്വര്‍ത്തമാക്കുന്നു..

    ReplyDelete
  2. ആശയം നന്നായിട്ടുണ്ട്.
    ‘അകവല’യില്‍ അകപെട്ടാല്‍ പെട്ടത് തന്നെ!
    നല്ല പോസ്റ്റുകളുമായി വീണ്ടും കാണാം :)

    ഒരു ചിന്ന വിയോജിപ്പ്. ആ ഭാഷാശൈലി ഇങ്ങനൊരു ചെറിയ പോസ്റ്റില്‍ വിരസതയായി തോന്നി. കമ്പ്യൂട്ടര്‍ വന്നപ്പോഴേക്കും മകളതില്‍ പെട്ടു എന്നിടത്തും അസ്വഭാവികത.

    ReplyDelete
  3. ആശയം ഇഷ്ടപ്പെട്ടു .
    അവതരണം -- എന്തോ എവിടെയോ നഷ്ടപ്പെട്ട പോലെ
    പറയാന്‍ ഉദ്ദേശിച്ചത് മനസ്സിലായി ,മനസ്സില്‍ കൊണ്ടില്ല.

    ReplyDelete
  4. ശരിയാണെന്നെനിക്കും തോന്നുന്നു. വളരെ ഗൌരവമുള്ള വിഷയത്തെ നിസ്സംഗമായ രീതിയിൽ അവതരിപ്പിക്കാൻ പാടില്ലായിരുന്നു. ഈ കഥക്ക് ഇതിലുപയോഗിച്ച വാക്കുകളുടെ നേർപ്പാതി മതിയായിരുന്നു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. മിനിക്കഥ എന്ന പേരിൽ മിനിക്കഥ മാത്രമേ എഴുതാവൂ. ആ പേരിൽ നോവലൈറ്റ് എഴുതുന്നവരെ എനിക്കറിയാം.അനുവാചകന്റെ സമയമില്ലായ്മ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹത്തിനത് സ്വന്തം സമയ ദോഷമായി അനുഭവപ്പെടും. അതുകൊണ്ട് ഇല്ല.ഇനി വേണ്ടാത്ത ഒറ്റ വാക്കും ചേർക്കാതെ തന്നെ പോസ്റ്റ് ചെയ്യാൻ നോക്കാം.എല്ലാവർക്കും നന്ദി...........സ്നേഹ പൂർവ്വം വിധു

    ReplyDelete
  5. കൊമ്പനു പകരം കോമ്പാക്ക്!. :-) :-))

    ReplyDelete