പേജുകള്‍‌

Tuesday, June 28, 2011

ദുരന്തം

യുവ നേതാവ് പ്രസംഗം കാച്ചുകയായിരുന്നു.   പ്രസംഗത്തിനിടെ -“1962ൽ ഇവിടെ എന്തു നടന്നുവെന്ന് ആരെങ്കിലും ആലോചിക്കാ‍റുണ്ടോ?” എന്ന് അയാൾ ചോദിച്ചതെല്ലാവർക്കും ഓർമ്മയുണ്ട്. പിന്നീട് കറന്റ്  പോയതു കൊണ്ട് പ്രസംഗം നിർത്തേണ്ടി വന്നു. ആൾക്കാരെല്ലാം പിരിഞ്ഞു പോയപ്പോഴും യുവ നേതാവിന്റെ അച്ഛൻ അവിടെത്തന്നെ ഇരുന്ന് ആലോചിച്ചു. 1962ൽ ഇവിടെന്ത് നടന്നു? ആലോചനയുടെ അവസാനം അയാളത് കണ്ടു പിടിക്കുക തന്നെ ചെയ്തു:“ആ വർഷമാണല്ലോ താൻ അവന്റെ അമ്മയെ കെട്ടിയത് ”

6 comments:

  1. ചുമ്മാതല്ല, യുവനേതാവിനും കൂട്ടര്‍ക്കും ആലോചിച്ചിട്ട് ഉത്തരമൊന്നും കിട്ടാതെ പോയത്. അച്ഛനാണെങ്കില്‍ ഇനി ആലോചിച്ചിട്ട് കാര്യവുമില്ല.

    ReplyDelete
  2. വായിൽ കൊള്ളാത്ത പ്രക്ഷുബ്ധവും, പ്രക്ഷാളന പരവുമായ പ്രത്യയശാസ്ത്ര പ്രേഷണണങ്ങളൊന്നും പ്രശ്നപ്രതിവിധിക്ക് പ്രയോജനകരവും പ്രായോഗികവുമല്ലാതാകുമ്പോൾ പ്രേക്ഷക പ്രതികരണം ഇതൊക്കെ തന്നെ . ആ സാധു മനുഷ്യനെ സംബന്ധിച്ച് 1962ലെ പ്രധാന കാര്യം വിവാഹം തന്നെ.

    ReplyDelete
  3. പ്രക്ഷുബ്ധവും
    പ്രക്ഷാളനപരവുമായ
    പ്രത്യയശാസ്ത്ര
    പ്രേഷണണങ്ങളൊന്നും
    പ്രശ്നപ്രതിവിധിക്ക്
    പ്രയോജനകരവും
    പ്രായോഗികവുമല്ലാതാകുമ്പോൾ
    പ്രേക്ഷക
    പ്രതികരണം ...
    പ്രധാന കാര്യം .....ഇതാണോ
    ചോ...
    പ്രാ....?

    (ഇത്രേം 'പ്ര'യാസപ്പെട്ടു വായിച്ചു തീര്‍ന്നപ്പോള്‍....ഒരു നെഞ്ചുവേദന ..)

    ReplyDelete
  4. ബോണ്‍‌സായി ആണെങ്കിലും
    മുരടിപ്പില്ല. 1962 ല്‍ സംഭവിച്ചതെന്ന്തെന്ന് ഒരക്രമ ഉത്തരം ആയിപ്പോയി.
    രൂക്ഷമായ ഉത്തരം.

    ReplyDelete
  5. അങ്ങിനെ 1962 ഒരു ദുര്‍ബലവര്‍ഷമായി .............
    (ചില ദുര്‍ബ്ബലനിമിഷം പോലെ)

    ReplyDelete