പേജുകള്‍‌

Thursday, June 30, 2011

മറുമരുന്ന്

പതിവിനു വിപരീതമായി,അന്നയാൾ പ്രാതലടക്കമുള്ള  ആഹാരം പ്രകൃതി ഭോജന ശാലയിൽ നിന്നാണ് കഴിച്ചത് . ഉച്ച തിരിഞ്ഞപ്പോഴേ,കടുത്ത തലവേദനയും പനിയും ബാധിച്ച് അയാൾ അസ്വസ്ഥനായി.സ്ഥല കാല ബോധം പോലും നഷ്ടപ്പെട്ട് അയാൾ മരുന്നെന്നു കരുതി തപ്പിയെടുത്തത് ഏതോ കീട നാശിനിയായിരുന്നു.അതു കുടിച്ചതിനു ശേഷം അയാൾ ഒരിടത്തു ചെന്ന് ക്ഷമയോടെ കിടന്നു. പിന്നെ സാവധാനം ...............ചെന്നുചേർന്നത് മരണത്തിലേക്കല്ല........... സൌഖ്യത്തിലേക്കായിരുന്നു!

7 comments:

  1. മദ്യം,പുകയില എന്നിവ പോലെ വിഷാംശമുള്ള ഭക്ഷണത്തിന്റെ അഡിക്ഷൻ ചിത്രീകരിക്കാൻ ശ്രമിച്ചെന്നു മാത്രം.“വേണ്ടാത്തത് വല്ലതും വലിച്ചു കേറ്റി” വല്ല തല കറക്കമോ ഛർദ്ദിയോ വന്നിട്ട് കീടനാശിനി കുടിച്ചാൽ ബ്ലോഗർ ഉത്തരവാദിയായിരിക്കുകയില്ല.

    ReplyDelete
  2. ഹ... ഹ... കൊള്ളാം.
    പണ്ട് ഹോസ്റ്റലില്‍ നിന്നകാലത്ത് വെറും മോശമായ ഭക്ഷണം കഴിച്ചിട്ട് ഒരുമാസമൊക്കെ കഴിഞ്ഞ് വീട്ടില്‍പോയി നല്ല ഭക്ഷണം കഴിക്കുമ്പോള്‍ വയറിളക്കം പിടിച്ചിരുന്നത് ഓര്‍മ്മ വന്നു.

    ReplyDelete
  3. അച്ചന്റെ പ്രസംഗം കേട്ടു കൊണ്ടിരുന്ന ഒരു വൃദ്ധ കരയുന്നു. അച്ചൻ വിചാരിച്ചത് പ്രസംഗം സ്വാധീനിച്ചതായിരിക്കുമെന്ന്.പക്ഷേ തള്ള കരഞ്ഞത് അച്ചന്റെ ഊശാൻ താടി കണ്ടപ്പോൾ കഴിഞ്ഞ മാസം ചത്തുപോയ ആടിനെ ഓർമ്മ വന്നത് കൊണ്ടാണത്രേ!തള്ളയുടെ ഓർമ്മ,ഓർമ്മ വന്നത് ഓർമ്മയെ പറ്റി പറഞ്ഞപ്പോളാണ്.

    ReplyDelete
  4. സ്പിരിറ്റ്‌ ചേര്‍ക്കാത്ത കള്ളുഷാപ്പില്‍ നിന്നും ആരെങ്കിലും കുടിക്കുമോ?
    ഏതുവരെ ആകാം എന്നാണ് മായത്തിന്റെ മന ശാസ്ത്രം ......
    പിന്നെ ചായക്കടകളില്‍ ഉപയോഗിക്കുന്ന തേയിലയില്‍ നല്ലൊരു ശതമാനം കശുവണ്ടിയുടെ തൊലി പൊടിച്ചു ചേര്‍ത്തിരുന്നു. എന്നൊരു റിപ്പോര്‍ട്ട്‌ മുന്‍പ്‌ കണ്ടിരുന്നു. പിന്നെ അതിനെക്കുറിച്ച് കേട്ടിട്ടില്ല.അങ്ങിനെ എന്തെല്ലാം .......
    കീടനാശിനി ആരോഗ്യരഹസ്യം എന്ന് പരസ്യം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു........
    നിങ്ങള്‍ക്ക് ഇനി മുതല്‍ ആശംസയില്ല.
    അടി തടുക്കാനേ ഇപ്പോള്‍ നേരമുള്ളൂ .

    ReplyDelete
  5. അടി തടുക്കാനേ ഇപ്പോള്‍ നേരമുള്ളൂ .............ഇത് ഒന്നാംതരം ആശംസയല്ലേ? പിന്നെ ഞങ്ങളുടെ നാട്ടിൽ ഒരു പയഞ്ചൊല്ലുണ്ട്: “അടി വരുന്ന പെരിയക്ക് ചാപ്പ കെട്ടറ് ” എന്ന്! എന്തൊരു ഭാഷ അല്ലേ? തെളി മലയാള വിവർത്തനം ഇങ്ങനെ: അടി വരുന്ന വഴിക്ക് കുടിൽ കെട്ടരുത്! അർത്ഥം തല്ലു കൊള്ളിത്തരം കാണിക്കരുത് എന്ന് തന്നെ .ഇത് അടിയല്ല, അറിവിനായുള്ള നടപടി മാത്രം....................(അടിയും തല്ലും വിരുദ്ധ ചേരികളിൽ വരുന്ന രണ്ട് പ്രയോഗങ്ങളാണ് അടിപൊളിയും തല്ലിപ്പൊളിയും എന്നത് രസകരമായ കാര്യം)

    ReplyDelete
  6. അടിയിരിക്കുന്നിടത്ത് ചെകിടുമായി പോകരുത്, എന്നാലും..
    ഈ പ്രതലത്തിൽ വായന ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ചുവന്നക്ഷരം.

    ReplyDelete
  7. ശരിയാ. ചുവപ്പ് എല്ലായിടത്തും പ്രശ്നക്കാരൻ തന്നെ. താങ്കൾ നീലയുടെ ആളാണോ? ഒന്നു നോക്കിക്കളയാം. ഇനി മുതൽ ബോൺസായ് ചുവപ്പ് കഥകൾ എഴുതില്ല. പകരം നീലക്കഥകളാകട്ടെ.

    ReplyDelete