പേജുകള്‍‌

Monday, June 27, 2011

വിരലുകൾ

ചെക്കൻ പഠിക്കാൻ ജോറായിരുന്നു.അതു കണ്ട് നാട്ടുകാർ പറഞ്ഞു :മോനേ നീയൊരു മാഷാകുമെടാ......!ചെക്കൻ കണക്കിനായിരുന്നു കൂടുതൽ ജോറ്. കൈവിരലുകൾ കൊണ്ട്  കണക്കു കൂട്ടിക്കൂട്ടി അവൻ കണക്കിന്റെ കങ്കാണിയായി. ഒടുവിലവൻ ഒരു മാഷായി .ഒരു കണക്ക് മാഷ് .നാട്ടുകാർക്കും പിള്ളേർക്കും ഒരു സംശയവുമില്ലാത്ത വിധം കണക്കു പറഞ്ഞു കൊടുത്ത് മാഷ് ആളായതു കണ്ടപ്പോൾ ചിലർക്ക് കണക്കു കൂട്ടലുകൾ തെറ്റി .അവർ മാഷിന്റെ കണക്കു വിരലുകൾ വെട്ടിക്കളഞ്ഞു.  നാട്ടുകാരും പിള്ളേരും കരഞ്ഞപ്പോൾ മാഷ്  ചിരിച്ചു കൊണ്ട് പറഞ്ഞു: കണക്കുകൾ പിഴക്കുമ്പോൾ കൂട്ടുന്ന കണക്കുകളിൽ കണക്കുകൾ പെടുന്നില്ല. എനിക്ക് കണക്ക് കൂട്ടാൻ വിരലുകൾ വേണ്ടാതായിരിക്കുന്നു എന്ന കണക്ക്  കണക്കിൽ പെടാ‍ത്ത പുതിയ കണക്ക്! എന്റെ ഉയിരെടുക്കുമ്പോഴേക്കും എന്റെ കണക്കു കൂട്ടലിന്  ഞാൻ വേണ്ടാതായിരിക്കും!!

10 comments:

  1. കണക്കുകള്‍ പിഴയ്ക്കുമ്പോള്‍ 'കുറയ്ക്കുന്ന' കണക്കുകളില്‍ കണക്കുകള്‍ പെടുമോ?
    കണക്കായിട്ടല്ലേ വിരല്‍ വേണ്ടിവന്നതും, വിരല്‍ പോയതും.
    ഇനിയെങ്കിലും കണക്കാവാതെ സയന്‍സാവാന്‍ നോക്ക്.

    ReplyDelete
  2. കണക്കായിപ്പോയി

    ReplyDelete
  3. പണ്ടേ ഇങ്ങനൊക്കെ തന്ന്യായിരുന്നു
    കണക്ക് കണ്ടും കേട്ടും ഒന്നും മനസ്സിലാകാതെ ചെറുത് കണ്ണുംമിഴിച്ചങ്ങിരിക്കും!

    ഇപ്പഴും! :(

    ReplyDelete
  4. കടിക്കുന്ന പട്ടിക്ക് തല വേണ്ടെന്നു പറയുന്നപോലെ അല്ലെ?

    ReplyDelete
  5. ലുങ്കി മലയാളിയുടെ തലയില്‍ വന്നത് ഇത്, സാറിന്റെ കൈ വെട്ടിയ അണ്ണന്‍മാരെ കുത്തിയത് ആണോ??

    ഒരു അഭിപ്രായം പറഞ്ഞാല്‍ കുഴപ്പമില്ല എന്ന് ഞാന്‍ അങ്ങ് കരുതുന്നു..
    ബ്ലോഗിന്റെ നടുക്ക് ഉള്ള ഈ നീല നിറം,(നാട്ടിലെ ഫാഷയില്‍ പറഞ്ഞാല്‍ പഞ്ചായത്ത് കളര്‍ ) അതും ഒരു കണ്ണില്‍ കുത്തുന്ന നീല നിറം മാറ്റി കുറച്ചു കൂടി നല്ല ഒരു നിറം ആക്കിയാല്‍ വായിക്കാന്‍ സുഖവും, കണ്ണിനു കുളിര്‍മയും കിട്ടും..
    സത്യം..

    ReplyDelete
  6. നന്ദി ശ്രീ ലുങ്കി മലയാളി... താങ്കൾ എനിക്ക് നല്ലൊരു സംതൃപ്തി നൽകിയിരിക്കുന്നു, ..... ഞാനെന്ത് ഉദ്ദേശിച്ചെന്ന് താങ്കളെങ്കിലും മനസ്സിലാക്കിയല്ലോ. നന്നായി. ഇനി പോസ്റ്റ് ഏരിയയുടെ നിറം മാറ്റാനുള്ള താങ്കളുടെ നിർദേശത്തെ പറ്റി- ഏതു നിറമായിരിക്കും നല്ലതെന്നു കൂടി പറയാമെങ്കിൽ അതു സ്വീകരിക്കാമായിരുന്നു.( കുറ്റങ്ങൾ പറയാൻ ഒരു മടിയും വേണ്ട. ഒരഭിപ്രായവും പ്രസിദ്ധീകരിക്കതിരിക്കുകയില്ല) സ്നേഹപൂർവ്വം വിധു

    ReplyDelete
  7. ടെമ്പ്ലേറ്റ്‌ ഒന്നോടെ മാറ്റിയാല്‍ നന്നായിരുന്നു എന്ന് ഒരു അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു

    ReplyDelete
  8. സോണി പറയുന്നത് ഏതാ കാര്യം, ഏതാ തമാശ എന്ന് എനിക്കിപ്പം തിരിയാണ്ടായിരിക്കുന്നു. നിങ്ങളെല്ലാം പറയുന്നതനുസരിച്ച് എനിക്ക് ടെമ്പ്ലേറ്റോ സ്റ്റൈലോ ഒക്കെ മാറ്റാം. മാറ്റിയില്ലെങ്കിലും നിങ്ങൾ ഒരു പക്ഷേ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.പക്ഷേ ഇതെല്ലാം കേൾക്കുമ്പോൾ ഞാൻ എന്റെ ഓളുടെ കാര്യം ഒന്നോർത്തു പോയി. ഞാൻ താടി വടിച്ച് ചുള്ളനാകണമത്രേ! ജുബക്ക് പകരം ഷർട്ട് തൈപ്പിക്കണമത്രേ! ജീൻസ് വാങ്ങണമത്രേ. പിന്നേ.........ഞാനിങ്ങനെ തന്നെ നടക്കും നീ വേണമെങ്കിൽ പോയി കേസു കൊട് എന്ന് പറഞ്ഞപ്പോൾ ഓള് പറഞ്ഞത് ,എന്നാപ്പിന്നെ ഒന്നും ഇടാണ്ട് നടന്നോ .....എന്നായിരുന്നു!. ഏതായാലും മൊത്തം മാറ്റുന്നില്ലിപ്പോൾ. ലുങ്കി മാറ്റി മുണ്ടാക്കമെന്നു തോന്നുന്നു. അതായത്,നീല മാറ്റി വെള്ളയാക്കാമെന്ന്.

    ReplyDelete
  9. ലുങ്കി മലയാളി അരുളി ചെയുന്നു---ഇപ്പൊ പേജ് കാണാനും വായിക്കാനും സുഖം ഉണ്ട്..

    ReplyDelete
  10. ഭാര്യ നിങ്ങളെ സഹിക്കുന്നു, വേറെ വഴിയില്ലാത്തതുകൊണ്ട്. ടെമ്പ്ലേറ്റ്‌ മാറ്റിയില്ലെങ്കിലും ഞങ്ങളും സഹിക്കും, നല്ല ടെമ്പ്ലേറ്റ്‌ ഉള്ള വേറെ ബ്ലോഗില്‍ പോയാല്‍ നിങ്ങള്‍ എഴുതുന്നത്‌ വായിക്കാന്‍ പറ്റാത്തതുകൊണ്ട് ഇവിടെത്തന്നെ വന്നുവായിക്കും, അല്പം കഷ്ടപ്പെട്ടായാലും. നിങ്ങള്‍ വൃത്തിയായും കുട്ടപ്പനായും നടക്കണം എന്ന് നിങ്ങളുടെ ഭാര്യ ആഗ്രഹിക്കുന്നത് അവര്‍ക്ക് മാത്രം കാണാന്‍ അല്ലല്ലോ. അതുപോലെയാ ഞങ്ങളൊക്കെ പറയുന്നത് എന്നങ്ങു കരുതുക. (ഇനി ഒരു സ്വകാര്യം, ഭാര്യ അറിയണ്ട. ഭര്‍ത്താവിനോട് കൂടുതല്‍ സ്നേഹം ഉള്ള ഭാര്യമാര്‍ അവര്‍ മോശമായി നടക്കുമ്പോള്‍ സന്തോഷിക്കും, വേറെ പെണ്ണുങ്ങള്‍ ഒന്നും അവരെ നോക്കില്ലല്ലോ.)

    ReplyDelete