പേജുകള്‍‌

Tuesday, June 07, 2011

ശിശുദിനം


ശിശുദിനത്തിന്‌ നഗരത്തിലെ ക്ലബ്ബ് ഒരു ചാരിട്ടബിള്‍ പ്രവ്യത്തി ആസൂത്രണം ചെയ്തു.
തെരുവു പിള്ളേര്‍ക്കെല്ലാം ഓരോ കുപ്പി ടോണിക്ക് നല്‍കുക!
ധാരാളം പിള്ളേര്‍ പിടിക്കപ്പെട്ടു
ധാരാളം പേര്‍ പ്രസംഗിച്ചു: കുട്ടികളെ പറ്റി........,ചാച്ചാജിയെ പറ്റി........,സ്നേഹത്തെ പറ്റി............
എല്ലാ പിള്ളേര്‍ക്കും കിട്ടി ഓരോ കുപ്പി ടോണിക്ക്..........!
അതിലൊരു കുട്ടി പ്രോഗ്രാം കഴിഞ്ഞ ഉടനെ തനിക്കു കിട്ടിയ ടോണിക്കുമായി തൊട്ടടുത്ത ഹോട്ടലിലേക്കോടി-തന്റെ ടോണിക്കിനു പകരം ഒരു പിടി ചോറ് ചോദിക്കാന്‍
ഹോട്ടല്‍ മുതലാളി ടോണിക്ക് കുപ്പി വാങ്ങി നോക്കി കുട്ടിയുടെ നേര്‍ക്ക് ആക്രോശിച്ചു: ഓടെടാ.... എവിടുന്നു കട്ടതാടാ ഇത്?കക്കുമ്പോള്‍ സാധനത്തിന്റെ "എക്സ്പയറി ഡേറ്റ്" നോക്കി കട്ടു കൂടെ.നാശങ്ങള്‍ ........ആളെ മിനക്കെടുത്താതെ പോടാ
അയാള്‍ പുറത്തേക്കെറിഞ്ഞ ടോണിക്ക് കുപ്പി പൊട്ടി റോഡില്‍ സ്യഷ്ടിച്ച അക്ഷരങ്ങള്‍ നോക്കി ആരോ വായിച്ചു-"ശിശുദിനം.......! "

2 comments:

  1. അതിഭാവുകത്വമായിപ്പോയി, സാരമില്ല :)

    ReplyDelete
  2. അതിഭാവുകത്വമില്ല, ഇതാണ് സംഭവിക്കുന്നത്‌, സംഭവിച്ചുകൊണ്ടിരിക്കുന്നത്..

    ReplyDelete