അറിയാതെയറിയാതെയറിവിൻ തുരുത്തും കടലെടുത്തെന്നാര്കളി പറഞ്ഞൂ..............? കളിയല്ല കളിയല്ലറിവിൻ തുരുത്തുകൾ പൊടി ബാക്കി വയ്ക്കാതെ കടലെടുത്തൂ..............! അറിവെടുത്തൂ,തിരിച്ചറിവെടുത്തൂ പിന്നെ- യലിവിൻ പ്രവാഹവും തിരയെടുത്തൂ തിരതിരിച്ചെറിയുന്നു ശൂന്യമാം ഭൂവിലീ നാറുന്ന പുതുമയുടെ ചവറുമാത്രം അറിവുംവിവേകവുംതിരികെയെടുക്കുവാൻ മത്സ്യമോകൂർമ്മമോഅവതരിച്ചോ.............? മോശമല്ലാതൊരുപെട്ടകത്തിൽതെല്ലൊ- രറിവിന്റെവിത്താരോകാത്തുവച്ചോ.............? കടലിറങ്ങുമ്പോളറിവിൻഒലീവില- ത്തെളിവുമായ് വെൺപ്രാവുവന്നീടുമോ..? അരയാൽതളിരിലത്തോണിയിൽപെരുമാള് അറിവിന്റെ പിറവി തൻ നിറവാകുമോ...?
യ്യോ........ഒന്നും കാണാനില്ലായേ........
ReplyDeleteഅല്പം വലിയ ഫോണ്ട് ആക്കൂ മാഷേ; വീണ്ടും വരാം!
കണ്ട്രോളും പ്ലസും ഞെക്കിപ്പിടിച്ചു ഞാന്‍ വായിച്ചെടുത്തു. കൊള്ളാം, നന്നായിട്ടുണ്ട്. പിന്നെ, ഒന്നും പറയാതെ പോയത്, ഇത്ര കഷ്ടപ്പെട്ട് വായിച്ചതും പോരാ....
ReplyDeleteഅപ്പൊ കവിതയിലും ഒരു കൈ നോക്കാം ലെ
ReplyDeleteകൊള്ളാം മാഷെ.
(ന്റെ കണ്ട്രോളും പ്ലസ്സും തമ്മില്‍ പിണക്കാ, ഒപ്പം ഞെങ്ങൂല)
അധികം വന്നപ്പോ കണ്ട്രോള് പോയല്ലേ?
ReplyDelete