പേജുകള്‍‌

Friday, June 10, 2011

തെറ്റ്

വിഷണ്ണനായി മണ്ണിൽ കിടക്കുന്ന പട്ടിയോട് കാക്കക്കൂട്ടിലിരുന്ന്കുയിൽ ചോദിച്ചു :                                                                           എന്തു പറ്റി ചങ്ങാതീ ?                                                                              പട്ടി പറഞ്ഞു: ആയിരം ശരികൾ  യജമാന് വേണ്ടി ചെയ്ത എന്നെ ,അറിയാതെ പറ്റിയ തെറ്റിന്റെ പേരിൽ അയാൾ പുറത്താക്കി.                                                                                     കുയിൽ പറഞ്ഞു: നീ പറഞ്ഞ ആയിരം ശരികളാണ് നീ ചെയ്ത വലിയ തെറ്റ്;നീ തെറ്റെന്നു പറഞ്ഞതെന്തോ-അതാണ് നീ ചെയ്ത ആദ്യത്തെ ശരി!!                                                                         കാക്കക്കൂട്ടിൽ മുട്ടയിട്ട ശേഷം കുയിൽ പറന്നു പോയി.         കുയിലിന്റെ മുട്ടക്ക് അടയിരിക്കൻ എത്തിയ കാക്കച്ചിയുടെ കുശലം പറച്ചിൽ ഗൌനിക്കാതെ പട്ടി നടന്നു മറഞ്ഞു

6 comments:

  1. ഹഹഹാ, കൊള്ളാം
    പലപ്പോഴും തെറ്റ് ചെയ്യുന്നവരെയാണ് നമ്മള്‍ കൂടുതലും ശ്രദ്ധിക്കുന്നതും
    ശരികള്‍ അവഗണിക്കപെടുന്നു.

    ഇഷ്ടപെട്ടു :)

    ReplyDelete
  2. ഈ ചെറിയ കഥയെ പറ്റി ചെറുതെഴുതിയ ചെറിയ അഭിപ്രായത്തിൽ ചെറുതല്ലാത്ത സന്തോഷം.ചെറുതായതെല്ലാം ഇഷ്ടപ്പെടുന്നതുകൊണ്ട് ഇഷ്ടപെട്ടു :)-ചെറുതിനെ.....! ചെറുതിന്റെ ചെറുതല്ലാത്ത സഹകരണം ഉണ്ടാകണം.......വളരെനന്ദി ........ വന്നതിന്........വായിച്ചതിന്.......കമന്റിയതിന്

    ReplyDelete
  3. ഹോ, റിപ്ലെ വായിച്ച് ആകെയൊരു കറക്കം :-
    ഇതില്‍ ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഇടുവായിരുന്നേല്‍ അടുത്ത പോസ്റ്റിടുമ്പോള്‍ അറിയാമായിരുന്നു.

    ReplyDelete
  4. ഫോളോ ബൈ ഇ മെയിൽ എന്ന ഓപ്ഷൻ വച്ചിട്ടുണ്ട് .ഫോളോവേഴ് സിനെ ചേർക്കാനുള്ള സൂത്രം എനിക്കറിയില്ല .ശരിക്കും ബ്ലോഗാൻ തുടങ്ങിയിട്ട് തന്നെ രണ്ടാഴ്ച്ചയേ ആയുള്ളൂ. ഏതായാലും ഇഷ്ട്ടപ്പെട്ട സ്തിതിക്ക് “ബോൺസായ്” ബുക്ക്മാർക്ക് ചെയ്യുക .മിക്കവാറും എല്ലാ ദിവസവും പുതിയ പോസ്റ്റ് ഉണ്ടാകും അവധി ദിവസങ്ങളിൽ കമ്പ്യൂട്ടറിനെ പിരിഞ്ഞിരിക്കുന്നത് കൊണ്ട് പോസ്റ്റാൻ പറ്റാറില്ല .അസൌകര്യമില്ലെങ്കിൽ ദിവസവും വരൂ.എന്നിട്ട് ഹോം സെലക്ട്ട് ചെയ്ത് മറ്റ് പഴയ പോസ്റ്റുകളും വായിക്കൂ .നല്ല വായനക്കാരെ അറിയിച്ചാൽ ഉപകാരം .വരുന്ന കമന്റിന് നൽകുന്ന മറുപടി ചിലപ്പോൾ ഒരു നല്ല കഥയെക്കാൾ ഗംഭീരമാകാം .പുതിയതായി രണ്ട് കഥകൾ വന്നു കഴിഞ്ഞു.നാളെ അവധി.....മറ്റന്നാൾ പുതിയ പോസ്റ്റ്. ഈ വലിയ ചെറുതിന് എന്റെ ചെറിയ വലുതുകൾ കൊണ്ടാവട്ടെ ഇനി സൽക്കാരം

    ReplyDelete
  5. ഉവ്വുവ്വ് :)
    ഒരാളുടെ വീട്ടില്‍ ദിവസോം കേറി വന്നിട്ട് ഇന്ന് വല്ലോം ഉണ്ടോ എന്ന് ചോദിക്കണേലും നല്ലതല്ലേ, വല്ല വിശേഷത്തിനും വന്ന് സന്തോഷത്തോടെ പോകണത്. അതോണ്ടാണേയ് ;)
    എഴുത്തുകാരന്‍ കുറേ എഴുതികൂട്ടി പൂട്ടിവച്ചിട്ട് കാര്യല്ലാലോ. അത് പുറത്തെത്തിക്കണേല്‍ ആദ്യം എഴുത്തുകാരന്‍ മറ്റ് എഴുത്തുകാരെകൂടി അവരുടെ ബ്ലോഗിലൂടെ പരിചയപെടൂ. വായനയോട് വിരോധമില്ലെങ്കില്‍ താഴെ ഒരു ലിങ്ക് കൊടുക്കുന്നു. അത് വായിച്ചാല്‍ ഫോളോവേഴ്സിനെ പിടിക്കാനുള്ള സൂത്രം കിട്ടും

    http://marubhoomikalil.blogspot.com/2010/11/blog-post_15.html

    ReplyDelete
  6. ആരു പറഞ്ഞു..............ആരു പറഞ്ഞു............ചെറുത് വെറും ചെറുതാണെന്നിന്നാരു പറഞ്ഞൂ

    ReplyDelete