പേജുകള്‍‌

Thursday, June 23, 2011

ബ്ലോഗ് ചായക്കട


കിട്ടൻ......!                                                       ആ ചായക്കടയുടെ ഉടമ,                     പാചകക്കാരൻ, സപ്ലയർ,തൂപ്പുകാരൻ,ക്യാഷ്യർ!                     ചായ പല വിധം,   കിട്ടൻഒരുവിധം........ചായക്കടയിൽ വന്നവർ കമന്റുകളിട്ടു- കിട്ടാ കട്ടനു കടുപ്പം പോരാ.....,  കിട്ടാ ചായക്കു ചൂട്   കുറവ്....., കിട്ടാ വിത്തൌട്ട്  ചായക്ക്  പറഞ്ഞിട്ട് ഇതെന്താമധുരമില്ലാത്ത ചായ?        കിട്ടന്റെ മറുമൊഴികൾ കാക്കാതെ ആളുകൾ കടയൊഴിഞ്ഞു.               ചായക്കട  കൊണ്ട് കിട്ടന്  കാര്യമൊന്നുമില്ല!                             *******                                     ഞാൻ.........!                 ഈബ്ലോഗിന്റെഉടമ, എഴുത്തുകാരൻ,എഡിറ്റർ, പബ്ലിഷർ,അനുവാചകൻ,        നിരൂപകൻ. ബ്ലോഗിൽവന്നവർകമന്റുകളിട്ടു‌‌ - മാഷേതുടക്കംപാളിപക്ഷേ ഒടുക്കംനന്നായില്ല.........,  മാഷെആശയംമോശമാണെങ്കിലും പോസ്റ്റ്തല്ലിപ്പൊളിയായിപ്പോയി. വരികൾക്ക് നീളം കുറവാണെങ്കിലും       കവിത ചെറുതായിപ്പോയി.                 ഞാൻ വെറുതെ കിട്ടനെ ഓർത്തപ്പോൾ കിട്ടൻ ഒരാവശ്യത്തിന് എന്നെ ഓർത്തു. ചായക്കടക്ക് ഒരു പേര് വേണം പോലും. ആലോചിക്കാതെ പറഞ്ഞ പേര് കിട്ടന്, കളഞ്ഞു പോയ കിണ്ണം കിട്ടിയതു പോലെ. ആളുകൾ ഇപ്പോൾ പറയുന്നത്: “ഏതായാലും ഇത്ര വരെയായില്ലേ?     ഇനി കിട്ടന്റെ ബ്ലോഗിൽ പോയി ഒരു  ചായ കുടിക്കാം”

17 comments:

  1. ബഹു മുഖ പ്രതിഭ......കിട്ടൻ.. ഹ. ഹ. ഹ. നന്നായിരിക്കുന്നു...

    ReplyDelete
  2. മാഷെആശയംമോശമാണെങ്കിലും പോസ്റ്റ്തല്ലിപ്പൊളിയായിപ്പോയി
    “ഏതായാലും ഇത്ര വരെയായില്ലേ?"

    ആര്‍ക്കിട്ടോ താങ്ങിയതാണോ! അല്ലാ....ആണോ...ഏഹ്

    ഹ്ഹ്ഹ്ഹ് ഉം ഉം..........മനസ്സിലാവണൊണ്ട് ട്ടാ :P

    ReplyDelete
  3. ഞങ്ങളുടെ നാട്ടില്‍ ഒരു ചായക്കടയുണ്ട് ........
    മിക്കവാറും വരുന്നത് സ്ഥിരം ചായകുടിക്കാര്‍ ........
    ഓരോ ആള്‍ വരുമ്പോളും ചായക്കടയുടെ മുതലാളി കം മാനേജര്‍
    കം കാഷ്യര്‍ അകത്തേക്ക് വിളിച്ചു പറയും നമ്മുടെ........മാഷിന് (.......ഓരോരുത്തരുടെയും പേരാണ് തെറ്റിദ്ധരിക്കരുത്)ഒരു സ്പെഷ്യല്‍ ചായ കടുപ്പത്തില്‍, ലൈറ്റ്, മധുരം കൂട്ടി അങ്ങിനെ ഓരോരുത്തര്‍ക്കും അനുയോജ്യമായ വിശദീകരണങ്ങളോടെ.എല്ലാം കേട്ടിട്ട് ചായ ഉണ്ടാക്കാന്‍ നില്‍ക്കുന്നയാള്‍ കുറെ വെള്ളമെടുത്ത് തേയിലസഞ്ചിയില്‍ അയാള്‍ക്ക്‌ തോന്നിയ അളവില്‍ പാലും എടുത്തു ഒഴിച്ച് അയാള്‍ക്ക്‌ സൌകര്യമുള്ള ഒരു ചായ ഉണ്ടാക്കി, വരുന്നയാളിന്റെ മുന്നില്‍ കൊണ്ട് വയ്ക്കും. തേയില സഞ്ചി ഒടുവില്‍ പിഴിഞ്ഞൊഴിച്ച് കൊടുക്കുന്ന ചായയും ഇത് പോലെ സ്പെഷ്യല്‍ ഓര്‍ഡര്‍ കിട്ടി നിര്‍മ്മിച്ചതാകും.
    ഇത് കഥയുടെ മറുവശം
    നിങ്ങള്ക്ക് SPORTSMAN SPIRIT ഉണ്ടെന്ന വിശ്വാസത്തില്‍ പോസ്റ്റുന്നു.

    ReplyDelete
  4. കിട്ടന് ചായയുടെ കാശ് കിട്ടാനുണ്ടോ? ബ്ലോഗര്‍ക്ക് കടം പറയുന്നില്ല. നന്നായിട്ടുണ്ട്

    ReplyDelete
  5. മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ...
    അത് കിട്ടിയിട്ട് മാവിന് വല്ല കാര്യവും ഉണ്ടോ?
    നിങ്ങളുടെ മാവില്‍....

    ശരിക്കും എന്ത് പ്രതീക്ഷിച്ചാ ഈ ബോണ്‍സായി തുടങ്ങിയത്? ഇതില്‍ സ്ഥിരം കമന്റ് ഇടുന്ന ഒരാളാ ഞാന്‍. ഇവിടെ ഒരു കമന്റും ഇടാത്തവര്‍ നല്ലവര്‍ അല്ലെ? അല്ലെങ്കിലും എവിടെയും എന്തെങ്കിലും ചെയ്യുന്നവര്‍ക്കെ കുറ്റം വരൂ. ഒന്നും മിണ്ടാതിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ചെറുതേ... ഞാന്‍ ഇനി വലുതായി ഒന്നും പറയുന്നില്ല. ബോണ്‍സായി, കിട്ടനായി, ചായക്കടയിലായി, മാവിലായി....

    ReplyDelete
  6. എന്തോ “ചെറുത”ല്ലാത്ത പ്രശ്നം എവിടെയോ എങ്ങനെയോ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഒരു നാടൻ ചായക്കടയെയും ബ്ലോഗിനെയും ഒന്നു താരതമ്യപ്പെടുത്തി എന്നല്ലേയുള്ളൂ. അതിനെ “ഞാന്” പറഞ്ഞ പോലെ ബ്ലോഗ്സ്മാൻ സ്പിരിറ്റോടെ എടുക്കുകയല്ലേ വേണ്ടത്? പോസ്റ്റ് മോശമാണെങ്കിൽ അതു പറയുന്നവരല്ലേ നല്ല പ്രോത്സാഹകർ? അത്തരക്കാരെ കൂടെ നിർത്തുകയാണു വേണ്ടതെന്ന വിശ്വാസക്കാരനാണ് ഞാൻ. “ചെറുത് ” മിക്കവാറും കാര്യങ്ങൾ തുറന്നു പറയുന്ന ആളാണ്. അതൊന്നും തന്നെ ആരെയും വിഷമിപ്പിക്കാനല്ല എന്നതാണ് സത്യം. എല്ലാം ഒരു രസം അല്ലാതെ ബ്ലോഗ് കൊണ്ട് മറ്റെന്തു നേട്ടം? എനിക്ക് ചെറുതിനെ ഗൾഫിൽ പോയി കാണാൻ പറ്റില്ല . കക്ഷി നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമായിരിക്കും.അങ്ങനെ കാണുന്നത് ഒരു സന്തോഷമാണ് അതു പോലെ ഏറ്റവും അടുത്ത ബ്ലോഗ് സുഹൃത്തുക്കളെ ഫോണിലൂടെയും ഇ മെയിലിലൂടെയും ബന്ധപ്പെടുമ്പോൾ ഒരു പ്രത്യേക സുഖം ലഭിക്കും.അങ്ങനെ പലരെയും ബന്ധപ്പെടാൻ പറ്റിയിട്ടുണ്ട്. ബ്ലോഗിലെ കമന്റ് കോളത്തിലോ ബ്ലോഗിലോ ആരെയെങ്കിലും വിഷമിപ്പിക്കുന്ന പരാമർശം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല .അത് ഇഷ്ടപ്പെടുന്നുമില്ല. കമന്റുകളുടെ മന:ശാസ്ത്രത്തെ പറ്റി ചെറുത് നേരത്തെ എഴുതിയിട്ടുണ്ടായിരുന്നു. ചെറുതും സോണിയും എന്റെ ഏറ്റവും നല്ല സപ്പോർട്ടർ മാരായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അതു കൊണ്ട് സോണിയുടെ വിഷമം നമ്മുടെ വിഷമമാണ്. അതു മാറണം .മാറ്റണം. വിമർശനം തന്നെയാണ് ശരിയായ വിലയിരുത്തൽ എന്ന് അറിയിക്കുന്നു. ഒരു വിധപ്പെട്ട താങ്ങലുകളെയൊക്കെ താങ്ങാനുള്ള കരുത്ത് ഇപ്പോഴുണ്ട്. അതുകൊണ്ട് ................എല്ലാം കോമ്പ്ലിമെന്റാക്കി ..................കോമ്പ്ലിമെന്റാക്കി .................... അപ്പോൾ എല്ലാം പറഞ്ഞ പോലെ...........സ്നേഹപൂർവ്വം വിധു

    ReplyDelete
  7. അപ്പോള്‍ ശരി, കോംപ്ലക്സും കോമ്പ്ലാനുമായിരുന്ന എല്ലാം കോംപ്ലിമെന്റാക്കിയ സ്ഥിതിയ്ക്ക്....

    ദേ ഇവിടെ, കടുപ്പത്തില്‍ ഒരു ലൈറ്റ്‌ ചായ...

    ReplyDelete
  8. BLOGSMAN SPIRIT --അത് കിടിലം ........

    ReplyDelete
  9. സമാധാനം! “ഞാനും.”,ഈഞാനും, സോണിയും കോമ്പ്രമൈസിലെത്തി..........ഇനിയിപ്പോൾ ചെറുതിനോടെന്ത് പറയും? മധുരം കൂടിയാലും സാരമില്ല.....പാൽ കൂട്ടി ഒരു സ്പെഷ്യൽ ചായ ബ്ലോഗ്സ്മാൻ സ്പിരിറ്റോടെ ഓർഡർ ചെയ്യാം ...അല്ലേ....?

    ReplyDelete
  10. ആരാ എന്താ?? എന്താ പ്രശ്നം?
    ഒരു പ്രശ്നോല്യ. ഹ ഇല്യാന്ന്.

    ReplyDelete
  11. ഹൊ............എന്നെ സമ്മതിക്കണം

    ReplyDelete
  12. പറ്റൂലാ....... ഞാന്‍ സമ്മതിക്കൂലാ....

    ReplyDelete
  13. അപ്പൊ ഇത്രേം കാലം മിണ്ടാണ്ടിരുന്ന എന്നെ ആരാ സമ്മതിക്കുക ? !!

    ReplyDelete
  14. എല്ലാരും ഓടിവാ....

    ദേ, ഒരാളെ കിട്ടീ....

    ReplyDelete
  15. മാഷേതുടക്കംപാളിയില്ല , ഒടുക്കംനന്നായി ........, മാഷെആശയംമോശമായില്ല പോസ്റ്റ്തല്ലിപ്പൊളിയായിപ്പോയില്ല . വരികൾക്ക് നീളം കുറഞ്ഞു പോയില്ല കവിത ചെറുതായിപ്പോയില്ല.. . ഇനി പോരട്ടെ എനിക്കും കടുപ്പത്തിലൊരു ചായ... പാല് കൂടിയാലും പഞ്ചസാരയും ചായപ്പൊടിയും കുറക്കണ്ടാട്ടോ ..ആശംസകള്‍.

    ReplyDelete
  16. അപ്പൊ എല്ലാവര്‍ക്കും ചിലവുണ്ട്,
    കമന്‍‌റ് രണ്ടക്കം കടത്തിയാല്‍ പരിപ്പുവട ഏറ്റിരുന്നു.
    വെക്കം അയ്ക്കോട്ടെ. ഹ്ഹ്ഹ്ഹ്

    ReplyDelete
  17. ഉം..... അതും കൊതിച്ചോണ്ടിരുന്നോ... നെറ്റില്‍ നിന്ന് പരിപ്പുവടയുടെ പടം എടുത്ത് അതിന്റെ ലിങ്ക് ഇവിടെ ഇടും, ദാ തന്നു, വേണേല്‍ തിന്നോ എന്ന് പറയും. (രണ്ടക്കം കടന്നിട്ട് ഒരു ദിവസം കഴിഞ്ഞല്ലോ, ഇനിയും ലിങ്ക് കിട്ടിയില്ലേ?)

    ReplyDelete