പേജുകള്‍‌

Thursday, January 26, 2012

ചമിണിമരം


പേരക്കുട്ടിയെ ഉറക്കാൻ പാട്ടു പാടിയ മുത്തശ്ശി അന്നും ആ പാട്ടു തന്നെ പാടി: “ചക്ക മരോ ചമിണി മരോ ചമിണിയാൻ കണ്ണന്റോളു മരോ”

അന്നവിടെ വിരുന്നുകാരിയായെത്തിയ  കോളേജു കുമാരിക്ക് ,സംശയമുയർത്താൻ  ആ പാട്ട് വഴി വച്ചു. ജേണലിസം പഠിക്കുന്ന പെണ്ണ് ,ഒട്ടും മടിക്കാതെ ചോദിച്ചു: അച്ഛമ്മേ, ഈ ചമിണി മരോം ചമിണിയാൻ കണ്ണനും ഒക്കെ സത്യത്തിൽ ഉണ്ടായിരുന്നോ?  മുത്തശ്ശി പാട്ട് നിർത്തി കഥ പറയാൻ തുടങ്ങി:

ഒരിടത്ത്  കണ്ണൻ എന്ന് പേരുള്ള  ഒരു കുടിയാനുണ്ടായിരുന്നു. കണ്ണൻ  നല്ല അദ്ധ്വാനി ആയിരുന്നു. ജന്മിയുടെ ഭൂമിയിൽ അയാൾ എണ്ണമറ്റ മരങ്ങൾ നട്ടു വളർത്തി.

കാലം പോകെ ജന്മിത്ത വ്യവസ്ഥിതി മാറി. എന്നാലും ജന്മി കുടിയാൻ ബന്ധം കണ്ണനും, കണ്ണന്റെ ജന്മിയും പുലർത്തിപ്പോന്നു. അവർക്കിടയിൽ കണക്കുകളോ നിയമങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കണ്ണൻ ഉല്പാദിപ്പിച്ചിരുന്ന കാർഷിക വിളകൾ കണ്ണൻ തന്നെ ജന്മിയുടെ ഇല്ലത്ത് എത്തിക്കും. വർഷത്തിൽ ഒരൊറ്റ തവണ മാത്രം. അതിനു ശേഷമുള്ളതെല്ലാം കുടിയാന് സ്വന്തം.  

അത് കണ്ണനു മാത്രം ജന്മിയിൽ നിന്നു കിട്ടിയിരുന്ന പ്രത്യേക പരിഗണന. അയാളുടെ  പ്രവൃത്തികളിൽ ജന്മി ശരിക്കും പ്രീതനായിരുന്നു. ജന്മി മരിച്ചതിനു ശേഷവും, കണ്ണൻ ഇല്ലത്തേക്ക് വിളകൾ കൊണ്ടു പോയി കൊടുത്തു. ജന്മിയുടെ മക്കൾ അത് ,അച്ഛൻ സ്വീകരിക്കുന്നത് പോലെ തന്നെ സ്വീകരിച്ചു വന്നു.

കണ്ണന്റെ മക്കൾ അയാളുടെ പാത പിന്തുടർന്നില്ല. അവർ പുറം നാട്ടിൽ ജോലിക്ക് പോയി ധാരാളം പണം ഉണ്ടാക്കി. ജന്മിയിൽ നിന്നും കുടികിടപ്പ് കിട്ടിയ പത്ത് സെന്റ് സ്ഥലത്തോട് അവർക്ക് പുച്ഛം തോന്നി. അവർ പട്ടണത്തിൽ സ്ഥലം  വാങ്ങി വീട് വച്ചു. അവർ അച്ഛനെ തിരിഞ്ഞു നോക്കിയില്ല. അവർ ജന്മിത്തത്തേയും ജനാധിപത്യത്തേയും അധിക്ഷേപിച്ചു.

കാലം മാറി മറിയവേ പുതിയ അന്വേഷണങ്ങളും പുതിയ സമ്പ്രദായങ്ങളും നാട്ടിൻ പുറത്തേക്കും കയറി വരാൻ ആരംഭിച്ചു. കണ്ണൻ നട്ടു വളർത്തിയ ഫലവൃക്ഷങ്ങളിലെ വിളവെടുക്കാൻ ജന്മിയുടെ മക്കളെ പണം കാട്ടി സ്വാധീനിച്ച് ഒരു പുതുപ്പണക്കാരൻ എത്തിയത് അങ്ങനെയായിരുന്നു. ജന്മിയുടെ മണ്ണിൽ നിന്ന് കുടിയാന്റെ പങ്ക് കൊടുത്ത് നിയമപരമായി ബാധ്യത തീർത്തിട്ടും കുടിയാൻ ജന്മിയുടെ സ്ഥലത്തെ വിളവെടുക്കുന്നതിന്റെ ന്യായാന്വേഷണത്തിൽ ജന്മിയുടെ മക്കൾ, പുതുപ്പണക്കാർ വച്ചു നീട്ടിയ പണത്തിളക്കത്തിന്റെ പക്ഷം ചേർന്നു.

കണ്ണന്റെ തോട്ടത്തിലെ എല്ലാ ഫലവൃക്ഷങ്ങളിലേയും വിള പറിച്ചെടുക്കാനുള്ള അവകാശം കണ്ണനിൽ നിന്ന്  പറിച്ചെടുക്കപ്പെട്ടു. തോട്ടത്തിൽ പുതിയ അവകാശികൾ വന്നു. പുതിയ ആൾക്കാരുടെ പെരുമാറ്റത്തിൽ മരങ്ങളും ആശങ്കപ്പെട്ടതു പോലെ മരങ്ങൾ ശരിയായ രീതിയിൽ പൂക്കുകയോ കായ്ക്കുകയോ ചെയ്തില്ല.

എന്നാൽ കണ്ണൻ ഏറ്റവും കൂടുതൽ ശ്രദ്ധയും സമയവും കൊടുത്ത്  വളർത്തിയെടുത്ത വലിയ പ്ലാവു മരത്തിൽ ധാരാളം ചക്കകൾ ഉണ്ടായി. ആ പ്ലാവിനെ നാട്ടുകാർ വിളിച്ചിരുന്നത് “കണ്ണന്റെ ഓള് മരം“ എന്നായിരുന്നു. കണ്ണൻ ആ മരത്തിനെ അയാളുടെ ഭാര്യയേ പോലെ കണ്ടിരുന്നുവെന്ന്! ആ പ്ലാവിലാണ് ആ വർഷം ഇലകളെ മൂടിക്കായ്കൾ വളർന്നു നിന്നത്.  ആയിരക്കണക്കിനു ചക്കകൾ. ഇതുവരെ ഒരു പ്ലാവിലും അതു പോലെ ചക്കയുണ്ടായിട്ടുണ്ടാവില്ല. മറ്റെല്ലാ വിളകൾക്കും പകരമായിട്ടെന്നതു പോലെ ആ പ്ലാവ് ആരെയും കൊതിപ്പിച്ചു കൊണ്ട് അങ്ങനെ നിന്നു.

പുതുപ്പണക്കാർക്ക് വലിയ സന്തോഷമായി. അവർ വലിയ തുക തന്നെ ജന്മിയുടെ മക്കൾക്ക് നൽകി.
കണ്ണൻ , മരങ്ങളെ തൊട്ടുതലോടാനോ അവയെ പരിപാലിക്കാനോ ആവാതെ സങ്കടപ്പെട്ടു. അയാളെ “അയാളുടെ” കൃഷിയിടത്തിൽ നിന്നും അകറ്റിയത്  അയാളുടെ മക്കൾ അറിഞ്ഞു. അച്ഛനെ വേണ്ടാത്ത മക്കൾക്ക് പണക്കോയ്മയുടെ മൂർച്ചയിൽ പിതൃസ്നേഹം തീർച്ചപ്പെട്ടു.  അവർക്ക് ഒറ്റ തീരുമാനമേ ഉണ്ടായിരുന്നുള്ളൂ. ആ പ്ലാവിനെ ഉണക്കിക്കളയുക. 

പ്ലാവിന്റെ  ചുവട്ടിൽ ഒരു മുറിവ് ഉണ്ടാക്കി , ആ മുറിവിൽ ഒരു മരുന്ന് ഒഴിക്കുക. ആദ്യ ദിവസം തന്നെ ഇലകൾ കൊഴിയും .പിന്നെ അധികം വൈകാതെ ആ മരം ഉണങ്ങും.

മക്കൾ ആ ജോലി അച്ഛനെ തന്നെ ഏൽ‌പ്പിച്ചു. അയാൾ ഒന്നും പറയാതെ ആ മരുന്ന് വാങ്ങി വച്ചു. ഇനിയെങ്കിലും ഒരു “ആണാകാൻ “ നിർദ്ദേശിച്ച് മക്കൾ അവരുടെ കൊട്ടാര സദൃശമായ വാഹനങ്ങളിൽ മടങ്ങിപ്പോയി.

കണ്ണൻ പുലർച്ചേ തന്നെ മരുന്നുമെറ്റുത്ത് ആ പ്ലാവിൻ ചുവട്ടിലെത്തി. മക്കൾ കൊണ്ടുവന്ന മൂർച്ചയുള്ള കത്തിയെടുത്തു പ്ലാവിന്റെ ചുവട്ടിൽ  വച്ചു. പിന്നെ പ്ലാവിനെ ചുറ്റിപ്പിടിച്ചു. ഉമ്മ വച്ചു. നിശ്ശബ്ദം കരഞ്ഞു. എന്നിട്ട്  അതിനോട് യാത്ര ചോദിച്ചു. പിന്നെ കത്തിയെടുത്ത് സ്വന്തം കൈത്തണ്ടിൽ  കുത്തിയിറക്കി.  ആ മുറിവിൽ ആ മരുന്നെടുത്ത് ഒഴിച്ച് , അയാൾ ആ പ്ലാവിൻ ചുവട്ടിൽ മലർന്ന് കിടന്നു.

നേരം വെളുത്ത്  നാടുണർന്നപ്പോൾ അയാൾ അബോധാവസ്ഥയിൽ നിന്നുണർന്ന് അയാളുടെ കുടിയിലേക്ക് പോയി. കൈക്ക് വേദനയുണ്ടായിരുന്നു.  അയാൾ അധികമൊന്നും പുറത്തിറങ്ങിയില്ല. പ്ലാവിൽ ചക്കകൾ  മൂത്തു. ചക്ക പറിക്കാൻ വന്ന ആളുകൾ കണ്ണനെ  അയാളുടെ കുടിയിൽ ചെന്ന്  കണ്ടു.
“കണ്ണേട്ടാ ഞങ്ങളോടൊന്നും തോന്നരുത്. മൊതലാളി പറഞ്ഞിട്ടാ. ഞങ്ങൾക്കും ജീവിക്കണ്ടേ?... അല്ലാതെ….“

അയാൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. പണിക്കാർ ചക്ക പറിക്കാൻ പോയി. ചക്കകളിലൊരെണ്ണം അവർ  മൂപ്പു നോക്കാൻ  മുറിച്ചു. മുറിച്ച ചക്കക്കകത്ത്  ഒറ്റ ചുളയുമുണ്ടായിരുന്നില്ല. അകത്ത് വെറും  ചമിണി മാത്രം !

അവർ പിന്നെയും ചക്ക മുറിച്ചു. എല്ലാ ചക്കയിലും ചുളക്ക് പകരം ചമിണി മാത്രം! കേട്ടവർ കേട്ടവർ വന്നു. വന്നവർ വന്നവർ ചക്ക മുറിച്ചു നോക്കി. ചമിണി മാത്രം കണ്ട് എല്ലാവരും അന്ധാളിച്ചു. ആരോ കണ്ണന്റെ കുടിയിൽ നിന്ന് വിളിച്ച് പറഞ്ഞു: കണ്ണേട്ടനെ കാണാനില്ല. എല്ലാവരും അങ്ങോട്ടോടി. അയാൾ അവിടെങ്ങുമുണ്ടായിരുന്നില്ല. പിന്നീടാരും അയാളെ കണ്ടിട്ടുമില്ല.

പക്ഷേ ആ പ്ലാവുണ്ടല്ലോ. അത് ഇന്നുമുണ്ട്. അരോടോ ദേഷ്യം തീർക്കാനെന്നതു പോലെ എല്ലാ വർഷവും നിറയെ  ചുളയില്ലാത്ത ചക്കകളുണ്ടാകും അതിൽ. നാട്ടുകാരിൽ ഒരു കൂട്ടർ അതിന്റെ മുൻപിൽ വിളക്കു വയ്ക്കുന്നതിനായി ഏർപ്പാടു ചെയ്ത ആളല്ലാതെ മറ്റൊരാളും അതിന്റെ  സമീപത്തു പോലും പോകില്ല. ആർക്കും അതിനുള്ള ധൈര്യവുമില്ല.

കണ്ണു നിറഞ്ഞത് കാണിക്കാൻ ഇഷ്ടപ്പെടാതെ ജേര്‍ണലിസ്റ്റ് പെണ്ണ് മുറിവിട്ട് പോയപ്പോൾ , മോൻ ഇനിയും ഉറങ്ങിയില്ലേ  എന്ന് ചോദിച്ച് മുത്തശ്ശി വീണ്ടും പാട്ടു പാടി: “ചക്കമരോ ചമിണിമരോ ചമിണിയാൻ കണ്ണന്റോളു മരോ”

48 comments:

  1. ഉണ്ടാകാതിരിക്കട്ടെ, ചമിണി മരങ്ങൾ!

    ReplyDelete
    Replies
    1. കഥ നന്നായി, പിന്നെ കുട്ടിക്കാലത്ത് എന്നെ ദേഷ്യം പിടിപ്പിക്കാൻ എന്റെ ഇരട്ടപ്പേരായി എന്റെ കൂട്ടുകാർ പാടുന്ന പാട്ടാണ് ഇത്,
      മര്യാദക്ക് കമന്റാൻ പറ്റുന്നില്ല; കൊളമായെന്നാ തോന്നുന്നത്.

      Delete
    2. ദാ! പണിയായി.
      മരങ്ങളാണെ, വന്യജീവികളാണെ സത്യം ഇങ്ങനെയൊരപകടം ഞാൻ പ്രതീക്ഷിച്ചില്ലേ.....
      ഏതയാലും ദേഷ്യം പിടിച്ചാലും വേണ്ടില്ല.”ചക്കമരോ ചമിണി മരോ ചമിണ്യാൻ കണ്ണന്റോള് മരോ”
      ഹഹഹ.

      Delete
  2. അതെ മരങ്ങൾക്കും ആത്മാവുണ്ട് സ്നേഹവും പരിഭവവും...

    ReplyDelete
    Replies
    1. ഒരല്പം സ്നേഹം അവയോട് കാട്ടാം. അത് അവയ്ക്ക് വേണ്ടിയല്ല, നമുക്ക് വേണ്ടിയാണെങ്കിലും! നന്ദി സങ്കൽ‌പ്പങ്ങൾ.

      Delete
  3. മരങ്ങളെക്കുറിച്ച് ഇത്തരത്തില്‍ പല കഥകളുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഒരു കൊന്നലാലുണ്ട്. മന്ത്രവാദിയെ കൊന്ന് ഭഗവതി വെച്ചതാണ് അതെന്ന്
    പറഞ്ഞു കേട്ടിട്ടുണ്ട്. കുടിയാന്‍റെ സങ്കടം മനസ്സിനെ നോവിക്കും.

    ReplyDelete
  4. വിധുവിന്റെ പോസ്റ്റുകളെന്നും മരങ്ങളിലും പ്രക്റുതിയിലും ചുറ്റിപ്പറ്റിയാണല്ലോ? ഇത്തരം നല്ല നാടന്‍ കഥകള്‍ ഇനിയും വരട്ടേ. അവയില്‍ നന്മയുണ്ട്. നിഷ്കളങ്കമായ നന്മ.

    ReplyDelete
    Replies
    1. ഇത് ബോധപൂർവ്വമാണ്. കഴിയുന്നത്ര വൃക്ഷ സ്നേഹം പ്രചരിപ്പിക്കാനുള്ള ഒരു
      പാഴ് ശ്രമം. വല്ലതും ആകുന്നെങ്കിൽ ആകട്ടെ എന്ന പ്രതീക്ഷ. അത്ര മാത്രം.
      നന്ദി ചീരാമുളകേ.

      Delete
  5. വിധു മുത്തശ്ശാ കഥ ഇഷ്ടായീ ഇനി ഞാന്‍ ഉറങ്ങിക്കോട്ടെ

    ReplyDelete
    Replies
    1. ഇത്ര നേരത്തേയോ? എന്നെക്കൊണ്ടൊന്നും .......ഹഹഹ
      (നന്ദി ശ്രീ സോണി )

      Delete
  6. നന്മ ജീവന്റെ ഓരോ അണുവിലും ഉണ്ട്.മനുഷ്യനിലും മരത്തിലും .....
    നല്ല പോസ്റ്റ്‌

    ReplyDelete
    Replies
    1. നന്ദി മാഷേ. ഒരു വിവരവും അറിയുന്നില്ല കേട്ടോ.
      നന്മകൾ നേരുന്നു.

      Delete
  7. നല്ല കഥ..ഇങ്ങനെ ഒരൈതിഹ്യം നാട്ടില്‍ ഉണ്ടോ? അതോ മാഷിന്റെ ഭാവന മാത്രമാണോ? ഞാന്‍ ലീവ് കഴിഞ്ഞു എത്തിയതേയുള്ളൂ..വീണ്ടും കാണാം.

    ReplyDelete
    Replies
    1. മിനി ടീച്ചർ പറഞ്ഞതു പോലെ ഒരു പാട്ട് നാട്ടിലുണ്ട്. പക്ഷെ അതിലൊരു കഥ കയറ്റാൻ ശ്രമിച്ചെന്ന് മാത്രം. കമന്റുകൾ കാണുമ്പോൾ വിജയിച്ചെന്ന് തോന്നുന്നു.
      നന്ദി ശ്രീ ദുബായിക്കാരാ.

      Delete
  8. കഥ മനോഹരം.....ഇത്തരം നല്ല കഥകള്‍ ഇനിയും വരട്ടേ

    ReplyDelete
    Replies
    1. തീർച്ചയായും ശ്രമിക്കാം നാട്ടുകാരാ.
      നന്ദി അറിയിക്കുന്നു. ഒരു കിലോമീറ്റർ അടുത്താണ് വീടുകളെങ്കിലും അകന്നാണല്ലോ താമസം. എപ്പോഴെങ്കിലും നേരിൽ കാണാം.

      Delete
  9. ഇങ്ങേരു കാട്നെരങ്ങാൻ പോയപ്പോഴേ എനിക്കറിയാർന്നു..ഇങ്ങനൊക്കെ വന്നു ഭവിക്കുമെന്ന്..!!
    ന്തായാലും സംഗതി ഭേഷായിരിക്ക്ണ്.

    ReplyDelete
    Replies
    1. ഏറ്റവുമൊടുവിലത്തെ കാട് കയറ്റത്തിനിടെ ഒരു തടി തളർച്ചയും ദാഹവും, തല കറക്കവുമൊക്കെ വന്നു. ഹൃദയം വല്ലാതെ മിടിച്ചു. സത്യത്തിൽ, എല്ലാം തീർന്നെന്ന് തോന്നി. സൈരന്ധ്രിയുടെ മറുകരയിൽ വച്ച് കുന്നു കയറുമ്പോൾ നിങ്ങളെയെല്ലാം ഓർത്തു. സാവധാനം നില ഭേദമായി. എന്നാലും കാടു കയറ്റം വിടമാട്ട്. മരിച്ചാലും വിടമാട്ട്.
      അഭിപ്രായത്തിനു നന്ദി.

      Delete
  10. ഇരുത്തി ചിന്തിപ്പിക്കുന്ന കഥ നല്ല ഒരു വായനാനുഭവം തന്നതിനു നന്ദി

    ReplyDelete
    Replies
    1. വളരെ വളരെ നന്ദിയുണ്ട്, ഡോക്ടർ. ഇതു പോലുള്ള കഥകൾ ഇനിയും എഴുതാൻ പറ്റുന്ന മരുന്ന് ഉണ്ടെങ്കിൽ തരണം.
      വീണ്ടും കാണാം.

      Delete
    2. ഒരു ജേര്‍ണലിസ്റ്റിനെ കരയിക്കാന്‍ മാത്രമുള്ള "കഥ"യായി തോന്നിയില്ല.

      Delete
    3. ഓ! എന്ന്. എന്റെ ഇതു വരെയുള്ള ധാരണ ഫൌസിയ, ടീച്ചറാണെന്നായിരുന്നു. ജേണലിസ്റ്റാണല്ലേ?
      നന്ദി പ്രിയ സുഹൃത്തേ,തുറന്ന് പറഞ്ഞതിന്.

      Delete
  11. “കണ്ണന്റെ ഓള് മരം“ പുതുമ തോന്നുന്നു .....ഇതുപോലുള്ള കഥകളെ പ്രതീക്ഷിക്കുന്നു ,നന്നായിടുണ്ട് ആശംസകള്‍

    ReplyDelete
    Replies
    1. കമന്റിന്, ബോൺസായിയുടെ പേരിലുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

      Delete
  12. പുതുമയുള്ള ഒരു നാടന്‍ കഥ.
    നന്നായിട്ടുണ്ട്.
    മനുഷ്യന്‍ പ്രകൃതിയെ സ്നേഹിച്ചാല്‍ പ്രകൃതി തിരിച്ചും സ്നേഹിക്കുന്ന പല സംഭാവകധകളും മുന്‍പും കേട്ടിട്ടുണ്ട്. വളരെ സ്നേഹിച്ച ചെടികള്‍, അതിനെ ശുശ്രൂഷിച്ച ആള്‍ മരിച്ചാല്‍ പിന്നീട് എത്രയൊക്കെ നോക്കിയാലും ഉണങ്ങിപ്പോകുന്ന കഥകള്‍...

    ReplyDelete
    Replies
    1. ഈ പോസ്റ്റിലെ ഫോട്ടോ കണ്ടോ? അതൊരു നെല്ലി മരമാണ്. മരക്കൊമ്പുകൾക്കിടയിലൂടെ ഒരു കൊടുമുടിയും കാണാം.അത് പൂച്ചിപ്പാറ കൊടുമുടിയാണ്. ലൊക്കേഷൻ, സൈലന്റ് വാലി.സൈരന്ധ്രിയിൽ നിന്ന് കുന്തിപ്പുഴ കടന്ന് 23 കിലോമീറ്റർ നടന്നാൽ ആ കൊടുമുടിയിലെത്താം.സ്നേഹമുള്ള നെല്ലിയും, സ്നേഹമുള്ള കൊടുമുടിയും.
      നന്ദി,ശ്രീമതി.സോണി

      Delete
  13. വിധു സര്‍ ,കഥ ശ്രമം കൊള്ളാം എന്നാല്‍ വളരെ സ്പീഡ് കൂടി പോയി കഥക്ക് പിന്നെ ഒരു ഫൌസിയ പറഞ്ഞത് പോലെ വായനക്കാരെ ആഴയത്തില്‍ സ്പര്ഷിക്കാണോ ചിന്തിക്കാനോ മാത്രം മാസ്മരികത കഥയുടെ അവസാനം വരെ കാണുനില്ല,
    ഒരു കേട്ട് കഥ അല്ലെങ്കില്‍ ബാല കഥ വായിക്കുന്ന ലാഘവത്തോടെ വായിച്ചു അത്ര മാത്രം
    തുറന്നു പറയുന്നതില്‍ ആലോസരപെടില്ലല്ലോ അല്ലെ ?

    ReplyDelete
    Replies
    1. പിടിക്കാഞ്ഞാൽ പിന്നെ പിടിച്ചു എന്ന് പറയാമോ? ഇതല്ലേ അത്മ്മാർത്ഥതയുള്ള കമന്റും, വിശ്വസിക്കാവുന്ന സൌഹൃദത്തിന്റെ ലക്ഷണവും. വളരെ നന്ദിയുണ്ട് തുറന്ന് പറഞ്ഞതിൽ. ഇതിൽ അലോസരപ്പെടില്ലെന്ന് മാത്രമല്ല, 100% സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

      Delete
  14. കൊള്ളാം യുക്തിവാദികൾ ആരുമില്ല അവിടെ ഇല്ലെങ്കിൽ ചക്കമരം മുറിച്ച് ഫർണിച്ചർ ആക്കിയിട്ടുണ്ടാകും...അറിയോ?.!
    --------
    ..എന്തായാലും നമ്മുടെ നാട്ടിൽ നിന്നും നാടുകടത്തപ്പെടുന്ന ചക്കമരം അങ്ങിനെയെങ്കിലും അത്രെയെങ്കിലുംപ്രതിഷേധിക്കട്ടേ..ഭാവുകങ്ങൾ

    ReplyDelete
  15. ചമിണി മരത്തിന്റെ കഥ നന്നായി ..

    ReplyDelete
    Replies
    1. നന്ദി ശ്രീ വരുൺ അരോളി.

      Delete
  16. കഥയിലെ പാട്ട് വളരെ ഇഷ്ടമായി.......

    ReplyDelete
    Replies
    1. എച്മുക്കുട്ടീ, നന്ദി അറിയിക്കുന്നു.

      Delete
  17. നാട്ടുകാരാ, ഇതിലേറെ മികച്ചതുമായി ഇനിയും വരൂ.
    കണ്ണൂരാന്‍ ഇനിയും വരാം!

    (നാടോടിക്കഥ-നാടന്‍ കഥ!)

    ReplyDelete
    Replies
    1. അതെ മെച്ചപ്പെട്ടതിനായിത്തന്നെ ശ്രമിക്കാം. നന്ദി കണ്ണൂ(ർക്കാ)രാ.....ൻ

      Delete
  18. നന്ദി, പേർലെസ്സ് ബ്ലോഗറേ....,
    ആശംസയും അഭിനന്ദനവും വരവു വച്ചിരിക്കുന്നു.
    എന്നാണാവോ താങ്കളുടെ പേരിടീൽ ചടങ്ങ്?
    :))

    ReplyDelete
  19. വിധു ചൊപ്ര എനിക്ക് നിങ്ങളുടെ ഭാവന ഒരു രണ്ടൂസത്തിക്ക് കടം തരുമോ. വളരെ നല്ല കഥ,അവതരണം, എല്ലാം. ആശംസകൾ.

    “ചക്കമരോ ചമിണിമരോ ചമിണിയാൻ കണ്ണന്റോളു മരോ”

    ReplyDelete
    Replies
    1. ആർക്ക് കൊടുത്താലും മണ്ടൂസനു തരില്ല. കാരണം, എന്റെ ഭാവനയും വച്ച് മണ്ടൂസൻ, മരത്തേ പറ്റി എഴുതിയാൽ ആൾക്കാർ താങ്കളെ മര മണ്ടൂസൻ എന്ന് വിളിക്കൂല്ലേ? അതെനിക്കിഷ്ടമാവില്ല. അതോണ്ട് ആ ആഗ്രഹം മാറ്റി വച്ചോളൂ.
      പിന്നെ ആശംസകൾ വരവു വച്ചിരിക്കുന്നു. നന്ദി, അറിയിക്കുന്നു.
      സ്നേഹപൂർവ്വം...

      Delete
  20. :)ഉണ്ടാകാതിരിക്കട്ടെ ചമിണിമരങ്ങള്‍..

    ReplyDelete
  21. ബോൺസായി വളരുന്നല്ലോ... ഇനി മുരടിപ്പിക്കല്ലേ..!!

    ReplyDelete
    Replies
    1. വളർന്നാൽ തീർന്നു ബോൺസായിയുടെ “കഥ”. വരുന്ന മഴ സീസണിൽ കുറേ നാട്ടുമരങ്ങൾ നട്ടു പിടിപ്പിക്കാൻ പദ്ധതിയുണ്ട്. ഒന്ന് പ്രാർത്ഥിക്കണേ ഈ പ്രകൃതിക്കു വേണ്ടി.
      (നന്ദി പറഞ്ഞ് ഔപചാരികത നിറക്കുന്നില്ല. ഹഹഹ)

      Delete
  22. അധിനിവേശത്തിന്‍റെ ചമിണി മരം .കൊള്ളാം നല്ല ഭാവന .ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി പ്രിയ കൂട്ടുകാരീ. ഇനിയും വരണമിവിടെ.

      Delete
  23. ഹി ഹി ... ഇതാണ് നമ്മ പറഞ്ഞ ചമിണി മരം ... വീണ്ടും വരാം. സസ്നേഹം ..

    ReplyDelete
  24. ഉണ്ടാകാതിരിക്കട്ടെ ചമിണിമരങ്ങള്‍..
    ഈ ബോണ്‍സായ് ചമിനിമരമല്ലല്ലോ മാഷെ :)

    ReplyDelete