പേജുകള്‍‌

Tuesday, May 31, 2011

വില്‍ പത്രം
മരണ ശയ്യയില്‍ കിടക്കുന്ന വ്യദ്ധന്‍ മകനോട് പറഞ്ഞു: 
ഇതാ ഈ കാട് ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ വ്യദ്ധനായപ്പോള്‍ അയാളുടെ മകനോട് പറഞ്ഞു: 
ഇതാ ഈ നാട് ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ വ്യദ്ധനായപ്പോള്‍ അയാളുടെ മകനോട് പറഞ്ഞു: 
ഇതാ ഈ നഗരം ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ വ്യദ്ധനായപ്പോള്‍ മരണ ശയ്യയില്‍ കിടന്ന് അയാളുടെ മകനോട് പറഞ്ഞു: 
ഇതാ ഈ മരുഭൂമി ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ക്ക് പിന്‍ഗാമികള്‍ ഉണ്ടായില്ല.........!!!!

പേറ്റന്റ്


വിദേശക്കുത്തകക്കമ്പനിയില്‍ നിന്ന് വിത്ത് വാങ്ങി അയാള്‍ ക്യഷിയിറക്കി
ആദ്യവര്‍ഷം:നല്ല ലാഭം
രണ്ടാം വര്‍ഷം:പേരിനുമാത്രം ലാഭം
മൂന്നാം വര്‍ഷം:ലാഭമില്ല;നഷ്ടവും
നാലം വര്‍ഷം നഷ്ടം വന്ന് അയാള്‍ കുത്തു പാളയെടുത്തു..........!
കുത്തുപാളയെടുത്തതിന്റെ പേരില്‍ ചിലര്‍ അയാളെ പൊക്കി
കുത്തു പാളയുടെ പേറ്റന്റ് അവര്‍ക്കായിരുന്നുവത്രേ............!!!

പണിക്കുറ്റംരാജേന്ദ്രനും ഗജേന്ദ്രനും അദ്ദേഹത്തിന്റെ പണിക്കാരായിരുന്നു
രാജേന്ദ്രന്‍ പണിയൊന്നും ചെയ്യാതെ മേശയില്‍ തല വച്ച് കട വായിലൂടെ
 ചാറൊലിപ്പിച്ച് അങ്ങനെ കിടക്കും
ഗജേന്ദ്രന്‍ രണ്ടു പേരുടെയും പണി ചെയ്യും
ഒരു ദിവസം മുതലാളി ഗജേന്ദ്രന്‌ ഒരു നോട്ടീസ് നല്‍കി.
നോട്ടീസ് വായിച്ച ഗജേന്ദ്രന്‍ ഉള്ളു കാളി ദൈവത്തെ വിളിച്ചു:"പണി കിട്ടിയല്ലോ,ദൈവേ"
താന്‍ ചെയ്ത പണികളുടെ കുറ്റങ്ങള്‍ നിരത്തിയ നോട്ടീസുമായി
 അയാള്‍ രാജേന്ദ്രനെ ദയനീയമായി നോക്കി
രാജേന്ദ്രന്‍ ശാന്തനായി ഉറങ്ങുന്നു.............
ചാറുമൊലിപ്പിച്ചുകൊണ്ട് .....!

വേദാന്തംപാതയോരത്ത് ഒരാള്‍ തളര്‍ന്നിരിക്കുന്നു.
ആവഴി വന്ന വേദാന്തി അയാളോട് വേദാന്തം ഓതാന്‍ തുടങ്ങി
അയാള്‍ വേദാന്തിയോട് തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
വിശന്ന വയറില്‍ വേദാന്തം വേവില്ല
വേദാന്തി അയാള്‍ക്ക് അന്നം നല്‍കിയിട്ട് വീണ്ടും വേദാന്തം ഓതാന്‍ തുടങ്ങി
അയാള്‍വേദാന്തിയോട് അലസമായി പറഞ്ഞു:
നിറഞ്ഞ വയറില്‍ വേദാന്തം ദഹിക്കില്ല-
അയാള്‍ ഉറങ്ങാന്‍ കിടന്നു
വേദാന്തി അയാളെ വിട്ട് നടന്നകന്നു-പുതുതായി പഠിച്ച വേദാന്തവുമായി

അമ്യതംഗമയവിഷം കഴിച്ചു മരിച്ച യുവാവിന്റെ
 വിറങ്ങലിച്ച 
ജഢത്തിനരികില്‍ നിന്ന് 
ആരോ ഒരു കുപ്പി കണ്ടെടുത്തു
കുപ്പിയുടെ പുറത്തെ ലേബലില്‍ 
അമ്യത് 
എന്ന് എഴുതിയിരുന്നു
ലേബലില്‍ 
അമ്യതാദേവിയുടെ
 ചിത്രം പതിപ്പിച്ചിരുന്നു

വ്യര്‍ത്ഥംപടിഞ്ഞാറന്‍ കടലിന്റെ വെല്ലു വിളി സ്വീകരിച്ച് അയാള്‍ കടലില്‍ ചാടി 
തിര മുറിച്ച് നീന്തി-പടിഞ്ഞാറന്‍ തീരത്തേക്ക്
പടിഞ്ഞാറെ തീരത്തേക്കു കയറി വറുന്ന അയാളെ നോക്കി ഒരു 
പടിഞ്ഞാറന്‍ വ്യദ്ധന്‍ ചോദിച്ചു:കിഴക്കേ
കടല്‍ നീന്തി വന്നവനേ,കിഴക്കന്‍മാറ് ഇപ്പോഴും കിഴങ്ങത്തരം നിറ്ത്തിയിട്ടില്ല അല്ലേ?
എന്തോ ചിലത് കടലിലെറിഞ്ഞ് ആ വ്യദ്ധന്‍ ഒരു പരിഹാസച്ചിരിയോടെ തിരിഞ്ഞു നടന്നു
വ്യദ്ധന്‍ പോയപ്പോള്‍ അയാള്‍ കിഴക്കോട്ടു  നോക്കി
കിഴക്കേ കടല്‍...!
തിരകളില്ലാതെ....!!
തിരക്കുകളില്ലാതെ....!!!
തീരത്തോട് മല്‍സരമില്ലാതെ....!!!!

വില

കടം മൂത്ത്   അയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഫാനില്‍ കെട്ടിയ കയറില്‍ തന്റെ കഴുത്ത് കുരുക്കി. മേശയില്‍ നിന്നും ചാടാനൊരുങ്ങുമ്പോള്‍ അയാള്‍ക്കൊരു ഫോണ്‍ വന്നു.
 ചേട്ടാ ഒരു ഓ പോസിറ്റീവ് കിഡ്നി കിട്ടാനുണ്ടോ?മൂന്നു ലക്ഷം രൂപ തരാം.
ഫോണ്‍ കട്ട് ചെയ്ത് അയാള്‍  മരിക്കാന്‍ വീണ്ടുംമേശപ്പുറത്ത് കയറി.
വീണ്ടും വന്നു ഒരു ഫോണ്‍.
ചേട്ടാ ഒരു പണക്കാരി പെണ്ണിന് ഒരു കണ്ണു വേണം
.അഞ്ച് ലക്ഷം രൂപ തരാം.
ഫാനില്‍ കെട്ടിയ കയറ് അഴിച്ചു വച്ച് അയാള്‍ പുറത്തേക്കിറങ്ങി
.തന്നെ ചില്ലറയായി വില്‍ക്കാന്‍!!!