പേജുകള്‍‌

Tuesday, May 31, 2011

വില്‍ പത്രം




മരണ ശയ്യയില്‍ കിടക്കുന്ന വ്യദ്ധന്‍ മകനോട് പറഞ്ഞു: 
ഇതാ ഈ കാട് ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ വ്യദ്ധനായപ്പോള്‍ അയാളുടെ മകനോട് പറഞ്ഞു: 
ഇതാ ഈ നാട് ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ വ്യദ്ധനായപ്പോള്‍ അയാളുടെ മകനോട് പറഞ്ഞു: 
ഇതാ ഈ നഗരം ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ വ്യദ്ധനായപ്പോള്‍ മരണ ശയ്യയില്‍ കിടന്ന് അയാളുടെ മകനോട് പറഞ്ഞു: 
ഇതാ ഈ മരുഭൂമി ഞാന്‍ നിന്നെ ഏല്പിക്കുന്നു


അയാള്‍ക്ക് പിന്‍ഗാമികള്‍ ഉണ്ടായില്ല.........!!!!

3 comments:

  1. ഉം.... മാറുന്ന കാലം, മാറുന്ന കോലം...
    മരിക്കുന്ന ഭൂമി,
    കരിയുന്ന പ്രകൃതി...
    നന്നായി പറഞ്ഞു, നല്ല ഒതുക്കത്തോടെ.

    ReplyDelete
  2. പറയാൻ പറ്റില്ലാ…പിന്നെ എന്റെ കൈയ്യിൽ കാടും നടുമില്ലാത്തതുകൊണ്ട് കുഴപ്പമില്ല..

    ReplyDelete
  3. ഇത്ര ചുരുങ്ങിയ വാക്കുകളില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു, ഇത് സമീപഭാവിയില്‍ തന്നെ പ്രതീക്ഷിക്കാം,

    ReplyDelete