പേജുകള്‍‌

Friday, July 01, 2011

വാക്കിന്റെ ഊക്ക്

എല്ലാവർക്കും വമ്പൻ വാഗ്ദാനങ്ങൾ കൊടുക്കാൻ ആരംഭിച്ചപ്പോൾ അവനെ എല്ലാവർക്കും വലിയ കാര്യമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാതിനിമ്പമുള്ള വാക്കുകൾ ചൊന്നവൻ കാതിലുണ്ണിയായി.വാക്കൊന്നും പാലിക്കാതെയായപ്പോൾ നാട്ടുകാർ അവനെ അവഗണിച്ചു. എന്നാലും അവൻ വാക്കു കുറച്ചില്ല .ഒരു ദിവസം അവനോട് ഒരു പെണ്ണ് പറഞ്ഞു: “എന്നെ കെട്ടാമെന്നു പറഞ്ഞിട്ട് എത്ര നാളായി? നിന്റെ വാക്കും കീറിയ ചാക്കും ഒന്നാ”.   പിന്നെയും അവൻ വാക്കു തുടർന്നപ്പോൾ ആരൊക്കെയോ ചേർന്ന്  ചക്ക പഴുപ്പിക്കാൻ വയ്ക്കാറുള്ള  കീറച്ചാക്കു കൊണ്ട് അവന്റെ വായ് മൂടിക്കെട്ടി. മൂന്നാം പക്കം  ചക്ക പഴുപ്പിക്കാൻ കീറച്ചാക്കിനായി  ആരോ  അവന്റെ വായ്ക്കെട്ടഴിച്ചപ്പോൾ  അവൻ  ഹൃദ്യമായി      ചിരിച്ചു ,പഴുത്ത ചക്ക മുറിച്ചതു പോലെ..........!അവൻ എന്തോ മൊഴിഞ്ഞു, പാകപ്പെട്ട വാക്കുകൾ............! വാക്കിന് നല്ല തേൻ വരിക്കച്ചക്കയുടെ മാധുര്യം.......!   ആരോ പറയുന്നതു കേട്ടൂ- വാക്കും ചാക്കും ഒന്നല്ല എന്ന്...........!കീറച്ചാക്ക് കൊണ്ട് വാക്കും പഴുപ്പിക്കമെന്ന്..........!

19 comments:

  1. നിങ്ങള്‍ ഇങ്ങനെയുള്ള തിയറിയുമായി മനുഷ്യനെ എടങ്ങേറിലാക്കാന്‍
    ഇറങ്ങിയിരിക്ക്വാ ?
    ആദ്യം പറഞ്ഞു നല്ല ആഹാരം കഴിച്ചാല്‍ പ്രശ്നമാണെന്ന് ഇപ്പോള്‍..... അല്ല നിങ്ങള്‍ എങ്ങോട്ടെക്കാ ? ഞാന്‍ വണ്ടിയുടെ ബ്രേക്ക്‌ പതുക്കെ ഒന്നമര്‍ത്തിയിട്ടാ ഈ ചോദ്യം .....ബാക്കി മറുപടി കിട്ടിയിട്ട്

    ReplyDelete
  2. സമാധിയുടെ കൊക്കൂൺ തുറന്ന് വർണ്ണ ശബളമായ പുഷ്പ ലോകത്തേക്ക് വരുന്ന വർണ്ണശബളമായ ചിത്രശലഭം! ഒരു മൂടിക്കെട്ടലിനു ശേഷം വെള്ളി നൂലുകളായി തുള്ളിച്ചാടുന്ന വർഷകാലം! ഞാൻ ഒരു കീറച്ചാക്കെടുത്ത് വായ് മൂടിക്കെട്ടി, ഒരുനാൾ നല്ല കഥകൾക്കായി, അതഴിച്ചെറിയും. അന്നു ചിലപ്പോൾ വർഷമോ ശലഭമോ പൂക്കളോ തേനോ ചന്ദ്രികയോ ഒന്നുമുണ്ടാവില്ലായിരിക്കാം............അതുവരെ പക്ഷേ ഇതൊക്കെ തന്നെയായി.....എന്റെ ശലഭപോതവികൃതികൾ. സഹിക്കുക സഹകരിക്കുക

    ReplyDelete
  3. രോഗി കഷായത്തിനു കയ്പെന്നു പറഞ്ഞപ്പോള്‍ ഞാനും ഇതാ കഴിക്കുന്നതെന്ന് പറഞ്ഞു കഷായം കുടിച്ചു കാണിച്ച വൈദ്യരോട് ഇനി എന്ത് പറയാനാണ്

    ReplyDelete
  4. കീറച്ചാക്ക് കൊണ്ട് വാക്കും പഴുപ്പിക്കാമല്ലേ?
    അതായത് വാക്കും ചക്കയും ഒരേപോലെ ആണെന്ന്?
    അതായത് മനുഷ്യനും പ്ലാവും ഒന്നുപോലാണെന്ന്?
    അപ്പോ മുള്ളും, അരക്കും, കുരുവും, പാടയും, ചകിണിയും... ഛെ!
    ചിന്തിച്ചു ചിന്തിച്ചു പ്ലാവ്‌ കയറുന്നില്ല.

    പിന്നെ, ആ 'കാതിലുണ്ണി' - വാക്കിഷ്ടമായി.

    (മുപ്പതുദിവസമുള്ള ജൂണില്‍ മുപ്പത്തൊന്നു പോസ്റ്റോ.... അനീതി...)

    ReplyDelete
  5. ചേട്ടാ,

    ചേട്ടന്റെ പോസ്റ്റുകള്‍ എല്ലാം കാലിക പ്രാധാന്യം ഉള്ള ആക്ഷേപ ഹാസ്യങ്ങള്‍ ആണ് . പക്ഷെ ഇതൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ എനിക്ക് ദുഖമുണ്ട്. എല്ലാരുടെയും പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം അറിയിക്കൂ..ചര്‍ച്ചകളില്‍ സജീവമാകൂ..അങ്ങനെയൊക്കെ ചെയ്താലേ എല്ലാരും ഇങ്ങോട്ട് വന്നു ഇതൊക്കെ വായിക്കുള്ളൂ..

    ReplyDelete
  6. ഹ.... ഹ... നല്ല ഉപദേശം. ചൊള്ളുകൊടുത്തു ചുള വാങ്ങണമെന്ന് അല്ലെ?

    ReplyDelete
  7. എന്റെ ചെറിയ പോസ്റ്റുകൾ എല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ,ശ്രീ ദുബായിക്കരൻ നൽകിയ നിർദ്ദേശം സ്വീകരിക്കുന്നു. ഇനി മുതൽ അത് കാര്യമായി ശ്രദ്ധിക്കാം. കാരണം താങ്കൾ മാത്രമല്ല ,ശ്രീ ചെറുത്, ശ്രീ പൊന്മളക്കാരൻ എന്നിവരും ബ്ലോഗിലൂടെയല്ലാതെ ഈ നിർദ്ദേശം എനിക്കു മുൻപിൽ വച്ചിരുന്നു എന്നത് തന്നെ. അഭിനന്ദനത്തിന് നന്ദി. ഫെബ്രുവരിയിൽ തുടങ്ങിയ ബ്ലോഗ്, ശരിക്കും റെയിലേറിയത് മേയ് മാസം 31നായിരുന്നു.ശ്രീ കെ. പി. എസ്. സാറിന്റെ സഹായത്താൽ മാത്രമാണ് എന്നെ ജാലകം അഗ്രിഗേറ്റർ വഴി നിങ്ങളറിഞ്ഞത്. കീമാനില്ലാത്തതു കൊണ്ട് അതിനു മുൻപ് എന്റെ കമ്പ്യൂട്ടറിൽ നിന്ന് മാത്രമേ ഞാനെഴുതിയത് വായിക്കാനാകുമായിരുന്നുള്ളു. ആ നിലയിൽ നിന്ന് ഇത്ര വരെ എത്തിയതിനു മറ്റു കാരണക്കാർ നിങ്ങളല്ലാതെ മറ്റാരാണ്? ഇത് സ്ഥിരം കസ്റ്റമേഴ്സ് ഉള്ള ഒരു നാടൻ ചായക്കടയാണ്. ഇവിടെ സ്ഥിരമായി വന്ന് ചായ കുടിച്ച് പകരം കമന്റിട്ട് മടങ്ങുന്ന നിങ്ങൾ രണ്ട് ദിവസം വരാതിരുന്നാൽ എനിക്ക് വിഷമമാകും എന്നതാണ് പ്രധാന പ്രശ്നം. ഞാൻ പോയ ബ്ലോഗുകളിൽ കണ്ട പോസ്റ്റുകൾ ഇഷ്ടമായില്ലെങ്കിൽ അത് തുറന്ന് എഴുതുന്ന ഒരു സ്വഭാവമുള്ളത് കൊണ്ട് ഞാൻ പോയ ബ്ലോഗിൽ നിന്ന് ഒറ്റക്കുട്ടി ഇങ്ങോട്ട് വരാറില്ല എന്നതാണനുഭവം .എന്തായാലും ബ്ലോഗിന്റെ സ്ഥിതി വിവരം പരിശോധിച്ചപ്പോൾ കണ്ടത് നല്ല പ്രോഗ്രസ്സ് ഉണ്ടെന്ന് തന്നെയാണ്. അതിന് വേണ്ടി സംഭാവന ചെയ്ത എല്ലാവർക്കും നന്ദി. (ഈയിടെ എന്റെ ബ്ലോഗിൽ വന്ന് സോപ്പ് പതപ്പിച്ച് അവരുടെ ബ്ലോഗിലേക്ക് ക്ഷണിച്ച ഒരു പ്രമുഖ ബ്ലോഗറുടെ പോസ്റ്റിനെ അതി നിശിതമായി വിമർശിക്കേണ്ടി വന്നത് ഓർക്കുന്നു. അവരിനി ജന്മകാലം എന്നെ ക്ഷണിക്കില്ലെന്നുറപ്പാക്കി ഞാൻ. പിന്നെ എനിക്കെങ്ങനെ ആളെ കിട്ടും? കല്യാണം തുടങ്ങിയ ഏർപ്പാടുകൾക്ക് ഞാൻ പോകാറില്ല . അപ്പോൾ കുടുംബക്കാരുടെ മുറുമുറുപ്പ് “ഓൻ വെല്ല്യ പ്രമാണി” എന്നായിരുന്നു. ആരോടും പറയാതെ കല്യാണം കഴിച്ച്, ഇപ്പോൾ മാരീഡ് വിത്ത് അൺ മാരീഡ് ഇഫക്ട് എന്ന പോലെ കഴിയുന്ന എനിക്കെല്ലാ പ്രശ്നങ്ങളും ഇപ്പോൾ സഹനീയമായി വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ നിങ്ങൾ ഒരഞ്ചെട്ട് പേർ ദിവസവും വരണം.......സ്നേഹപൂർവ്വം വിധു

    ReplyDelete
  8. ഹ... ഹ... വരാം, വരാം.
    ഇവിടെ ആവുമ്പോള്‍ വായില്‍ത്തോന്നിയത് അതുപടി പറഞ്ഞിട്ട് പോകാമല്ലോ. ഞാന്‍ പോകുന്ന ബ്ലോഗുകളില്‍ പോസ്റ്റുകള്‍ ഇഷ്ടമായില്ലെങ്കില്‍ മിണ്ടാതെ പോരികയാണ് പതിവ്. ചിലപ്പോള്‍ ചില നിര്‍ദ്ദേശങ്ങളും ചില്ലറ അഭിപ്രായങ്ങളും കൊടുക്കാറുണ്ട്. ശരിക്കും ഇഷ്ടമായതിനു മാത്രം നല്ല രീതിയില്‍ കമന്റ് ഇടും. ഇവിടെ മോഡറേഷന്‍ ഉള്ള ചില ബ്ലോഗുകളില്‍ നല്ലത് എന്ന് പറഞ്ഞു കമന്റ് വന്നില്ലെങ്കില്‍ അത് പ്രസിദ്ധീകരിക്കാതിരിക്കുന്ന ഒരു രീതി ഉണ്ട്, നേരിട്ട് അറിയുന്നത്.

    ReplyDelete
  9. എല്ലാരുടെയും പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം പറയുകാ എന്നാല്‍ ചുമ്മാ പൊക്കി പറയുക എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്..കൊള്ളാമെങ്കില്‍ അത് പറയാം..കൊള്ളില്ലെങ്കില്‍ അതും പറയാം..നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയാം..

    സോണി ,

    ഇവിടെ എന്നല്ല എവിടെയും വായില്‍ത്തോന്നിയത് അതുപടി പറഞ്ഞിട്ട് പോണം..പോസ്റ്റ്‌ പ്രസിദ്ധീകരിച്ചാല്‍ അതില്‍ എന്ത് അഭിപ്രായവും പറയാനും ഉള്ള സ്വാതന്ത്ര്യം വായനക്കാരുണ്ട്.

    ReplyDelete
  10. ദുബായ്ക്കാരാ, അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. ഇയാളുടെ സ്വന്തം അനിയത്തിയോട്, 'പോടീ അവിടുന്ന്' എന്ന് പറയാം, അവളുടെ കൂട്ടുകാരി ആണെങ്കില്‍ 'എന്താ കുട്ടീ ഇത്' എന്നല്ലേ ചോദിക്കൂ? അതുപോലെ, ഇവിടെ ആവുമ്പോള്‍ എന്തെങ്കിലും ഇഷ്ടമായില്ലെങ്കില്‍ 'എന്തോന്നാ മാഷേ ഈ കാണിച്ചു വച്ചിരിക്കുന്നത്, ഛെ, വൃത്തികേട്' എന്ന് പറയാം. മറ്റൊരിടത്ത് ആവുമ്പോള്‍ 'ഇത് മറ്റൊരു രീതിയില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു, അല്ലെങ്കില്‍ ആശയം വ്യക്തമാകുന്നില്ല, ഭാഷ നന്നല്ല' അങ്ങനെ പറയും. ആ സ്വാതന്ത്ര്യത്തിന്റെയും സമീപനത്തിന്റെയും വ്യത്യാസം. അങ്ങനെ ഓപ്പണ്‍ ആയി പറയാന്‍ പറ്റുന്ന കുറച്ചു ആള്‍ക്കാരെ ഉള്ളൂ. ബോണ്‍സായ്‌ പറഞ്ഞതുപോലെ നല്ല ബ്ലോഗ്സ്മാന്‍ സ്പിരിറ്റ് ഉള്ളവര്‍. (അതിലൊന്ന് താങ്കളാണെന്ന് വ്യസനസമേതം അറിയിക്കട്ടെ.)

    ReplyDelete
  11. സമൂഹം കൊണ്ടു നടക്കുന്ന ഹിപ്പോക്രസിയെ എതിർത്താലും ഹിപ്പോക്രസി അവിടെ നില നിൽക്കുന്നുണ്ടെന്നത് കണ്ടറിയുന്നില്ലെങ്കിൽ ചില കല്ലേറുകൾ കൊണ്ടറിയേണ്ടി വരും. എന്നാലും അതിനെയെല്ലാം വല്ലാതങ്ങ് ഭയന്ന് അതിനെല്ലാം തല കുനിച്ച് കൊടുത്താൽ അത് മാറാതെ അങ്ങനെ തന്നെ നിൽക്കും. ഔപചാരികതക്ക് വേണ്ടിയും സ്വന്തം കാര്യം നേടുന്നതിനു വേണ്ടിയും ബ്ലോഗ് പോസ്റ്റുകളെ നല്ലതെന്ന് പറയേണ്ടതില്ലെന്നു തന്നെയാണെന്റേയും പക്ഷം. മോശമെങ്കിൽ കാര്യ കാരണ സഹിതം വേണം വിമർശനമെന്നു മാത്രം. മോശത്തെ ഒരിക്കലും നല്ലതെന്ന് പറയരുത്. നാടൻ ബോംബുണ്ടാക്കുന്നയാളെ പിടിച്ചകത്താക്കുന്ന അതേ സമയം തന്നെ മിസ്സൈൽ ടെക്നോളജി വികസിപ്പിക്കുന്നയാളെ നാടിന്റെ ഭരണാധികാരമേൽ‌പ്പിക്കുന്ന രീതി നില നിൽക്കുന്ന ഇക്കാലത്ത് (ഇങ്ങനെ ഒരു കഥ ഉടൻ പ്രതീക്ഷിക്കാം) ശരി അധികം ചികയാനൊന്നുമൊക്കില്ല. അതു കൊണ്ട് നമ്മുടെ രീതിക്കനുസരിച്ച് നീങ്ങുക തന്നെ. ഇവിടെ ബോൺസായിയിൽ വായനക്കാർക്കാണ് കൂടുതൽ സ്വാതന്ത്ര്യം .എന്തും എഴുതാം പറയാം ചർച്ച ചെയ്യാം. ഒരൊറ്റ നിബന്ധന മാത്രം- മേൽ പറഞ്ഞ ഹിപ്പോക്രസി, മതഭ്രാന്ത് എന്നിവയെ ചൊടിപ്പിച്ച് തടി കേടാകുന്ന അവസ്ഥ വരുത്താതെ നോക്കണം. വിവാദമുണ്ടാക്കി പേരെടുക്കാൻ താല്പര്യമില്ല. അപ്പോൾ പറഞ്ഞ പോലെ. പുതിയ പോസ്റ്റ്- “ലൈൻ”-പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായിക്കുക ധൈര്യമായി ചീത്ത പറയുക

    ReplyDelete
  12. ചോപ്രെ, നിങ്ങള്‍ ഇങ്ങനെ സെന്റിമെന്റല്‍ ആകല്ലേ ...... ( സെന്റിമെന്റല്‍ = 1% സെന്റി 99% മെന്റല്‍ ) ആകെ ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കാവുന്ന ഒരു വഴിയായിരുന്നു. അവിടെ ഇങ്ങനെ കല്ലും മുള്ളും മുരിക്കിന്‍ കോലും കൊണ്ടിട്ടാല്‍ ? പിന്നെ നിങ്ങളുടെ പോസ്റ്റുകള്‍ കൂടുതല്‍ പേര്‍ വായിക്കെന്ടെന്നാണ് എന്റെ പക്ഷം (ചുമ്മാ) ഈ വഴി വരുമ്പോള്‍ ഇപ്പോള്‍ ഇങ്ങേരെ പേടിച്ചാല്‍ മതി ചെറുതും ദുബൈക്കാരനുമൊക്കെ വല്ലപ്പോഴും തരുമെന്കിലും അത്ര കടുപ്പമില്ല. ഇനി ഇങ്ങേരെപ്പോലെ വേറെ വല്ലതും കൂടി വന്നാല്‍ ഇങ്ങേര്‍ക്കും കൂടെ ചിലപ്പോള്‍ എനിക്കും കിട്ടിയെന്നു വരും അത് കൊണ്ടാ.അല്ലാതെ പേടിച്ചിട്ടോന്നുമല്ല.പേടിയോ എനിക്കോ? ഏയ്‌ പിന്നെ ഒരു ചെറിയ ......അതിനെ ഭയമെന്നൊക്കെ വിളിക്കാമോ?കരിങ്കുരങ്ങ് രസായനം ഇപ്പോള്‍ കിട്ടാനില്ലെന്നാണ് കേട്ടത്. അതാ പ്രശനം ..സത്യമായിട്ടും.....അത് തന്നാന്നെ .....

    ReplyDelete
  13. യെന്താ പുള്ളാരേ ഇവ്ടെ. നോം ശ്ശി നേരത്തേക്ക് ധ്യാനനിരതനായപ്പോഴേക്കും ആകെ ഉപദേശോം, ബളഹോം ഒക്കെ ആയോ!

    ദുബായ്ക്കാരന്‍ പറഞ്ഞതിനോട് യോജിക്കുന്നു....
    സോണി പറഞ്ഞത് സത്യാ....
    ഞാന്‍ പറഞ്ഞതാണ് കാര്യം....

    വിധുമാഷ് പറഞ്ഞപോലേ........ ഒരുപാട് സംസാരിക്കുന്നവന്‍‌റെ വാക്കിന് വിലയില്ല പലപ്പോഴും! മൌനിയായിരിക്കുന്നവന്‍ വല്ലപ്പോഴും വാ തുറന്ന് മൊഴിയുന്നത് മധുരിക്കും.!
    (( അങ്ങനന്നല്ലേ))

    ReplyDelete
  14. @ ചെറുത്‌ : കണ്ടില്ലല്ലോ, കണ്ടില്ലല്ലോന്നു കരുതി ഇരിക്കയായിരുന്നു. (എനിക്ക് കീരിക്കാടന്‍ ജോസെ പറ്റൂ.)

    "ഒരുപാട് സംസാരിക്കുന്നവന്‍‌റെ വാക്കിന് വിലയില്ല പലപ്പോഴും! മൌനിയായിരിക്കുന്നവന്‍ വല്ലപ്പോഴും വാ തുറന്ന് മൊഴിയുന്നത് മധുരിക്കും.!"

    അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലെ? ഇനി ചെറുതിന്റെ ബ്ലോഗില്‍ വരുമ്പോള്‍ ഒരു അര സ്മൈലിയെ ഞാന്‍ ഇടൂ (കാല്‍ സ്മൈലി കിട്ടുമോ എന്ന് നോക്കണം). അപ്പോള്‍ എനിക്കും വിലയുണ്ടാകും. ഇതസത്യം, ഇതസത്യം, ഇതസത്യം.....

    ReplyDelete
  15. യ്യോ.....അതല്ല അതല്ല.
    അങ്ങനെങ്ങാന്‍ ആണെന്ന് പറഞ്ഞാല്‍ മുട്ടുകാലുതല്ലി ഒടിക്കുമെന്ന് പറയാന്‍ വന്നതാ. പാവം ചെറുത് :(

    സൊഹാര്യം: അങ്ങേര് എന്താ ഉദ്ദേശിച്ചേന്ന് ആര്‍ക്കും മനസ്സിലായില്ലല്ലോ എന്ന് തോന്നരുതല്ലോ, അതോണ്ടൊന്ന് ഷൈന്‍ ചെയ്തതാ. പഷ്കേ..........ഏറ്റില്ല :(

    ReplyDelete
  16. ഇതാ ചെറുതിന്റെ കുഴപ്പം. അവിടെ പോയി നോക്കീട്ടു വാ...ന്ന് ആ പാവം ബോണ്‍സായി പറഞ്ഞതല്ലേ (അടുത്ത പോസ്റ്റില്‍), പോയില്ലല്ലോ? പോയി നോക്കിയാല്‍ പോസ്റ്റിനേക്കാള്‍ വലിയ ഒരു കമന്റും, അതിന്റെ മറുപടിയും കാണാം. ആള് നമുക്ക് തെളിവ് തന്നതാ. ഡാഷ് ബോര്‍ഡ്‌ ക്ലീന്‍ ചെയ്തു കഴിയുമ്പോള്‍ ഒന്ന് പോയി നോക്ക്. ദാ, ലിങ്ക് - http://susmeshchandroth.blogspot.com/2011/07/blog-post.html

    ReplyDelete
  17. മുട്ട് കാലു തല്ലിയൊടിക്കാൻ വരുന്നതിനു മുൻപേ ലിങ്കും പിടിച്ച് ലവിടെ പോയി ആളെ ശരിക്കും മനസ്സിലാക്കിക്കോ എന്നാണ് ചെറുതേ സോണിവാണി തൻ വാക്ക്യ! അവിടെ പോയി വന്നാൽ പറയരുത് ഈ മാഷും ആ മാഷും രണ്ടും രണ്ടാണെന്ന്.

    ReplyDelete
  18. ചായക്കട കണ്ടുപിടിക്കാന്‍ വൈകിപ്പോയി, അതുകൊണ്ട് ഇപ്പോള്‍ ദിവസം 10 -15 ചായ ഒരുമിച്ചു കുടിക്കാണ്. ദഹനക്കേട് ഉണ്ടാവുമോ എന്തോ?

    ReplyDelete