പേജുകള്‍‌

Monday, July 18, 2011

അമ്മത്തൊട്ടിൽ

അനാഥാലയത്തിൽ വളർന്ന പെൺകുട്ടി ഒരു ദിവസം സ്ഥാപനം നടത്തിപ്പുകാരോട്  അപേക്ഷിച്ചു: എനിക്കെന്റെ അമ്മയെ ഒന്നു കാട്ടിത്തരുമോ? അധികൃതർ മൊഴിഞ്ഞു: സാധ്യമല്ല. ഞരമ്പ് മുറിക്കുമെന്ന അവളുടെ ഭീഷണിയിൽ തീരുമാനം മാറ്റിയ അധികാരികൾ അവളെ കൂട്ടി അമ്മയെ കാണാൻ യാത്രയായി. അതാ അമ്മ എന്നവർ ചൂണ്ടിക്കാണിച്ചിടത്ത് ഉണ്ടായിരുന്നത് ഒരമ്മത്തൊട്ടിൽ ആയിരുന്നു.ആ അമ്മത്തൊട്ടിലിൽ അപ്പോൾ ഒരു പിഞ്ചു കുഞ്ഞും ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ ഇടതു കവിളിലെ മറുക് തന്റെ കവിളിലേതു പോലെ എന്നു തിരിച്ചറിഞ്ഞ് ആ കുഞ്ഞിനെയുമെടുത്തവൾ നടന്നു..........രണ്ട് പെൺ മക്കളുള്ള അമ്മയെ പോലെ!                                                                                    (സമർപ്പണം-അമ്മക്ക്)

8 comments:

  1. അമ്മ മനസ്സ് .....................

    ReplyDelete
  2. ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്ന പോലെ എങ്കിലും ഇഷ്ടപ്പെട്ടു.

    (ചോപ്രമാര്‍ ഉത്തരേന്ത്യന്‍സല്ലെ, കണ്ണൂര്‍ക്കാര്‍ക്കെങ്ങനെ വന്നൂന്ന് ചോദിക്കുന്നില്ല, എന്തെന്നാല്‍ ഒരു ബ്രൈറ്റ് സിങ്ങ് എന്നൊരു മലയാളിയെ എനിക്കറിയാം, അങ്ങോര്‍ക്കാ പേരെങ്ങനെ വന്നൂന്ന് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല, ഹിഹിഹി)

    ReplyDelete
  3. അനാഥത്വം...
    അമ്മയ്ക്ക് മുന്‍പും, ശേഷവും.
    അമ്മയില്ലാത്തവര്‍ക്കും,
    ചിലപ്പോള്‍ ചിലര്‍ക്ക് അമ്മയുള്ളപ്പോഴും.

    ReplyDelete
  4. ബോണ്‍സായിലൊക്കെ കാലെടുത്ത് വച്ചിട്ട് ശ്ശീ ആയി.
    നര്‍‍മ്മം കലര്‍ന്നുള്ള പോസ്റ്റും പ്രതീക്ഷിച്ച് വന്നതാ...
    ഹ്മം......... എന്നൊരു നെടുവീര്‍‍പ്പിട്ട് പോണു.

    പഴ ചില്ലകളില്‍ എന്താണുള്ളതേന്ന് നോക്കീട്ട് വരാം :)

    ReplyDelete
  5. കുറ്റ്യാട്ടൂരുകാരാ.പഴയ താളുകളിലൂടെ ഒന്ന് സഞ്ചരിച്ചു.ഇഷ്ടമായി. ദുഖവാര്‍ത്തയും അറിഞ്ഞു. ദുഖത്തില്‍ പങ്കു ചേരുന്നു. ഞാനും ഒരു സമീപ പ്രദേശത്തുകാരന്‍........സസ്നേഹം

    ReplyDelete
  6. ചെറുത്‌ പറഞ്ഞ പോലെ, വായിച്ചു കഴിഞ്ഞപ്പോ ഒരു നെടുവീര്‍പ്പ് ...

    ReplyDelete
  7. ഒന്നാം തരം. ചെറുതെങ്കിലും ചിപ്പിക്കുള്ളിലെ മുത്ത്‌ പോലെ

    ReplyDelete