പേജുകള്‍‌

Friday, July 08, 2011

കൂട്

പക്ഷിശാസ്ത്രക്കാരന്റെ കൈയിലെ കൂട്ടിലുള്ള തത്ത സ്വകാര്യമായി എന്നോട് ചോദിച്ചു: “എന്നെയൊന്ന്സ്വതന്ത്രയാക്കാമോ?”       ഞാൻ പറഞ്ഞു: “ഞാൻ തിരക്കിലാണ്.” വിവാഹിതയായ ഒരു സ്ത്രീ പല തവണ കോടതി  കേറിയിറങ്ങി മടുത്തപ്പോൾ      ജഡ്ജിയായഎന്നോട്ചോദിച്ചു:     “എന്നെയൊന്ന് സ്വതന്ത്രയാക്കാമോ?”         ഞാൻപറഞ്ഞു:“ഞാൻ നിസ്സഹായനാണ്  പാതയോരത്തുകൂടി നടന്നു പോകുമ്പോൾ,കളഞ്ഞു കിട്ടിയ ലോക്കറ്റിലെ  തിളങ്ങുന്ന ദൈവ പടം എന്നോട് ചോദിച്ചു:    എന്നെയൊന്ന്  സ്വതന്ത്രനാക്കാമോ?         ഞാൻ പറഞ്ഞു:ഞാൻ അശക്തനാണ്. അങ്ങയെ പോലെ!”

12 comments:

  1. ദൈവം പോലും കൂട്ടിലാണ്.സാത്താനെ തടയാനാവാത്ത മനുഷ്യൻ ദൈവത്തെ സ്വതന്ത്രനാക്കുക.അല്ലെങ്കിൽ സ്വയം സാത്താനാകാതിരിക്കുകയെങ്കിലും ചെയ്യുക.മനുഷ്യന്റെ ഇന്നത്തെ അവസ്ഥ കണ്ട് സാത്താൻ അസൂയ്യപ്പെടുന്നുണ്ടാവണം.ഇത്രക്കങ്ങ് കണ്ണിൽ ചോരയില്ലാതാകാൻ ചങ്ങായിക്ക് പറ്റുന്നില്ലത്രേ!

    ReplyDelete
  2. രണ്ട് ദിവസം(രണ്ടാം ശനി,ഞായർ)കട(ഥ)മുടക്കം.അഡ്ജസ്റ്റ് ചെയ്യുമല്ലോ?

    ReplyDelete
  3. ആദ്യത്തെ രണ്ടും ഓക്കേ. മൂന്നാമത്തേതിനോട് യോജിക്കാന്‍ കഴിയുന്നില്ലല. പക്ഷിയ്ക്ക് സ്വതന്ത്രയായാല്‍ ആകാശത്തു പറക്കാം, സ്ത്രീയ്ക്കും ഫ്രീ ആവാം. പക്ഷെ ദൈവപടം...അതിനു ആ ലോക്കറ്റിനുള്ളില്‍ ആയിരിക്കുന്ന സുരക്ഷിതത്വം വേറെ എവിടെയും കിട്ടില്ല. അത് വെറും 'പടം'.

    താങ്കള്‍ ഉദ്ദേശിച്ചത് മനസ്സിലാവാതെയല്ല. എന്നാലും അത് മറ്റു രണ്ടിനോടും കൂട്ടിക്കെട്ടുമ്പോള്‍ ലോജിക്‌ തീരെ വര്‍ക്ക്‌ ചെയ്യുന്നില്ല.

    ReplyDelete
  4. പഷ്ട് .......
    ബ്ലോഗ്‌ കയറിയിറങ്ങുമ്പോള്‍ ബോണ്‍സായികള്‍ എന്നോട് ചോദിച്ചൂ...
    എന്നെയൊന്നു രക്ഷിക്കണേ...
    ഞാന്‍ പറഞ്ഞു...
    ഇല്ല....
    എനിക്ക് വളരണം...

    ReplyDelete
  5. കണ്ണൂരിന്റെ കണ്ടല്‍ക്കാടുകളില്‍ കഴിയൂ.....
    അധികം വളരാതെ ബോണ്‍സായിയെ പറ്റിക്കാം....

    ReplyDelete
  6. ഇങ്ങനെ കുറെ പ്രാന്തന്മാര്‍ ഉണ്ട്...നമുക്കൊക്കെ വിവരം ഇല്ലാഞ്ഞിട്ടോ ഈ പണിക്കു ഇരിക്കണതു ...........
    എന്തായാലും തലയില്‍ പുകക്കുഴല്‍ പണിത ഒരു ചിന്തകനെക്കൂടി കണ്ടത്തില്‍ ഒരു സുഖമുണ്ട്....സാറേ...

    ReplyDelete
  7. പ്രിയ ബോണ്‍സായ് ........താങ്കളുടെ ബ്ലോഗിന് ചെറുതിന്റെ രസമുണ്ട്..അണ്ടിപ്പരിപ്പിന്റെ ശക്തിയുണ്ട്....ഉഗ്രന്‍..ഒ.കെ.

    ReplyDelete
  8. കൂടു തകര്‍ത്ത് എല്ലാവരും പറക്കട്ടെ ,എനിക്ക് ദൂരെ മാറിന്ന് അതു കാണണം.ബോണ്‍സായ് ബിഗ്സായിയായി മാരട്ടെ.

    ReplyDelete
  9. തത്തയും ജഡ്ജിയും വോക്കെയാണ്. മനസ്സിലാവുകേം ചെയ്തു. മൂന്നാമത്തേത് അല്പം കഠുപ്പം.

    ഇതിനോട് ചേരുന്ന ഒന്ന് ഓര്‍മ്മയില്‍ വന്നു. ചെറുതായത്കൊണ്ട് ലിങ്ക് വേണ്ട. പേസ്റ്റാം!

    1 വര്‍ഷം മുമ്പ് ല്‍ (കൊലുസ്) പോസ്റ്റ് ചെയ്തത്
    'സുഖമാണോ' എന്ന് ചോദിച്ച കുറുക്കനോട് ചെന്നായ പറഞ്ഞു:"തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ജോലി മനുഷ്യര്‍ ഏറ്റെടുത്തതിനാല്‍ വലിയ പ്രയാസത്തിലാണ് ജീവിതം. മുട്ടനാടുകളും പഴയത് പോലെ പിടി തരുന്നില്ല..."

    എന്‍‌റെ മലയാളം ഒറ്റക്കിരുന്ന് സംസാരിക്യാണോ. ഏഹ്

    ReplyDelete
  10. ബ്ലോഗില്‍ കയറി ഇറങ്ങുമ്പോള്‍ ഞാനും സ്വയം ചോദിക്കാറുണ്ട്
    എന്നാണു ഇനിയൊരു മോചനം ?

    ഞാന്‍ സ്വയം മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇനി തോന്നുമ്പോള്‍ എഴുതും തോന്നുമ്പോള്‍ പോസ്റ്റും. തോന്നുമ്പോള്‍ കമന്റും. ഒരു ബ്രേക്ക്‌ കിട്ടിയത് നന്നായി.......
    ഇന്നും പറ്റിയില്ല. എന്ന് വച്ച് ഞാന്‍ പിന്മാറുകയൊന്നുമില്ല. നാളെ നോക്കട്ടെ?

    ReplyDelete
  11. ലോക്കേറ്റില്‍ ഒരു തിളങ്ങുന്ന ദൈവപടം ഉണ്ടെങ്കില്‍ ആര്‍ക്കും ധൈര്യമായി സാത്താനാവാം, എന്ത് വൃത്തികേടും ചെയ്യാം, അല്ലെ മാഷെ

    ReplyDelete