പേജുകള്‍‌

Wednesday, July 06, 2011

ആയുധ മനസ്സ്

നാട്ടാളർ അവരവരുടെ നാട്ടിന്റെ സുരക്ഷക്കായി ആയുധങ്ങൾ ശേഖരിച്ചു വച്ചു. ഒരുകൂട്ടർ പച്ച നിറത്തിലുള്ള വടികളായിരുന്നു ശേഖരിച്ചു വച്ചിരുന്നത്. പലരും വെള്ള വടികൾ ശേഖരിച്ചു. മഞ്ഞയും, നീലയും വടികളായിരുന്നു മറ്റു പലരുടെയും ആയുധം. അവരവരുടെ വിധി സ്വയമെഴുതാനായി അവർ യുദ്ധം ഉണ്ടാക്കി.യുദ്ധം കഴിഞ്ഞ ഭൂമിയിൽ ചിതറിക്കിടന്നിരുന്ന ആയുധങ്ങൾക്കെല്ലാം   ഒരൊറ്റ നിറമായിരുന്നു:ചുവപ്പ്!!                                                      ആയുധപ്പുരകളിലേക്ക് പിന്നീട് വിൽ‌പ്പനക്കെത്തിയ ആയുധങ്ങളും വിവിധ വർണ്ണങ്ങളിലുള്ളവയായിരുന്നു. ആരോ  ഒരാൾ വെറും കൌതുകത്തിന് ആയുധങ്ങളുടെമനസ്സിലെ നിറം പരിശോധിച്ചു നോക്കി. ആയുധമനസ്സിന് നിസ്സഹായതയുടെ വിളറിയ നിറമായിരുന്നു!!

6 comments:

  1. കഴിഞ്ഞ പോസ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആശയം.
    സ്വയം പ്രതികരിക്കാന്‍ കഴിഞ്ഞെങ്കില്‍ നീചമായ ആവശ്യങ്ങള്‍ക്ക് തങ്ങളെ ഉപയോഗിക്കുന്നവരോട് ആദ്യം ആയുധങ്ങള്‍ പ്രതികരിച്ചേനെ അല്ലെ!

    ReplyDelete
  2. രക്ത ദാഹികളായ ആയുധ മനസ്കർക്ക് സമർപ്പിക്കുന്നു. കൊല്ല്......കൊല്ല്

    ReplyDelete
  3. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന് പറയുന്നത് അതുകൊണ്ടാണല്ലേ? അതായത് തിന്നാന്‍ പറ്റാത്ത, കൊള്ളാത്ത, ഒന്നിനെയും കൊല്ലരുത് എന്ന്.

    ReplyDelete
  4. അല്ല ചേട്ടായി ,
    എനിക്ക് ആയുധങ്ങളെ പേടിയാണ്.എങ്കിലും നാളെ ഈ ആയുധങ്ങള്‍ എല്ലാം ഇല്ലാതായി എന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ ഒരു സാധാരണ പൌരന്റെ മനുഷ്യാവകാശങ്ങള്‍ ഏതു വ്യവസ്ഥിതി വച്ച് സംരക്ഷിക്കപ്പെടും. ടിവി യില്‍ കാണുന്ന wwf ചാമ്പ്യന്‍ വന്നിട്ട് ഞാന്‍ പറയുന്നത് പോലെ കേട്ടാല്‍ മതി എന്ന് പറഞ്ഞാല്‍ നമ്മള്‍ കേള്‍ക്കേണ്ടി വരില്ലേ?ആയുധത്തിന് മനസ്സില്ലെന്കിലും എടുക്കുന്നവര്‍ക്ക് ഉണ്ടാക്കുകയെന്കിലും ചെയ്തൂടെ?ആരോഗ്യം കൂടുതലുള്ളവര്‍ക്ക് ബുദ്ധി കുറവാണെന്നാ പറയുന്നത് അപ്പോള്‍ ? ഉദാഹരണത്തിനു രണ്ടു പേര്‍ തമ്മില്‍ മത്സരിച്ചിട്ടു ആര്‍ക്കാണ് മറ്റേയാളെക്കാള്‍ ആരോഗ്യം എന്ന് നോക്കിയിട്ട് അയാള്‍ ഭരിച്ചാല്‍ മതി എന്ന് പറഞ്ഞാല്‍ ?
    ഞാന്‍ ചുമ്മാ ചോദിച്ചതാ ബൂസ്ടിനോക്കെ ഇപ്പോ എന്നാ വിലയാ?

    ReplyDelete
  5. ശിരസ്സാണ് ചിന്തയുടെ രാജ്യമെങ്കിലും ശരസ്സിന്റെ തലസ്ഥാനത്ത് കെട്ടിയൊരുക്കിയ കോട്ടമതിലുകളിലെഴുതി വച്ചിട്ടുള്ള ചില ദുഷിച്ച പദങ്ങൾ ഉപയോഗിച്ചാണ് ശ്രീ ഞാൻ, അദ്ദേഹത്തിന്റെ നിലപാടുകൾക്ക് കരുത്തുപകരാൻ നോക്കുന്നത്. ആയുധം, യുദ്ധം, മത്സരം,ഭരണം എന്നീ പദങ്ങൾ, ആയുധ ധാരിയുടെ മുൻപിലെ നിസ്സഹായ നിരായുധനും, കരുത്തനായ അക്രമകാരിയുടെ മുൻപിലെ ദുർബലനും, ഓട്ടത്തിൽ തോറ്റാൽ നാട് വിടേണ്ട ഗതികേടിനുമുൻപിൽ നിൽക്കുന്ന വേഗത കുറഞ്ഞവനും,ഭരണാധികാരിയുടെ കീഴിൽ മൂക്കിൽ വിരൽ തള്ളി നിൽക്കുന്നവർക്കും പൊരുത്തമാകുന്ന പദങ്ങളല്ല തന്നെ! സോണിയും വ്യത്യസ്തമായല്ല ചിന്തിക്കുന്നതെന്നു വേണം കരുതാൻ. നിലപാടുതറകളിൽ നിന്ന് മാറാത്തിടത്തോളം കാലം ഈ പദങ്ങൾ തന്നെയായിരിക്കും താരങ്ങൾ. കുളങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പടവുകളുള്ള കുളങ്ങൾ? മഴക്കാലത്ത് കുളിക്കുന്ന അതേ പടവുകളിൽ നിന്നല്ല വേനൽക്കാലത്ത് കുളിക്കുന്നത്. അങ്ങനെ വാശി പിടിച്ചിട്ടു കാര്യവുമില്ല. വാശി പിടിച്ചാൽ കുളി തെറ്റും! യുദ്ധമില്ലാത്ത കാലത്ത് ആയുധങ്ങൾ ആവശ്യമില്ലാത്തവസ്തുവാണല്ലോ? അപ്പോൾ ആശിക്കേണ്ടത് യുദ്ധവും ആയുധവുമില്ലാത്ത കാലത്തെയാണ്. ആയുധം വേണ്ട എന്നു പറയുമ്പോൾ യുദ്ധവും വേണ്ട എന്ന കാര്യത്തിൽ തർക്കമുണ്ടാവേണ്ടതില്ല. ശ്രീ. ഞാൻ ചോദിച്ച “സാധാരണ പൌരന്റെ മനുഷ്യാവകാശങ്ങൾ ഏതു വ്യവസ്ഥിതി വച്ച് സംരക്ഷിക്കപ്പെടും” എന്ന ചോദ്യത്തിന് ആയുധങ്ങളേറെ എടുത്തു പ്രയോഗിക്കുന്ന വർത്തമാന കാലത്ത് സാധാരണക്കാരന്റെ പ്രശ്നങ്ങൾ പ്രശ്നങ്ങളേ അല്ലാതാക്കുകയല്ലേ ഭരണാധികാരി വർഗ്ഗം ചെയ്തു പോരുന്നത് എന്ന കാര്യം ഉത്തരമായി എടുക്കാം. ആയുധം സാധാരണക്കാരന്റെ വിഷയമേയല്ല. അത് അടിച്ചമർത്തി ഭരിക്കാൻ നടക്കുന്ന മനോരോഗികളുടെ മാത്രം വിഷയമാണ്. യുദ്ധമെന്നത് ഒരേ വർഗ്ഗത്തിൽ പെട്ട ജീവികൾ തമ്മിൽ നടത്തുന്ന പ്രതിലോമകരമായ,നശീകരണപ്രവൃത്തി മാത്രമാണ്. പോസ്റ്റിൽ കാണിച്ചതു പോലെ എല്ലാം ചുവപ്പിക്കുന്ന ഒരു മാരണം! ഒരുക്കി വച്ച സന്നാഹങ്ങളൊക്കെയും ഒരു കുഞ്ഞു സുനാമിയിൽ ഒലിക്കുന്നത്, നിൽക്കുന്ന മണ്ണൊന്നിളകിയിരിക്കുമ്പോൾ അതിൽ കെട്ടിപ്പൊക്കിയതെല്ലാം ഇടിഞ്ഞു പൊളിയുന്നത്, എന്നിവയെല്ലാം സ്വരുക്കൂട്ടിയ ആയുധങ്ങളുടെ നിർവികാരമായ സാന്നിധ്യത്തിലല്ലേ സംഭവിക്കുന്നത്? യുദ്ധം മാറ്റി അവിടെ സ്നേഹം നിറച്ചാൽ അതിന്റെ പ്രവാഹത്തിലൊലിച്ചുപോകാനുള്ള പ്രശ്നങ്ങളേ ഇന്നു വരെ ഭൂമുഖത്തുണ്ടായിട്ടുള്ളൂ................ഇപ്പോഴുമുള്ളൂ.............ഇനിയുണ്ടാകുകയുമുള്ളൂ. സസ്നേഹം വിധു.

    ReplyDelete
  6. സുഹൃത്തേ,

    ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്.യുദ്ധത്തിനു അനുകൂലമായ നിലപാടല്ല. ശക്തനു എന്തും ആകാം എന്ന വ്യവസ്ഥയോടുള്ള വിയോജിപ്പാണ്. തല്ലി കൊല്ലാനുള്ള ആവേശം വെടിവച്ചു കൊല്ലുന്നതിനേക്കാള്‍ ശക്തനു ഹരം പകരുന്ന ഊര്‍ജ്ജമാണ്. ശക്തനു ബുദ്ധിയെക്കാള്‍ ശക്തിയിലാണ് താല്പര്യവും വിശ്വാസവും ......
    ആദിമ ലോകത്തെക്കുറിച്ചുള്ള അറിവുകള്‍ നമ്മള്‍ മറന്നു തുടങ്ങുന്നു സമീപ കാല കാഴ്ചകള്‍ ഭീകരം ആകുമ്പോള്‍ പഴതിനെ താരതമ്യപ്പെടുത്താന്‍ മടിക്കുന്നതോ മറക്കുന്നതോ ആണ് പ്രശ്ന കാരണം. ഇത്രയും വിശദീകരിച്ചു ഞാന്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നു.

    ReplyDelete