പേജുകള്‍‌

Tuesday, May 31, 2011

വില

കടം മൂത്ത്   അയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഫാനില്‍ കെട്ടിയ കയറില്‍ തന്റെ കഴുത്ത് കുരുക്കി. മേശയില്‍ നിന്നും ചാടാനൊരുങ്ങുമ്പോള്‍ അയാള്‍ക്കൊരു ഫോണ്‍ വന്നു.
 ചേട്ടാ ഒരു ഓ പോസിറ്റീവ് കിഡ്നി കിട്ടാനുണ്ടോ?മൂന്നു ലക്ഷം രൂപ തരാം.
ഫോണ്‍ കട്ട് ചെയ്ത് അയാള്‍  മരിക്കാന്‍ വീണ്ടുംമേശപ്പുറത്ത് കയറി.
വീണ്ടും വന്നു ഒരു ഫോണ്‍.
ചേട്ടാ ഒരു പണക്കാരി പെണ്ണിന് ഒരു കണ്ണു വേണം
.അഞ്ച് ലക്ഷം രൂപ തരാം.
ഫാനില്‍ കെട്ടിയ കയറ് അഴിച്ചു വച്ച് അയാള്‍ പുറത്തേക്കിറങ്ങി
.തന്നെ ചില്ലറയായി വില്‍ക്കാന്‍!!!

3 comments:

  1. മിനിക്കഥ നന്നായിട്ടുണ്ട്..തുടര്‍ന്ന് എഴുതുക.

    ആശംസകളോടെ,

    ReplyDelete
  2. ഇയ്യാളാ ചില്ലറവില്പനക്കാരൻ..ല്ലേ..................

    ReplyDelete
  3. ഇഷ്ട്ടം ....ഇനിയും എഴുതുക...ആശംസകള്‍

    ReplyDelete