പേജുകള്‍‌

Thursday, June 16, 2011

പാലം കുലുങ്ങും...............!!!

അത് ഒരു തുരുത്തായിരുന്നു. ഏറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കൊച്ചു തുരുത്ത്. തുരുത്തിലെ നിവാസികൾക്ക്  ചുറ്റുമുള്ള വെള്ളത്തിനപ്പുറത്തെ വിഭവ സമൃദ്ധമായ കരയിലേക്ക്  പോകാൻ ഭയമായിരുന്നു. അക്കരേക്കുള്ള പാലം കുലുങ്ങും എന്ന ഭയം! ഒരു ദിവസം ആ തുരുത്തിലേക്ക് എവിടെ നിന്നോ ഒരു കേളൻ വന്നു. ദാരിദ്ര്യത്തിൽ ഉഴലുന്ന തുരുത്ത് നിവാസികളോട് അക്കരേക്ക് പോയി സമൃദ്ധി നുകരാൻ കേളൻ ആജ്ഞാപിച്ചു. കേളൻ പകർന്ന ആത്മവിശ്വാസത്തിലും, ധൈര്യത്തിലും അവരെല്ലാം അക്കരെ ചെന്ന് സമൃദ്ധി നുകർന്നു. തുരുത്തിലെ ഇല്ലായ്മയെ മുതലെടുക്കാൻ  തുരുത്തിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്ന കച്ചവടക്കാർ കണ്ടെത്തിയ സൂത്രമാണ്  പാലം കുലുങ്ങും എന്ന തട്ടിപ്പെന്ന് കേളൻ  തുരുത്തു നിവാസികളെ  ധരിപ്പിച്ചു. അക്കരെ ചെന്ന് സമൃദ്ധി നുകർന്നതിന്റെ  ഒന്നാം ദിവസം തുരുത്തു നിവാസികൾ  ഉറങ്ങിയത്  രാവേറെ ചെന്നതിനു ശേഷമായിരുന്നു.പിറ്റേന്നു കാലത്ത് സമൃദ്ധിനുകരാൻ അക്കരേക്കു പോകാൻ പാലത്തിനടുത്തെത്തിയ തുരുത്തു നിവാസികൾ തരിച്ച് നിന്നുപോയി..............പാലത്തിലതാ കേളന്റെ ചേതനയറ്റ    ശിരസ്സ് .......! ഒപ്പം ഒരു ബോർഡും-“പാലം കുലുങ്ങും”

9 comments:

  1. അപ്പൊ പാലം കുലുങ്ങും മുന്‍പേ കേളനെ കലക്കി അല്ലെ?

    ReplyDelete
  2. ഓഹോ; ‘പാലം കുലുങ്ങിയാലും കേളന്‍‍ കുലുങ്ങൂല’ എന്നതിന് ഇങ്ങനേം ഒരര്‍‍ത്ഥം!!!!? പതിവുപോലെ ഇതും........ :)

    ചിന്തനീയം ചിന്തനീയം

    ReplyDelete
  3. അധ:സ്ഥിത വിഭാഗത്തിന്റെയും അവരെ നുണ പറഞ്ഞു പറ്റിക്കുന്ന ഭരണ വർഗ്ഗത്തിന്റെയും അധ:സ്ഥിത വിഭാഗത്തെ ഉദ്ധരിക്കാൻ പുരപ്പെട്ട് രക്ത സാക്ഷികളാകുന്നവരുടെയും കഥയായി ഈ കഥയെ വായിച്ചറിഞ്ഞാലേ ഈ കഥ മനസ്സിലായി, എന്നു പറയാനാവൂ. സ്വന്തം കഥയ്ക്ക് ടിപ്പണി എഴുതുക എന്നത് കഥയുടെ പരാജയവും, കഥകൃത്തിന്റെ ഗതികേടുമാണ്. വളരെ ചെറിയ ക്യാൻ വാസിൽ ഒതുക്കാനുള്ള ധൃതി പിടിച്ചുള്ള ശ്രമത്തിൽ പറ്റുന്ന ഈ പ്രശ്നം ഒരു രണ്ടാം വായനയിലൂടെ പരിഹരിക്കാം.പക്ഷെ ഒന്നാം വായനക്ക് തന്നെ സമയമില്ലാത്ത നമുക്കെങ്ങനെ രണ്ടാം വായന സാദ്ധ്യമാകും? നിവൃത്തിയുണ്ടെങ്കിൽ ഇത്തരം കഥകളെ ഒരല്പം ഗൌരവത്തോടെ കാണണം എന്ന് അപേക്ഷിക്കുന്നു.ദുർഗ്രഹമായ കഥകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ദയവായി അറിയിക്കുക. നമുക്കവ നന്നാക്കാം............സ്നേഹപൂർവ്വം .......വിധു

    ReplyDelete
  4. ആശയം മനസ്സിലാക്കാതെ എഴുതിയതല്ല മാഷേ. താന്കള്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഒരുതവണ തന്നെ വായിച്ചാല്‍ മനസ്സിലാവും. പിന്നെ, അതൊരു സ്ഥിരം തീം ആയത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാന്‍ തോന്നിയില്ല. അതുകൊണ്ടാ തമാശരൂപത്തില്‍ കമന്റിട്ടത്, അല്ലാതെ കളിയാക്കിയതല്ല. അത് ബുദ്ധിമുട്ടായെങ്കില്‍... മാപ്പ്. ഇനി സീരിയസ് ആവാന്‍ ശ്രമിക്കാം.

    ReplyDelete
  5. മാഷെ,

    ഇതുപോലെയുള്ള കേളന്മാരെ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണാന്‍ പറ്റില്ല..എങ്ങാനും ഒന്നോ രണ്ടോ പേര്‍ വന്നാല്‍ തന്നെ സംഘ ബലവും കയ്യൂക്കും ഉള്ള മാഫിയക്കാര്‍ അവരെയൊക്കെ അടിച്ചു ഒതുക്കില്ലേ..മാഷെ ശരിക്കും സാമൂഹ്യ പ്രസക്തിയുള്ള ഒരു പോസ്റ്റ്‌..അഭിനദ്ധനങ്ങള്‍ ..

    ReplyDelete
  6. സോണി പറഞ്ഞപോലെ ഇത്രയും സിംബിളായി പറഞ്ഞിരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്തവരാണ്‍ വായനക്കാര്‍ എന്ന് തോന്നുന്നില്ല. പിന്നെ അഭിപ്രായം അത് വായിക്കുന്ന ആളുടെ മാനസികാവസ്ഥ പോലിരിക്കും ;) ചിലര്‍ സീരിയസ്സാകും, മറ്റു ചിലര്‍ ഒന്ന് ചിരിച്ച് പോകും. വേറെ ചിലര്‍ വായിച്ച് അതിനെ കുറിച്ച് ചിന്തിച്ച് ഒന്നും മിണ്ടാതേം പോകും, അതിനര്‍ത്ഥം കഥയില്‍ ഉദ്ദേശിച്ചത് മനസ്സിലായില്ല എന്നാണെന്ന് കരുതരുത്. നല്ല പോസ്റ്റുകളാണ്‍ താങ്കളുടേത്. കീപ്പിറ്റപ്പ്!

    ReplyDelete
  7. ഒന്നും മിണ്ടാതെ പോകുന്നതിനേക്കാള്‍ നല്ലതല്ലേ എന്തെങ്കിലും മിണ്ടിയിട്ടു പോകുന്നതിനേക്കാള്‍ നല്ലത്? അല്ലെ?

    ReplyDelete
  8. മിണ്ടാണ്ടിരുന്നാളെക്കൊണ്ട് മിണ്ടിക്കൂടാത്തത് മിണ്ടിച്ചിട്ട് മിണ്ടാതെ മണ്ടാൻ നോക്കല്ലേ.....മണ്ടക്കുണ്ടകിട്ടും....എന്ന് മണി. മണ്ടിപ്പെണ്ണേന്ന് അനുബന്ധം ചേർത്ത് നസീർ. ഞാനീ നാട്ടു കാരനല്ലേ......... (ഇന്ന് ഞാൻ ക്വാർടേഴ്സും കമ്പ്യൂട്ടറും വിട്ട് നാട്ടിലേക്ക്......!നാളെ കഥമുടക്കം ! കടലിൽ നിന്നും കിട്ടിയ കമ്പ്യൂട്ടറിന്റെ കഥക്കായി കാത്തിരിക്കുക .പക്ഷെ എന്റെ ഒരു സഹപ്രവർത്തകൻ കമന്റിയതു പോലെ കടലിൽ നിന്നു കിട്ടിയ കമ്പ്യൂട്ടർ എങ്ങനെ വർക്ക് ചെയ്യും എന്നതുപോലെ ഫീൽ ചെയ്യുന്നവർ ഈ കഥ വായിക്കല്ലേ.....അപ്പോ...ശരി ......തിങ്കളാഴ്ച് .......ബൈ)

    ReplyDelete
  9. KATHA MANASSILAYI, BUT Athinte Theyathe Comment Manassilayilla

    ReplyDelete