പേജുകള്‍‌

Tuesday, June 28, 2011

ആദ്യമുണ്ടായത്..........

കുളക്കരയിലിരുന്ന്  പ്രണയത്തിന്റെ കൈലേസു തുന്നുന്നതിനിടെ അവൻ അവളോട് ചോദിച്ചു:നിന്റെ കൈവിരലുകൾ എത്ര സോഫ്റ്റാ?                                           അവൾ പറഞ്ഞു: ഈ കരളിനൊപ്പം വരില്ല.                                                                                    അവൻ പറഞ്ഞു:ഓ അതു വെറുതെ .....ഈ കരളത്ര  സോഫ്റ്റൊന്നുമല്ല. ഇത്തിരി ഹാർഡാ. ഇതിത്തിരി സോഫ്റ്റാക്കാൻ ഒരു മരുന്നുണ്ട്.....  തരാമോ?                        അവൾ ചോദിച്ചു: അതെന്തു മരുന്ന്?                                                                                            അവൻ: ഉമ്മ                                             അവൾ:ശോ....സ്റ്റോക്കില്ല.                                                     അവൻ: ഒന്നു ശ്രമിക്കൂന്നേ.                                                    അവൾ: ശരി....ഈ ചോദ്യത്തിനുത്തരം തരൂ.........സോഫ്റ്റ് വേറോ ഹാഡ് വെയറോ ആദ്യം ഉണ്ടായത്?                       അവൻ കുഴങ്ങി :ഒരു ക്ലൂ തരുമോ?          അവൾ:ഊം...ഹും....ഇല്ല.                                                    പെട്ടെന്ന് കുളു കുളു ശബ്ദത്തോടെ കുളോപരിതലത്തിൽ ഒരു ആമ പൊങ്ങിവന്നു.                                               ആവേശത്തോടെ അവൻ പറഞ്ഞു: ഒരുമിച്ച്.....!                       അവൾ ചോദിച്ചു :ഒരുമിച്ചോ?                                                അവൻ പറഞ്ഞു: അതാ തെളിവ്....അവൻ ആമയെ അവൾക്ക് കാണിച്ചു കൊടുത്തു. ഇനി താ....                                             അവൾ ചോദിച്ചു :എന്ത്?                                                                                                                   ഇതു തന്നെ എന്നു പറഞ്ഞ് അവൻ അവളിൽ നിന്ന് ,ചോദിച്ചത്  ബലമായി എടുക്കുമ്പോൾ നാണിച്ച്, ഹാർഡ് വെയറിൽ പൊതിഞ്ഞ സോഫ്റ്റ് വെയറുമായി ആമ മുങ്ങി...........ബ്ലും

8 comments:

  1. എനിക്കിതൊന്നും കാണാമ്മേലേ എന്നുറക്ക പറഞ്ഞുകൊണ്ട്...

    ReplyDelete
  2. രണ്ടും പരസ്പരപൂരകമാണ് .............
    വംശനാശം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ വേണം

    ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആണ് ഭാവി നിശ്ചയിക്കുന്നത്

    ReplyDelete
  3. ആമാ.... അപ്പടിയാ...
    ഹാര്‍ഡ്‌ വെയറിനുള്ളില്‍ സോഫ്റ്റ്‌ വെയര്‍.

    ReplyDelete
  4. എന്റെ മോൻ എന്നെ നിരന്തരം കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമുണ്ട്: ആദ്യത്തെ ലവ് ബേഡിന്റെ നിറം എന്തെന്ന്. ഒപ്പം അത് എങ്ങനെയാണ് ഉണ്ടായത് എന്നും. നിറം ഓർമ്മയില്ലെന്നും എന്നാൽ അതിനെ അതിന്റെ അമ്മ മുട്ടവിരിയിച്ച് ഉണ്ടാക്കിയതാണെന്നു പറഞ്ഞു നോക്കും. എവിടെ? അപ്പോൾ അറിയേണ്ടത് ആ പക്ഷി എങ്ങനെ ഉണ്ടായി എന്നാണ്. അങ്ങനെ പിന്നോട്ട് പോകപ്പോകെ ഉത്തരം കിട്ടാതെ ചെക്കൻ വലിയ വായിൽ നിലവിളിക്കും. അവന്റമ്മ വന്ന് എന്നെ നാല് പറയുമ്പോഴാണ് പ്രശ്നം തൽക്കാലം തീരുക. ഒരു കുളു തരാൻ ഒരാമയും വരുന്നില്ല. അതു കൊണ്ട് ഓം ശാന്തി

    ReplyDelete
  5. പ്രേമിക്കുന്നവര്‍ക്കുമുന്നില്‍ ആമയയും അവന്‍ വരും.
    ആര്‌. ക്ലൂ

    ReplyDelete