പേജുകള്‍‌

Saturday, June 04, 2011

മൂന്ന് കഥകള്‍-ഒറ്റമിനിട്ടില്‍


മൂന്നില്‍ ഒന്ന് (ദാഹം)


അവള്‍ ഒരു സമത്വ വാദിയായിരുന്നു.
സ്ത്രീപുരുഷ സമത്വം!
ആണും തൂണുമുള്ള പെണ്ണുങ്ങള്‍ അവള്‍ പറയുന്നത് കേള്‍ക്കാതിരുന്നപ്പോള്‍ അവള്‍ വയല്‍ക്കരയിലേക്ക് നടന്നു 
എന്നിട്ട് വയലുകളോട് തന്റെ പ്രമേയം കാച്ചി
ഹേ...! വയലുകളേ....... നാണമില്ലേ നിങ്ങള്‍ക്കിങ്ങനെ കുന്നൊഴുക്കുന്ന ജലം നിറച്ച് മലര്‍ന്ന് കിടക്കാന്‍? 
 നിങ്ങള്‍ ഉയരാനൊരുക്കമാണോ? പറയൂ
പെണ്ണിന്റെ വിവരക്കേടിന്റെ ഉയരപ്പാട് തിരിയാതെ വയലുകള്‍ മൂളിയ ഉറപ്പില്‍ പറന്നെത്തിയ മണ്ണുമാന്തികളുടെ നഖപ്പാടുകളില്‍ തരിപ്പണമായ കുന്നുകള്‍ മലര്‍ന്നു കിടന്ന വയലുകള്‍ക്കു മീതെ തളര്‍ന്നു വീണു!
പിന്നെയെല്ലാം സമം !വയലില്ല .....കുന്നില്ല........വെള്ളമില്ല ........വ്യത്യാസങ്ങളില്ല!
 ( അല്പം വിശ്രമം-അതായത് എ ഷോര്‍ട്ട് ബ്രേക്ക്)

   വെള്ളയാക്കാനുള്ളസോപ്പ്.....
   വെള്ളത്തിലാക്കാതിരിക്കാന്‍....... നാപ്കിന്‍....... 

   വെള്ളം തെറിപ്പിക്കാനും  ആളെ പറപ്പിക്കാനും
   കുടയും ബേഗും

   തിന്നണോ കുടിക്കണോ എന്നു തിരിയാത്ത
   സമ്മിശ്ര സമീക്യതം........


   ജ്വല്ലറി..........., മൊബൈല്‍..........   ,ഫൈനാന്‍സ്........

വെല്‍ക്കം ബാക്ക്.......................................................
വിപ്ലവത്തിനു ശേഷം ദാഹം തോന്നിയപ്പോള്‍ അവള്‍ ഭര്‍ത്താവിനോട്ചോദിച്ചു:അല്‍ പ്പം വെള്ളം കൊണ്ടുതരാമോ? വല്ലാത്ത ദാഹം!
വരണ്ട തൊണ്ടയില്‍ നിന്നു വന്ന തളര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു 
ക്ഷമിക്കൂ.........! വെള്ളമില്ല  പക്ഷെ ഞാന്‍ സന്തോഷവാനാണ്‌.കാരണം ഞാന്‍ ഇപ്പോള്‍ സമത്വം നുകരുന്നു
എനിക്ക്........നിനക്ക്.......വയലിന്‌.........കുന്നിന്‌........മണ്ണിന്‌..........എല്ലാറ്റിനും 
ദാഹം ...ദാഹം മാത്രം



(ഒരു ഇടവേള കൂടി.....  എനിക്കു ദാഹിക്കുന്നു രണ്ടാമത്തെ കഥ നാളെ...........നിങ്ങളും വെള്ളം കുടിച്ചിട്ടു വരൂ .....................!)
 വിധു

6 comments:

  1. വെള്ളത്തിലാക്കല്ലേ.....................................!!!

    ReplyDelete
  2. ഹ ഹ അസമത്വങ്ങള്‍ തന്നെ ശക്തിയും സൌന്ദര്യവും.. തികച്ചും വ്യത്യസ്തമായ അവതരണം. തുടരുമല്ലോ, ആശംസകള്‍ !

    ReplyDelete
  3. ഒന്നും മൂന്നും മനോഹരം..മനസ്സിലാക്കാനാകാഞ്ഞത് കൊണ്ട് രണ്ടിനെക്കുറിച്ച് പറയുന്നില്ല...
    തുടരുകം...പുത്തൻ സമത്വസമവാക്യങ്ങളുമായി...

    ReplyDelete
  4. ശരിക്കും ഒരു ട്വന്‍്റ്റി 20 കളി(ഐ.പി.എല്‍. അല്ല !) കണ്ട പ്രതീതി.... പറയേണ്ടതെല്ലാം പറഞ്ഞു.....ചുരുങ്ങിയ വാക്കുകളില്‍.... ബ്രേക്ക്‌ പെടച്ചു....നന്നായി....

    ReplyDelete
  5. ഗുഡ്...ഗുഡ്.. ബ്രില്യന്‍റ് വണ്‍.. നല്ലത് എഴുതിയാ ഒരു മനുഷ്യന്‍ ശ്രദ്ധിക്കുവേല്ല. പയിനായിരം പേര് വായിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  6. ഗുഡ്...ഗുഡ്.. ബ്രില്യന്‍റ് വണ്‍.. നല്ലത് എഴുതിയാ ഒരു മനുഷ്യന്‍ ശ്രദ്ധിക്കുവേല്ല. പയിനായിരം പേര് വായിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete