പേജുകള്‍‌

Thursday, June 16, 2011

വേദാന്തം

പാതയോരത്ത് ഒരാൾ തളർന്നിരിക്കുന്നു
ആവഴി വന്ന വേദാന്തി അയാളോട് വേദാന്തം ഓതാൻ തുടങ്ങി
അയാൾ വേദാന്തിയോട് തളർന്ന സ്വരത്തിൽ പറഞ്ഞു:
വിശന്ന വയറിൽ വേദാന്തം വേവില്ല
വേദാന്തി അയാൾക്ക്  അന്നം നൽകിയിട്ട് വീണ്ടും വേദാന്തം ഓതാൻ തുടങ്ങി
അയാൾ വേദാന്തിയോട് അലസമായി പറഞ്ഞു:
നിറഞ്ഞ വയറിൽ വേദാന്തം ദഹിക്കില്ല-
അയാൾ ഉറങ്ങാൻ കിടന്നു
വേദാന്തി അയാളെ വിട്ട് നടന്നകന്നു-പുതുതായി പഠിച്ച വേദാന്തവുമായി......!

7 comments:

  1. വയറ് കാലിയായാലും നിറഞ്ഞാലും ഒരേ അവസ്ഥ. കാഞ്ചി ക്ഷേത്രത്തിന്ന് മുമ്പില്‍ ഒരാള്‍ വിശന്ന് കിടക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഒരു ഭക്തന്‍ '' കാഞ്ചി വരദപ്പാ '' എന്ന് ഉറക്കെ വിളിച്ച് തൊഴാനെത്തി. അത് കേട്ടതും വിശന്ന് കിടന്നവന്‍ '' എങ്കെ അപ്പാ '' എന്ന് ചോദിച്ച് പിടഞ്ഞ് എഴുന്നേറ്റു. പാവം. അയാള്‍ കേട്ടത് '' കഞ്ചി വരതപ്പാ '' എന്നായിരുന്നു. പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതാണ്.

    ReplyDelete
  2. പോസ്റ്റും കേരളദാസനുണ്ണിയുടെ കമന്റും (രണ്ട് കഥകളും)നന്നായി...

    ReplyDelete
  3. കഥയും ആദ്യ കമന്റും കലക്കിയെന്നതിനു എതിരില്ല, കെപിഎസ് പറഞ്ഞ പോലെ !

    ReplyDelete
  4. കഥ കൊള്ളാമെങ്കിലും കേരളദാസനുണ്ണിയുടെ കമന്റാണു അതിനേക്കാള്‍ നന്നായത്.

    ReplyDelete
  5. ഉണ്ണി സാറിന്റെ കമന്റ് എന്റെ കഥയെ നിഷ്പ്രഭമാക്കിക്കളഞ്ഞു.പക്ഷേ ഇത്തരം ഒരു മൌലിക കഥ എഴുതിയതു കൊണ്ടാണ് ഉണ്ണി സാറിൽ നിന്ന് പഴയതെങ്കിലും ശ്രദ്ധേയമായ ഒരു കഥ കേൾക്കാനിടയായത് എന്നതിൽ ചെറുതല്ലാത്ത ഒരു സുഖം തോന്നുന്നു. കാരണം രണ്ടു കഥകളിലും തത്വചിന്താപരമായ ചില ഘടകങ്ങൾ ഉണ്ട് എന്നതുതന്നെ.ഒരുപക്ഷേ ഉണ്ണി സാർ പറഞ്ഞ കഥയിൽ നിന്ന് എനിക്കൊരു പുതിയ കഥാതന്തു ലഭിച്ചേക്കാം. ഞാൻ കാത്തിരിക്കുന്നു.....ഇതു പോലുള്ള മറുകഥകൾക്കായി! എന്തായാലും ഈ സംരംഭം അർത്ഥ പൂർണ്ണമായി എന്നു കരുതട്ടേ......നന്ദി-ശ്രീ ഉണ്ണിസാർ, നന്ദി-എന്റെ ബ്ലോഗ് ഗുരു ശ്രീ.കെ. പി.എസ് സാർ,നന്ദി-ശ്രീ സോണി, നന്ദി-ശ്രീ നിസ്സഹായൻ,നന്ദി-ശ്രീ ഭാർഗവ ലോകം............സ്നേഹ പൂർവ്വം വിധു

    ReplyDelete
  6. വിശക്കുന്നവന് പശിയടക്കാന്‍ കഴിഞ്ഞ പുണ്യവും, പുതിയ വേദാന്തവും വേദാന്തിക്ക് സ്വന്തമായില്ലേ. കഥ വായിച്ച് ചിരിച്ചു; ചിന്തിക്കാന്‍ നേരംല്യ ;)

    ReplyDelete