പേജുകള്‍‌

Saturday, June 25, 2011

അപരൻ

(ചുവന്നത് :വിധു.  നീല:ബ്ലോഗർ ഞാൻ)                                                                                                                                 ഞാൻ എഴുതാനിരുന്നു. പക്ഷെ എഴുത്തൊന്നും വന്നില്ല. പേനയിൽ മഷിയുണ്ട്. പക്ഷേ മനസ്സിൽ മൊഴി തീർന്നിരിക്കുന്നു.മൊഴികൾ റീ ചാർജ്ജ് ചെയ്യണം .അതിനുള്ള വഴികൾ റീഫില്ല് ചെയ്യണം. ശരി ഒന്നു കറങ്ങി വരാം. ബ്ലോഗിൽ കറക്കം തുടങ്ങിയപ്പോ അതാ അവിടെ ഒരാൾ ......“ഞാൻ” എന്ന പേരിൽ. ഞാൻ സൂക്ഷിച്ചു നോക്കി അതെ ഞാൻ തന്നെ.ഞാൻ! ദുഷ്ടൻ ! ഞാൻ എഴുതാൻ ഓങ്ങിയത് അതാ...ഞാൻ എഴുതിക്കഴിഞ്ഞിരിക്കുന്നു. ഞാൻ ഞാനായ നിമിഷത്തിൽ ഞാൻ ചിന്തിച്ചു ഞാനെന്തൊരു പൊട്ടനാ? അല്ല ഞാനിനി എന്തിനാ എഴുതുന്നത്? എഴുതാൻ ഞാനില്ലേ? ഞാനിനി ഞാനെഴുതിയതിന്റെ ക്രെഡിറ്റ് കൈക്കലാക്കിയാൽ മാത്രം മതി. പിന്നെ ഞാനെന്തെങ്കിലും എഴുതിയാൽ തന്നെ അതു കൊണ്ടുണ്ടാകുന്ന ദോഷം സഹിക്കാൻ ഞാനുണ്ടല്ലോ? ഞാൻ പോലീസിന്റെ പിടിയിലാകും.ഞാൻ വിലസും!ഹ ഹ! *****************************************************ഒക്കെയൊരു വെറും ഭ്രാന്തൻ സ്വപ്നങ്ങൾ . എഴുത്തു പിഴച്ചപ്പോൾ പോലീസ് വന്നപ്പോൾ ഞാൻ പിടിക്കപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു നോക്കി: അതെഴുതിയത്........ഞാനാ. പോലീസുകാർക്ക് സന്തോഷമായി:പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. ഞാൻ വീണ്ടും പറഞ്ഞു നോക്കി: ഞാനല്ല അതെഴുതിയത്.........ഞാനാ...!  പോലീസുകാർക്ക് കൂടുതൽ സന്തോഷമായി .  പ്രതി പിച്ചും പേയും പറയുന്നതിനിടയിലും കുറ്റം ഏറ്റുപറയുന്നു.പോലീസുകാർക്കൊപ്പം പോകുമ്പോൾ ഞാൻ ബ്ലോഗിലേക്കൊന്നെത്തി നോക്കി........അതാ ഞാൻ ഇപ്പോഴും   അവിടിരുന്നെഴുതുന്നു.                                                                                     (ദുഷ്ടൻ എന്നത് കഥക്കൊരു രസത്തിനു വേണ്ടി മാത്രം പ്രയോഗിച്ച നിർദ്ദോഷമായി കാണേണ്ട വെറും വാക്ക് മാത്രം.ഞാനങ്ങനെ പറഞ്ഞെന്നു വച്ച് ഞാനത്ര ദുഷ്ടനൊന്നുമല്ല)

15 comments:

  1. കൊള്ളാം.എന്നിട്ട് ഞാന്‍(നീല) ഇത് കണ്ടോ..?

    ReplyDelete
  2. ഹ... ഹ... ഹ...
    ഹാ ... ഹ... ഹ... ഹ....
    അയ്യോ.........
    എനിക്കിനി ചിരിക്കാന്‍ വയ്യേ.....

    ReplyDelete
  3. നമിച്ചണ്ണാ നമിച്ചു ഇതാണ് മറു(പണി)പടി.......

    ഇനി ഞാന്‍ പ്രചോദിപ്പിച്ച് ബോണ്‍സായി വളര്‍ന്നു
    ബോണ്‍സായി അല്ലാതായി പോകുമോ
    എന്നാണു എന്റെ പേടി..........

    ReplyDelete
  4. പോലീസുകാരോട് പറഞ്ഞപ്പോഴും ചുവന്ന ഞാന്‍, നീല ഞാന്‍ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നം വരുമായിരുന്നോ?

    ReplyDelete
  5. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
    ഹമ്മ്മോഓഓഓ
    പണ്ടാരടങ്ങാനായിട്ട്.....! ഇങ്ങേരിത് എന്തുവാ നീല ചോപ്പ എന്നൊക്കെ വച്ചിരിക്കണേ എന്ന് കരുതീട്ടാ വായന തുടങ്ങീത്. പക്ഷേ വായിച്ച് തുടങ്ങിയപ്പൊ ചിറി രണ്ടും കൃതാവില്‍ മുട്ടുമെന്നായി. കലക്കന്‍ സംഭവമായിട്ടുണ്ട്. നീലേം ചോപ്പേം വച്ചത് കാര്യായി. ഇല്യാച്ചാല്‍ തെറിവിളിച്ച് പോകേണ്ടി വന്നിരുന്നു.

    ‘ഞാനേ’ നിങ്ങളേകൊണ്ട് ഇങ്ങനൊരു ദോഷമുണ്ടെന്ന് ഇപ്പം മനസ്സിലായി. ഹ്ഹ്ഹ്ഹ്ഹ്ഹ്

    ReplyDelete
  6. അല്പം പേടിയോടെയാണ് പോസ്റ്റിയത്. പരമാവധി ശ്രദ്ധ ചെലുത്തിയിട്ടാണ് എഴുതിയതെങ്കിലും വായനക്കാർക്ക് തിരിഞ്ഞില്ലെങ്കിൽ ചെറുത് പറഞ്ഞത് പോലെ തെറി ഉറപ്പ് .എല്ലാവർക്കും തിരിഞ്ഞെന്ന് മാത്രമല്ല പണി വേസ്റ്റായില്ലാ എന്നിപ്പോൾ എനിക്കും തിരിഞ്ഞു. പ്രതീക്ഷിച്ച 3 പ്രിയപ്പെട്ട കമന്റുകൾ മാത്രം മതി തൃപ്തിയാവാൻ. നന്ദി സോണീ .....നന്ദി ചെറുതേ, .......നന്ദി ഞാൻ(നീല)..... ഒപ്പം മുല്ലക്കും , വന്ന് മിണ്ടാതെ പോയ മറ്റുള്ളവർക്കും നന്ദി

    ReplyDelete
  7. പൊന്മളക്കാരന് ഒരു നന്ദി.........നേരത്തെ പറയാൻ വിട്ടു പോയതിന് 13% പലിശ സഹിതം! (ബേങ്ക് കാരെ പേടിയാണേ... ജപ് തീ.........തീ....)

    ReplyDelete
  8. അത് പറ്റില്ല. രണ്ടര ദിവസത്തെ പലിശ എനിക്കും വേണം.

    ReplyDelete
  9. @വിധു ചോപ്ര: നിങ്ങളെ സൂക്ഷിക്കണമെന്ന് ബ്ലോഗ്‌ കണ്ട അന്ന് തോന്നിയതാണ്.അത് കൊണ്ട് തന്നെ. ഞാന്‍ എഴുതിയത് പകുതിയേ പോസ്ടിയുള്ളൂ.നിങ്ങള്‍ പഠിപ്പിച്ച വാക്ക്(BLOGGER MAN SPIRIT) നിങ്ങള്‍ക്കുണ്ടോ എന്നറിയില്ലായിരുന്നു.അത് പേടിച്ചാ. പിന്നെ എനിക്ക് കൊട്ടാനും കൊട്ട് കൊള്ളാനും ഒരുപോലെ ഇഷ്ടമാണ്.
    എനിക്ക് പ്രതിപക്ഷ ബഹുമാനവും അല്പം ഉള്ള കൂട്ടത്തിലാണ്. ഈ പ്രതിപക്ഷ ബഹുമാനം എന്ന് പറയുന്നത് മനുഷ്യന് പാമ്പിനെയും പാമ്പിനു മനുഷ്യനെയും പേടിയുള്ള അവസ്ഥയല്ലേ?
    (ഇനി നിങ്ങളെ പാമ്പ് എന്ന് വിളിച്ചു എന്ന് പറഞ്ഞു. അടുത്ത പോസ്റ്റ്‌ വരരുത് .)നന്ദി....

    ReplyDelete
  10. എന്റെ ദൈവമേ... അപ്പോള്‍ പാമ്പൊഴികെ തേളും പഴുതാരയും ഒക്കെ ഇയാളുടെ സ്വന്തം പക്ഷത്താണോ? എങ്കില്‍ പേടിക്കണമല്ലോ.

    ReplyDelete
  11. ഇതു വളരെ കൌതുകമുള്ള കാര്യമാണ്. വളരെയേറെ കാലിബറുള്ള ഒരു ബ്ലോഗർക്ക്, വിധു ചോപ്രയുടെ ബ്ലോഗ് കണ്ട അന്നു തന്നെ ,അയാളെ സൂക്ഷിക്കണമെന്ന് തോന്നുക!! ഇതു പ്രതി പക്ഷ ബഹുമാനത്തിന്റെതല്ല മറിച്ച് ഒരു വ്യക്തി സ്വപക്ഷത്തിൽ പെട്ട ഒരാളോട് കാട്ടുന്ന വ്യക്തമായ പരിഗണനയുടെ സ്വരമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഇതിലപ്പുറം ഒരു അംഗീകാരം എവിടെ നിന്നു കിട്ടാൻ? പ്രിയ സുഹൃത്തേ അപ്രതീക്ഷിതമായി കിട്ടിയ ഈ സൌഹൃദം ബ്ലോഗ് ജീവിതത്തിന്റെ ബൈ പ്രോഡക്റ്റാണെങ്കിലും അത് വളരെ വലുത് തന്നെ. ഞാൻ എന്ന ആ അഡ്രസ്സിനെ ഈ ഞാനുമായി ഒരല്പം താള നിബദ്ധമായി ഇണക്കിച്ചേർത്തുവെന്നല്ലാതെ അതിൽ ഒരു കൊട്ടിന്റേയോ, പ്രതിപക്ഷ വൽക്കരണത്തിന്റെയോ നിറമില്ല;മണവും.മറിച്ച് അതൊരു പരിഗണന തന്നെയാണ്.നാളെയൊരു പക്ഷേ പാമ്പ് എന്ന പേരിലും പാമ്പെന്ന് വിളിച്ചെന്നതിന്റെ പേരിലും പോസ്റ്റ് വന്നാലും അത് ബ്ലോഗിന്റെ നന്മയായി മാത്രം കരുതുക. ഓരോ വ്യക്തിയുടെ നിശ്വാസവും വ്യത്യസ്തമാണെന്നു തോന്നുന്നു. അവയോരോന്നിലും വ്യത്യസ്തമായ സ്പാർക്കുകളുണ്ടാകാം.ഈ സാന്നിദ്ധ്യം ഞാൻ ആഗ്രഹിക്കുന്നു.അതു കൊണ്ട് ദയവായി വീണ്ടും വരിക.ഇനി പ്രതിപക്ഷമില്ല. ഭരണപക്ഷം മാത്രം.ബ്ലോഗ്സ്മാൻ സ്പിരിറ്റോടെ മുന്നോട്ട്.

    ReplyDelete
  12. അപ്പോള്‍ രണ്ടു പാമ്പുകളുടെ കാര്യത്തില്‍ തീരുമാനമായി...

    ചെറുതേ, പൊന്മളക്കാരാ, മുല്ലേ... ആരുമില്ലേ ഇവിടെ?

    ReplyDelete
  13. നാളെയൊരു പക്ഷേ പാമ്പ് എന്ന പേരിലും പാമ്പെന്ന് വിളിച്ചെന്നതിന്റെ പേരിലും പോസ്റ്റ് വന്നാലും.........ലും....ഉം......!!!!!

    അപ്പൊ ഒക്കേം തീരുമാനിച്ച് കഴിഞ്ഞ്. കൊണ്ടേ പോവൂ ലെ
    ഇവ്ടെ വല്ലോം നടക്ക്വോ എന്തോ!

    ReplyDelete
  14. കാണാന്‍ വൈകി ,,ചിരിപ്പിച്ചു

    ReplyDelete