പേജുകള്‍‌

Monday, June 06, 2011

പറന്ന് പറന്ന്...!


ഭൂഗോളത്തിന്റെ മറ്റെ പകുതിയിലെവിടെയോ  നിന്ന്
 കുറെ പക്ഷികള്‍ ദേശാടനത്തിനെത്തി.
കഴിഞ്ഞ വര്‍ഷം വന്ന അതേ സ്ഥലത്തേക്ക്
അവ തേടുന്നത് ഒരു ജലാശയമാണ്‌.കഴിഞ്ഞ വര്‍ഷം വന്ന അതേ ജലാശയം!
ജലാശയത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഷോപ്പിങ്ങ് മാളും മറ്റുമാണ്‌
പക്ഷികളാകെ കുഴപ്പത്തിലായി -എന്തു ചെയ്യും?ഇറങ്ങാന്‍ ജലാശയം കണ്ടെത്താനാകാതെ അവ ആകാശത്ത് വട്ടമിട്ട് പറന്നു!
ജലാശയം നികത്തുന്നതിനെതിരെ സമരം നടത്തി അവസാനം വട്ട് പിടിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പക്ഷികളെ നോക്കി പറഞ്ഞു:വരൂ പക്ഷികളെ..... അല്പം ഇംഗ്ലീഷ് പഠിക്കൂ......എന്തെങ്കിലും ചിലത് ഷോപ്പ് ചെയ്യൂ.....
മനുഷ്യന്റെ ഭാഷ മനസ്സിലാവാത്ത ആ പാവം പക്ഷികള്‍
 ദിശ മാറ്റി പറന്നു......
"റെഡ് ഡാറ്റ ബുക്കിലേക്ക്!!!!"

3 comments:

  1. വായിക്കുന്നുണ്ട് :)

    ReplyDelete
  2. എനിക്കിഷ്ടപ്പെട്ടു......വലിച്ചു നീട്ടി ആധുനികം എഴുതുന്നവര്‍ ഇത്‌ വായിക്കേണ്ടിയിരിക്കുന്നു....

    ReplyDelete
  3. ഏറെത്താമസിയാതെ നമുക്കും പോകാം, റെഡ് ഡാറ്റ ബുക്കിലേക്ക്..

    ReplyDelete