പേജുകള്‍‌

Wednesday, June 15, 2011

ഒരു ചെറിയ ഹ ഹ ഹാ............!

വിറകു വെട്ടുമ്പോൾ  കോടാലി പുഴയിൽ വീണ വകയിൽ ജല ദേവതയിൽ നിന്നും മൂന്ന് കോടലികൾ കിട്ടിയ രാമേട്ടനെ ഇന്റർവ്യൂ ചെയ്ത പത്രക്കാരിയുടെ “കോടാലിക്ക് പകരം ചേട്ടന്റെ ഭാര്യയായിരുന്നു വെള്ളത്തിൽ വീണിരുന്നതെങ്കിൽ ചേട്ടൻ എന്തു ചെയ്യുമായിരുന്നു” എന്ന ചോദ്യത്തിന് രാമേട്ടൻ കൊടുത്ത  മറുമൊഴി-“ആ കോടാലി പോട്ടെന്നു വയ്ക്കും..........അല്ല പിന്നെ”  എന്നായിരുന്നു.........!

6 comments:

  1. ഇങ്ങനെയല്ല കഥ.

    വിറകുവെട്ടുകാരന്റെ ഭാര്യ വെള്ളത്തില്‍ വീണു. (ആദ്യത്തെ കോടാലി കഥയ്ക്ക് ശേഷം).

    അയാള്‍ കരഞ്ഞു പ്രാര്‍ഥിച്ചു. വനദേവത അതിസുന്ദരിയായ ഒരു തരുണീമണിയുമായി പ്രത്യക്ഷപ്പെട്ടു ചോദിച്ചു, "ഇതാണോ നിങ്ങളുടെ ഭാര്യ?" അയാള്‍ പറഞ്ഞു, "ഇതുതന്നെ എന്റെ ഭാര്യ."

    ദേവത അയാളോട് ആക്രോശിച്ചു, "അപ്പോള്‍ ധനികനായപ്പോള്‍ നിങ്ങളുടെ സത്യസന്ധത കുറയുകയും ആക്രാന്തം കൂടുകയും ചെയ്തു അല്ലെ?"

    അയാള്‍ പറഞ്ഞു, "ക്ഷമിക്കണം ദേവി, പഴയ അനുഭവം ഓര്‍ത്തിട്ടാണ്, അന്ന് സ്വര്‍ണ്ണമഴുവും വെള്ളിമഴുവും എന്റെ സ്വന്തം മഴുവും അങ്ങ് എനിക്ക് തന്നില്ലേ, അതുപോലെ ഇത്തവണയും തന്നാല്‍... മൂന്നു ഭാര്യമാരെ പോറ്റാനുള്ള ശേഷി എനിക്കില്ല ദേവീ..."

    ReplyDelete
  2. അടിച്ചു മാറ്റി ബാലരമയ്ക്കു അയക്കാന്‍ പോണേ

    ReplyDelete
  3. അതെനിക്കറിയാമായിരുന്നു സോണീ.........പക്ഷെ അതെഴുതാൻ ഞാനെന്തിനാ.......? സോണീടെ കക്ഷി അയാളുടെ കാര്യം പറഞ്ഞു . ഞാൻ എന്റെ കാര്യം പറഞ്ഞു. എന്റെ ഭാര്യക്കോടാലിയോട് എനിക്കു ദേഷ്യം വന്നാൽ എനിക്കിതു പോലുള്ള കഥയേ വരൂ........! ഇലക്ട്രോണിക്സ് കേരളം വെറുതെ പാര വയ്ക്കരുത്. ഇത് ബാലരമേന്ന് അടിച്ചു മാറ്റിയതാണേയ്

    ReplyDelete
  4. ആ കോടാലി പോട്ടെന്നു വയ്ക്കും..........അദ്ദാണ്

    ReplyDelete
  5. ഓരോരോ കോടാലികളും കൊണ്ട് വന്നോളും. ;)
    ഗഥ ഗൊള്ളാം, പക്കേങ്കി.......സ്ഥിരായി ഇടണ ആ ലേബലില്ലേ......അത് വെറും ബോറ് :പ്

    ReplyDelete
  6. ഷുഗറാണല്ലേ..............അതാ ചക്കര പിടിക്കാത്തത്..........ദേ മാറ്റി........ലേബൽ മാറ്റി (അപ്പോ.......ലേബലാണ് കോടാലി.......എന്ന്! ചെറുതു പറഞ്ഞാൽ ആ കോടാലി പോട്ടെന്നു വയ്ക്കും .......അല്ല പിന്നെ!)

    ReplyDelete