പേജുകള്‍‌

Wednesday, June 29, 2011

ഇപ്പോൾ കിട്ടിയത്

അച്ഛമ്മേടെ പുതിയ സംശയം:  ടീവിയിൽ നിന്നും ദിവസേനകേക്കുന്നല്ലോ മണിച്ചൻ .......മണിച്ചൻ .....എന്ന് ? എവ്ടേങ്കിലും പിന്നേം ഉണ്ടായോ  വിഷ മദ്യ ദുരന്തം?    പേരക്കുട്ടി പറഞ്ഞു: മണിച്ചനല്ല അച്ഛമ്മേ മണിചെയിനാ...........                                                                       “നീയെന്താ സ്റ്റാർ സിങ്ങറിലെ കൊച്ച് പറേമ്പോലെ പറേണത്?” എന്നായി അച്ഛമ്മ.

9 comments:

  1. ബോണ്‍സായി കാണാന്‍ വന്നപ്പോ...
    ഇന്ന് അത്താഴത്തിന് വെറും ബോണ്‍സ് മാത്രം...

    ReplyDelete
  2. “എല്ലാ” റ്റിനും പരിഹാരമുണ്ട് സോണീ. അത്താഴം മോശായി ആന മെലിഞ്ഞാൽ ആലയിൽ കെട്ടാം; സോണി മെലിഞ്ഞാൽ കെട്ടാൻ ആലു(ളു) ണ്ടിവിടെ .ആലിന്റെ ബോൺസായ്. കവലപ്പെടാതീങ്ക (ബോൺസായ് ഉടമയെ ഉടച്ച് ബോൺസാക്കുമോ എന്തോ! ബ്ലോഗ്സ് മാൻ സ്പിരിട്ടിൽ പ്രതീക്ഷ വച്ച് .................ഈ പാവം ഹൃ.....ദ്രോഹി)

    ReplyDelete
  3. "ഹൃ.....ദ്രോഹി"

    കൊള്ളാം. നല്ല പേര്.

    ReplyDelete
  4. വൈകാതെ മലയാളം 'മണിചെയിനാകും'

    ReplyDelete
  5. പോസ്റ്റിനു കമന്റ് ഇല്ല .......
    എല്ലാ 'ടിനും' പരിഹാരമുണ്ടല്ലേ?
    ബോണ്‍വിറ്റ 'ടിന്നില്‍' വിറ്റാമിന്‍ ഇല്ല ബോണ്‍
    മാത്രമേ ഉള്ളൂ എന്നാവും അടുത്തത്‌ .....

    ReplyDelete
  6. ബോൺ വിറ്റ ടിൻ എന്നു പറഞ്ഞാൽ ബോൺ വിറ്റ് കഴിഞ്ഞശേഷം കാലിയായ ടിൻ എന്നർത്ഥം. അതിൽ ബോൺ ഉണ്ടാവുക അസ്വാഭാവികം തന്നെ.ടിൻ കാലിയാവുന്നതിനു മുൻപേ ബോണും കൊണ്ട് ഞാൻ മുങ്ങി......ബ്ലും @#$%^&*ദാ അപ്പുറത്ത് മറുമരുന്ന് റെഡി.വേഗം വന്നൽ കാണാം.

    ReplyDelete
  7. നിങ്ങള്‍ മുങ്ങിയപ്പോള്‍ കാലില്‍ കടിച്ചതിനെയാണോ എന്നെയാണോ ചീത്ത വിളിച്ചതെന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ. എന്നെയാണെന്കില്‍ മാപ്പ് പറയണം ......
    അല്ലെങ്കില്‍ ബോണിന് മരുന്ന് വേണ്ടി വരും .........
    എന്നിട്ടേ ഇനി ബോണ്‍സായി കാണാന്‍ ഞാന്‍ വരൂ ......
    ഇത് തല്ക്കാല സത്യം സത്യം സത്യം ......

    ReplyDelete
  8. തണുപ്പത്ത് മുങ്ങുമ്പോഴുള്ള ഒരു “ഇത്” പ്രകടിപ്പിച്ചതാ...അല്ലാതെ അയ്യേ...ഞാനാ ടൈപ്പേ അല്ലെന്ന്! പിന്നെ മാപ്പ് വേണമെങ്കിൽ ഇതാ-“ഉത്തര അക്ഷാംശം 23.5ഡിഗ്രിക്കും ദക്ഷിണ അക്ഷാംശം 63.5ഡിഗ്രിക്കും ഇടയിൽ ഒരു രേഖാംശ രേഖാ വണ്ണത്തിൽ.............പോരേ മാപ്പ് പറഞ്ഞത്? ഇനി മറുപുറത്ത് കമന്റുകൾക്കായി ബ്ലോഗ് നിറഞ്ഞു നിൽക്കുന്ന മറുമരുന്ന് എടുത്ത് സ്വന്തം ഉത്തരവാദിത്വത്തിൽ കഴിക്കുക.

    ReplyDelete
  9. ഒരു പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടത്തിന്റെ പടം കിട്ടി എന്ന അവസ്ഥ ആയിപ്പോയി. അല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പു വാങ്ങി നിരാഹാരം നിര്‍ത്തുന്ന പോലെ ......
    അതെനിക്കറിയാമായിരുന്നു. അതാ തല്ക്കാല സത്യം ചെയ്തത്
    എനിക്കും ജീവിക്കേണ്ടേ?

    ReplyDelete