പേജുകള്‍‌

Thursday, June 09, 2011

“അട്ട“ഹാസം.......!

വികസന പക്ഷക്കാരുടെ കണ്ണിലെ കരടായ ചതുപ്പു നിലം നികത്തിയാണ് ആ ഗ്രാമത്തിൽ ഒരു മെത്തയുണ്ടാക്കുന്ന കമ്പനി സ്ഥാപിച്ചത്. ചതുപ്പു നികത്തിയപ്പോൾ  കിടപ്പാടം നഷ്ടമായ ഒരു അട്ട പുനരധിവാസത്തിനായി സർക്കാരിന് പരാതി നല്കി. പരാതി പരിഗണിച്ചു കൊണ്ട് സർക്കാർ നിർദ്ദേശിച്ച  പരിഹാരം അട്ടക്കൊരു മെത്ത നല്കുക എനതായിരുന്നു. ഫ്രീയായിക്കിട്ടിയ മെത്തയിൽ കിടന്ന്  പുറം വേദനിച്ച അട്ട ഡോക്ടർക്ക് ഫോൺ ചെയ്യാനായി ഒരുങ്ങുമ്പോൾ പോസ്റ്റ് മാൻ  വന്നു പറഞ്ഞു.“ഒരു കത്തുണ്ട്“                                                                                                                                                               “അഭിനന്ദനങ്ങൾ.......!!  ഞങ്ങളേർപ്പെടുത്തിയ സ്പെഷ്യൽ  സ്കീമിൽ    താങ്കൾ ഞങ്ങളിൽ നിന്നും വാങ്ങിയ    മെത്തക്ക് ഏർപ്പെടുത്തിയ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനം താങ്കൾക്കാണ്. ചൂടിൽ നിന്നും രക്ഷ നേടാനായി  ഒരു എയർ  കണ്ടീഷ്ണർ, ............എന്ന കത്തിലെ വരികൾ വായിച്ച് ,.......നടു വേദനമറന്ന്   അട്ട പൊട്ടിച്ചിരിച്ചു............. അ.........ട്ട..........ട്ട..........ട്ട.........ട്ട..........ട്ടാ.........

4 comments:

  1. ഹ ഹ നന്നായി മാഷെ ഈ ബോന്‍സായ്. ഇത് തന്നെ നല്ലത്. നഞ്ഞെന്തിനു നാനാഴി!!

    ReplyDelete
  2. മുല്ല പറഞ്ഞ അഭിപ്രായത്തിനു മൂന്നു ഭാഗങ്ങളുണ്ട് 1)ഹ ഹ നന്നായി മാഷെ ഈ ബോന്‍സായ്.2)ഇത് തന്നെ നല്ലത് 3)നഞ്ഞെന്തിനു നാനാഴി!! ഇതിൽ ഒന്നും രണ്ടും ഭാഗങ്ങൾ സുഖിപ്പിക്കുന്നതാണ്.പക്ഷെ ആ മൂന്നാം ഭാഗമുണ്ടല്ലോ?അതിത്തിരി ‘കഠുപ്പ‘മായിപ്പോയി കേട്ടോ. നഞ്ഞ്(നഞ്ച്) എന്നു പറഞ്ഞാൽ വിഷം എന്നല്ലേ അർത്ഥം? ആ നിലക്ക് ഈ കഥയെ വിശേഷിപ്പിക്കേണ്ടത് നഞ്ഞ് എന്നുതന്നെയാണോ?ഏതായാലും അകലത്തെ മുല്ലയുടെ മണം ഈ വരവിൽ കിട്ടി. ഇനിയും വരണം.ഈ കുറ്റപ്പെടുത്തൽ ഇഷ്ടമായി. വളരെ നന്ദി.......സ്നേഹപൂർവ്വം......വിധു

    ReplyDelete
  3. ഇനിയും എഴുതാം.പക്ഷേ എഴുതിയതെല്ലാം വായിച്ചോ?. ഇതു കഥയുടെ അണുരൂപമല്ലേ? വായിക്കാൻ കുറച്ച് സമയം മതിയാകുമല്ലോ.അതു കൊണ്ട് ബ്ളോഗിലേക്ക് വാ. ഇപ്പോൾ വന്നതിനു തൊണ്ണുറ്റി ഒൻപത് നന്ദി
    സ്നേഹപൂർവ്വം
    വിധു

    ReplyDelete