പേജുകള്‍‌

Thursday, June 16, 2011

പണിക്കുറ്റം



രാജേന്ദ്രനും ഗജേന്ദ്രനും അദ്ദേഹത്തിന്റെ പണിക്കാരായിരുന്നു
രാജേന്ദ്രൻപണിയൊന്നും ചെയ്യാതെ മേശയിൽ തല വച്ച് കട വായിലൂടെ
 ചാറൊലിപ്പിച്ച് അങ്ങനെ കിടക്കും
ഗജേന്ദ്രൻ രണ്ടു പേരുടെയും പണി ചെയ്യും
ഒരു ദിവസം മുതലാളി ഗജേന്ദ്രന്‌ ഒരു നോട്ടീസ് നല്‍കി.
നോട്ടീസ് വായിച്ച ഗജേന്ദ്രൻ  ഉള്ളു കാളി ദൈവത്തെ വിളിച്ചു:"പണി കിട്ടിയല്ലോ,ദൈവേ"
താൻ ചെയ്ത പണികളുടെ കുറ്റങ്ങൾ നിരത്തിയ നോട്ടീസുമായി
 അയാൾ രാജേന്ദ്രനെ ദയനീയമായി നോക്കി
രാജേന്ദ്രൻ ശാന്തനായി ഉറങ്ങുന്നു.............
ചാറുമൊലിപ്പിച്ചുകൊണ്ട് .....!

6 comments:

  1. അല്ലെങ്കിലും ചെയ്ത പണിക്കല്ലേ കുറ്റമുണ്ടാകൂ. ഷെഡ്ഡില്‍ നില്‍ക്കുന്ന കാറ് അപകടത്തില്‍ പെടില്ലല്ലോ.

    ReplyDelete
  2. ഇപ്പോള്‍ എല്ലായിടത്തും അങ്ങനെയാ. മണ്ണുണ്ണികളായി ജീവിക്കുന്നവര്‍ക്ക് ഒരു പ്രശ്നവുമില്ല.

    ReplyDelete
  3. വെറുതെ ഷെഡ്ഡിൽ നിൽക്കുന്ന കാർ കാറാണോ സാർ ? മണ്ണുണ്ണികളായി ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നതിനെന്തർത്ഥമാണുള്ളത് സോണീ ? വെടിച്ചില്ലേറ്റു നെഞ്ചിലേറ്റുവാങ്ങിയ മഹാത്മാവും കാൽ വരി കുരിശ്ശേന്തിയ ദൈവപുത്രനും വെറുതെയിരുന്നിരുന്നുവെങ്കിൽ മണ്ണുണ്ണികൾ വിവരമറിഞ്ഞേനെ.........

    ReplyDelete
  4. ഹഹഹാ....... നാട്ടില്‍ നില്‍ക്കുന്നവരേക്കാള്‍ ഈ പോസ്റ്റ് ശരിക്കും ഇഷ്ടപെടുക ഗള്‍ഫന്മാര്‍ക്കാണെന്ന് തോന്നുന്നു. ഒരിക്കലെങ്കിലും ഇങ്ങനെ പണി മേടിക്കാത്തവന്മാര്‍ കുറവാകും. :)

    ReplyDelete
  5. അതാ പറയുന്നത്‌ പണിചെയ്യുന്നവര്‍ക്കു കൂടൂതല്‍ പണി
    പണി ചെയ്യാത്തവര്‍ക്കു പ്രൊമോഷന്‍

    ReplyDelete
  6. തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ...........എന്നു കുമാരനാശാനും, കപട ലോകത്തിലാത്മാർത്ഥമായ ഹൃദയമുണ്ടായതാണെൻ പരാജയം എന്നു ചങ്ങമ്പുഴയും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഗൾഫിലായാലും നാട്ടിലായാലും, “കണക്കിലേറെപ്പണി ചെയ്ത് വെറുതെ പണിവാങ്ങുന്നവരാണേറെയും”എന്ന് ഏതെങ്കിലും കവി നേരമുള്ളപ്പോൾ ചൂണ്ടിക്കാണിക്കുമായിരിക്കും

    ReplyDelete