(കാര്യത്തിലെടുക്കല്ലേ..............കോടതീൽ പോകാൻ നേരല്ല്യ!) മംഗലം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും അവർക്ക് വിജയ പീഠത്തിലേറാനായില്ല. ട്രോഫി കിട്ടീല്ലാന്ന്.......! അലോപ്പതിയും, ഹോമിയോപ്പതിയും, ലോക്കലോപ്പതിയുമെല്ലാം പതിയും പത്നിയും ഒറ്റക്കും കൂട്ടായും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ട സമയത്താണ് അയൽ പക്കത്തെ പെണ്ണിന്റെ മംഗലം ശടേന്നങ്ങ് കഴിഞ്ഞത്. മംഗലം കഴിഞ്ഞ് ഒരു മാസമായപ്പോൾ “ഓളും പുരുവനും” കൂടി ബൈക്കിൽ പോകുമ്പോൾ ബൈക്ക് മറിഞ്ഞു;രണ്ടാളും വീണു. ആസ്പത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞു:കുട്ടി മൂന്നു മാസം പ്രെഗ്നിണിയാണെന്ന്. ഇതറിഞ്ഞ നമ്മുടെ ആദ്യത്തെ ദമ്പതികളുടെ വീട്ടിൽ പൊരിഞ്ഞ ആലോചന നടന്നു. “ഇനിഎത്രയുംവേഗം നമ്മുടെ പിള്ളേർക്കും ബൈക്ക് വാങ്ങിക്കൊടുക്കുക തന്നെ.”
അത് ഇത്തിരി പഴകിയ കക്ഷികള്‍ ആയതുകൊണ്ട് ചിലപ്പോള്‍ നാലഞ്ചുവയസ്സുള്ള കുഞ്ഞിനെ ആവും കിട്ടുക.
ReplyDeleteബൈക്കിനേക്കാളും നല്ലത് മൊഫീലാരുന്നു. ;)
ReplyDeleteഅതാവുമ്പോ സാദ്ധ്യതകള്‍ ഏറെ
ഏതെങ്കിലും നല്ല സിദ്ധന് മാരെ കണ്ടാല്‍ മതിയായിരുന്നു
ReplyDeleteസിദ്ദന്റെ കടിയും മാറും അവര്‍ക്ക് കുട്ടികളും ആവും