അവനെ വീഴ്ത്താൻ അവൾ വിരിച്ച പ്രണയ വലയിൽ അവൻ വീണു. അവളെ വീഴ്ത്താൻ അവൻ വിരിച്ച പ്രണയ വലയിൽ അവളും വീണു.ഇനിയെന്തിനു രണ്ടു വലകൾ? രണ്ടു പ്രണയ വലകളും ഒരുമിച്ചു ചേർത്ത് അവരതൊരു പരിണയ വലയാക്കി. പരിണയത്തോടെ പ്രണയംവറ്റി.......!പിന്നെ അവർ പുറന്തിരിഞ്ഞിരുന്നു. പരിണയ വലയിലെ ഉറപ്പേറിയ നിയമത്തിന്റെ കണ്ണികളിൽ......!!!
ഇച്ചിരി വാക്കുകള്‍ കൊണ്ട് ഒത്തിരി കാര്യം പറഞ്ഞിരിക്കുന്നു ഇഷ്ടായി
ReplyDeleteഇച്ചിരി വാക്കുകള്‍ കൊണ്ട് ഒത്തിരി കാര്യം പറഞ്ഞിരിക്കുന്നു ഇഷ്ടായി.സന്തോഷം.ഒപ്പം കൂടിയതിനു നന്ദി.ഈ കണക്കിനു മറ്റ് കഥകളും ഇഷ്ടപ്പെടേണ്ടതാണ് എന്നു വിശ്വസിക്കുന്നു ........... സസ്നേഹം........ വിധു
ReplyDeleteകൊള്ളാം കൊള്ളാം....
ReplyDeleteമുരടിപ്പിക്കലിന്റെ സൌന്ദര്യം എന്ന് പറഞ്ഞപ്പൊ ഇത്രേം പ്രതീക്ഷിച്ചില്ല ;)
അതേതായാലും നന്നായി ചെറുതേ. ജ്യാദാ പ്രതീക്ഷാ മത് കിയാ കരോ. തബ് മിലേഗ ജ്യാദാ . താങ്ക്യൂ ചക്കരേ പൊക്കിയതിന്
ReplyDelete