പേജുകള്‍‌

Sunday, August 28, 2011

വിധി

ഒരു കുഞ്ഞിന്റെ മേലുള്ള  അവകാശവാദവുമായി രണ്ട് സ്തീകൾ കോടതിയിലെത്തി.  
രണ്ടു പേരും  പിന്മാറാൻ  കൂട്ടാക്കാതെ നിന്നപ്പോൾ  കോടതി ,
കുഞ്ഞിനെ കഷ്ണമാക്കി വീതിച്ചു നൽകുന്നതിൽ  വാദികളുടെ  അഭിപ്രായമാരാഞ്ഞു. 
അവർക്ക്  സമ്മതം. 
പക്ഷേ കോടതി കുഴങ്ങി. 
ഒരു നമ്പരിട്ടു നോക്കിയതായിരുന്നു. ഏറ്റില്ലല്ലോ!
കോടതി, കേസ് മാറ്റി വച്ചു.
പിന്നെയും മാറ്റി വച്ചു
പിന്നെയും മാറ്റി
പിന്നെയും!
....................
................
.............
..........
........
.......
ഒരു ദിവസം ഒരു ചെറുപ്പക്കാരൻ കോടതിയിൽ നിന്ന്  ആക്രോശിക്കുന്നതു കേട്ടു: 
“ഈ  രണ്ടമ്മ മാരേയും ഞാൻ  അവകാശിയെന്ന നിലയിൽ കൊണ്ടു പോകുന്നു. കോടതിക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
ഉറഞ്ഞു കൂടിയ നിശ്ശബ്ദതക്കിടയിൽ രണ്ട് അമ്മ മാരേയും  ചുമലിലേറ്റി കോടതിയിൽ നിന്നും, അയാൾ പുറത്തേക്കു പോയി .
ഒരു കാറ്റു പോലെ!!


11 comments:

  1. കഥയില്‍ അല്പം വ്യത്യസ്തത ആവാമായിരുന്നു,
    മുറിക്കാമെന്ന് കോടതി പറഞ്ഞപ്പോള്‍ രണ്ട് അമ്മമാരും അതിന് സമ്മതിച്ചില്ല എന്ന് ആവണമായിരുന്നു,
    അപ്പോഴേ അവസാനഭാഗത്ത് യുവാവിന്റെ ആ പെരുമാറ്റത്തിന് ന്യായീകരണം ആവുമായിരുന്നുള്ളൂ.

    ReplyDelete
  2. കോടതിയുടെ വിധിയോ, അമ്മമാരുടെ വിധിയോ, അതോ ആ കൊണ്ടോയ മകന്‍‌റെ വിധിയോ?
    ഇനീപ്പം ഇത് വായിക്കേണ്ടി വന്ന ഞങ്ങളുടെ വിധിയാണോ. ആകെ കണ്‍‌ഫ്യൂഷനായി.

    ആ സോണീടെ ബ്ലോഗിലിട്ട കമന്‍‌റ് കൊണ്ട് ഇവ്ടൊരു പോസ്റ്റിടായിരുന്നു. ഹ്ഹ്
    ഈ പോസ്റ്റ് കൊള്ളില്ലെന്ന അഭിപ്രായം ഇല്ല. പക്ഷേ മനസ്സില്‍ തോന്നിയത് എങ്ങനെ പറയുമെന്നൊരു ആശയക്കുഴപ്പം. അത്രേള്ളൂ. കാണാം :)

    ReplyDelete
  3. DNA TEST നടത്താമായിരുന്നു:)

    ReplyDelete
  4. സത്യം എന്താണെന്ന് ഇനിയും മനസ്സിലാകുന്നില്ല,അമ്മയാണോ മകനാണോ സത്യം.......

    ReplyDelete
  5. ഹ ഹ ഇത് കൊള്ളാം ഇഷ്ട്ടപെട്ടു.. നമ്മുടെ അഭയ കൊലക്കേസ് പോലെ പത്തു പതിനെട്ടു വര്ഷം നീണ്ടു പോയല്ലേ.. പിന്നെ ബോണ്‍സായ് എന്ന തലകെട്ട് അല്പം ചെറുതാക്കി വാക്കുകള്‍ ഒരു വരിയില്‍ ഉള്‍ക്കൊള്ളിക്കാം എന്ന് തോന്നുന്നു

    ReplyDelete
  6. ഒരു പഴയ കഥയെ പുതിയ കാലത്തിന്റെ രീതി ശാസ്ത്രത്തെ മുൻ നിറുത്തി ഒന്ന് പുനരാവിഷ്കരിച്ചതാണിവിടെ. സോണിയും ഋതുസഞ്ജനയും പറയുന്നതു പോലെ കഥയെഴുതിയാലത് നീലത്താമര,രതിനിർവേദം, അവളുടെ നൈറ്റുകൾ, എന്നിവ പോലെ പഴയ കഥയും, പാത്രംസും പോലെ വലിയ പുതുമയില്ലാതെ പോകുമെന്ന് പേടിച്ചാണിങ്ങനെ കാച്ചിയത്. ഇതിൽ പുതിയ കാലത്തെ ഒന്നു രണ്ട് കാര്യങ്ങൾ,കേസുകൾ തീർപ്പാക്കാനെടുക്കുന്ന സമയ ദൈർഘ്യം,കുട്ടിയെ മുറിച്ച് വീതിച്ചാലും, മറ്റവൾക്ക് വിട്ടു കൊടുക്കില്ലെന്ന വാശിയും തന്നെയാന്. പിന്നെ ഒരാഹ്വാനമുള്ളത്, നമ്മുടെ വിലപ്പെട്ട സമയവും, ജീവിതവും ഇത്തരം തീർപ്പാകാത്ത കാര്യങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കാനുള്ളതല്ലെന്നും, അതിനെതിരെ ഒരാജ്ഞാശക്തിയായി മാറാനുള്ള സമയമായെന്നുമാണ്. ഇതാണ് ചെറുപ്പക്കാരനെ കൊണ്ട് പറയിപ്പിച്ചതും. ഈ കഥ ഇങ്ങനെ തന്നെയാണെഴുതേണ്ടതെന്ന് ഇപ്പോഴും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി
    സ്നേഹപൂർവ്വം വിധു

    ReplyDelete
  7. ഇനി അഭിപ്രായം പറയുന്നത് കണ്ടാല്‍ നിങ്ങള്‍ പോസ്റ്റ്‌ ഇട്ടു നാല് മാസത്തിനു ശേഷം കമന്റ് ഇടുന്നവരെക്കുറിചു അടുത്ത പോസ്റ്റ്‌ ഇട്ടു കളയുമോ?

    ReplyDelete
  8. valare nannaayittund,
    alppam koodi churukkamaayirunnu

    ReplyDelete