പേജുകള്‍‌

Saturday, August 06, 2011

സ്ത്രീധനം

മലമുകളിലെ തേവരോട് താഴ്വാരത്തെ മാളിക വീട്ടിലെ കന്യക പിന്നെയും പിന്നെയും ചോദിച്ചൂ:എന്നാണിനി മാംഗല്യം? ഓരോ തവണയും കരുണയോടെ അവളെ മടക്കിയ തേവർ ഒടുവിൽ സമ്മതിച്ചൂ: ഇന്നേക്ക് മുപ്പതാം നാൾ നമുക്ക് മാംഗല്യം. സ്ത്രീ ധനമായി ഒരു കുമ്പിൾ ശുദ്ധജലം, യന്ത്രനഖപ്പാട് പതിയാത്ത ഒരു കുന്ന്, മനുഷ്യന്റെ ആർത്തിക്കണ്ണ് പതിയാത്ത ഒരു മരം, സമാധാനമുള്ള ഒരു മനുഷ്യ മനസ്സ്,തിരക്കില്ലാത്ത ഒരു ദിവസം,വിഷം കലരാത്ത ഒരു ശ്വാസം.............തേവർ അവസാനിപ്പിക്കുന്നതിനു കാത്തുനിൽക്കാതെ കന്യക മലയിറങ്ങി.താഴ്വരയിലെ മാളികയിൽ ഇപ്പോൾ അവളില്ല. എല്ലാ വർഷവും തേവരെ കാണാനെത്തുന്ന ഭക്തർ ആ മാളിക വീട്ടിനു മുന്നിലും ചെന്ന് പ്രാർഥിക്കാറുണ്ട്. അവർക്കു വേണ്ടിയോ   അതോ അവൾക്ക് വേണ്ടിയോ? 

15 comments:

  1. രചന നന്നായിരിക്കുന്നു. പക്ഷേ, ആശയത്തിനോട് വിമര്‍ശനമുണ്ട്. മനുഷ്യന്റെ അത്യാര്‍ത്ഥിയെ ഒരിക്കലും അംഗീകരിക്കുന്നില്ല. പക്ഷേ, ചില സത്യങ്ങള്‍ നാം അംഗീകരിച്ചേ പറ്റൂ. അനിവാര്യമായി വരേണ്ട കാര്യങ്ങളും മാറ്റങ്ങളും വരികതന്നെ ചെയ്യും. 'സ്ത്രീധനം'എഴുതിയ താങ്കളും അതു വായിച്ച് അഭിപ്രായമെഴുതുന്ന ഞാനും ഈ മാറ്റങ്ങളുടെ ഗുണഫലം അനുഭവിക്കുന്നവരാണ്. കളത്തിനകത്തുനിന്ന് അഭിപ്രായം പറയുകയല്ലേ വേണ്ടത്? ''മൊബൈല്‍ ഫോണ്‍ കാണാത്തൊരു മനുഷ്യന്‍; ബ്‌ളോഗര്‍മാരില്ലാത്തൊരു ഗ്രാമം'' എന്നുകൂടി തേവര് പറഞ്ഞാല്‍ സ്ഥിതിയെന്തായിരിക്കും! ആശംസകള്‍!!

    ReplyDelete
  2. ങ്ങളെ 'ഗുരുവായൂരമ്മായി' ഞാന്‍ ഇന്നാണ് വായിച്ചത്. 'ഗുരുവായൂരമ്മായി' നര്‍മ്മത്തിന്റെ കൊടുമുടിയിലാണ് കയറി നില്‍ക്കുന്നത്!

    ReplyDelete
  3. നന്ദി ശ്രീ ശങ്കരനാരായണൻ. ഈ പേജിൽ തന്നെ താങ്കൾ രണ്ട് പോസ്റ്റുകളെ പറ്റി എഴുതിയ അഭിപ്രായങ്ങൾ വായിച്ചു. ഈ രീതിയിലുള്ള പ്രതികരണം തന്നെയാണ് പൊതുവെ എഴുത്തിൽ ഗൌരവമാർന്ന വിഷയം മാത്രം തെരഞ്ഞെടുത്തിരുന്ന എന്നെ നർമ്മമെഴുതാനും പ്രേരിപ്പിച്ചത്. ഏറെ ബ്ലോഗ് വായനക്കാരും നർമ്മം തന്നെയാണ് ഇഷ്ടപ്പെടുന്നത് എന്നാണ് എന്റെയൊരു കണ്ടെത്തൽ. അതുകൊണ്ട് ഒന്നിട വിട്ട് അണികളെ പിടിച്ചു നിർത്താൻ നർമ്മം അടവാക്കുന്നുവെന്ന് മാത്രം. ഇതിങ്ങനെ പോയാൽ ഗൌരവം വിട്ട്, വില്ലത്തരം വിട്ട്, ഭീമൻ രഘുച്ചേട്ടനെ പോലെ കോമഡിയിലേക്ക് വരേണ്ടി വരുമെന്ന് തോന്നുന്നു.
    ഇനി സ്ത്രീധനം എന്ന പോസ്റ്റിനെ കുറിച്ച്: പൊതുവെ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ ആധുനിക കാലത്തെ സംബന്ധിക്കുന്നതാണെങ്കിലും, അതിനെ ഏതെങ്കിലുമൊരു മിത്തുമായി ഘടിപ്പിച്ച് അവതരിപ്പിക്കുന്നതാണ് ഞാൻ സ്വീകരിച്ചിട്ടുള്ള ഒരു രീതി. അങ്ങനെ,മനുഷ്യന്റെ ലക്കും ലഗാനുമില്ലാത്ത ആർത്തിയെ ഒരു മിത്തുമായി ചേർത്തു വച്ചെന്നു മാത്രം.ഹിന്ദു വിശ്വാസപ്രകാരം അയ്യപ്പനും മാളികപ്പുറത്തമ്മയും തമ്മിലുള്ള വിവാഹം നടക്കാത്തതിനു കാരണം അയ്യപ്പൻ മുന്നോട്ട് വച്ച “കന്നിസ്വാമികളില്ലാത്ത വർഷം കല്യാണം” എന്ന വാക്കുകളാണല്ലോ.അങ്ങനെയൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല.അതു പോലെ മണ്ണും, വായുവും വല്ലാതെ വിഷം കലർന്ന് മലിനമായെന്നും,പ്രകൃതിയിലെ അവശ്യ ഘടകങ്ങളായ കുന്നും,മരങ്ങളും അനിയന്ത്രിതമായി ആക്രമിക്കപ്പെടുന്നുവെന്നും മാത്രമേ കഥയിൽ ഉദ്ദേശിച്ചുള്ളൂ. കമന്റിന് നന്ദി. പിന്നെ ഗുരുവായൂരമ്മ പൊടുന്നനെ തോന്നിയ ഒരു തമാശയാണ്.അത് എഴുതിയതും അതുപോലെ തന്നെ. ഇവിടെ താങ്കൾ ഗുരുവായൂരമ്മയെ പറ്റി എഴിതിയത് കൊണ്ട് തീർച്ചയായും അതിന് നല്ല പബ്ലിസിറ്റിയും കിട്ടുമെന്നുറപ്പ്. അതിനൊരൊന്നര താങ്ക്സ്. ഇനിയും വരണം,താങ്കൾ പുതിയ പോസ്റ്റിടുമ്പോൾ അറിയിക്കുകയും വേണം. സ്നേഹപൂർവ്വം വിധു

    ReplyDelete
  4. ഒരിക്കലും ലഭിക്കാത്ത സ്ത്രീധനം..

    വളരെ നല്ല പോസ്റ്റ്.....

    ReplyDelete
  5. ഓർമ്മകൾ ഉണ്ടായിരിക്കണം. നന്ദി ശ്രീ.ഓർമ്മകൾ,ഈ വരവിനും,കമന്റിനും. വല്ലപ്പോഴും ഓർക്കുക.നമസ്കാരം

    ReplyDelete
  6. 'ഗുരുവായൂരമ്മ'യില്‍ നര്‍മ്മം മാത്രമല്ല കാര്യങ്ങളുമുണ്ട്. എല്ലാ വക്കീലന്മാരും 'വക്കീലന്മാര്‍' അല്ല എന്ന കാര്യം ശരി തന്നെ. എന്നാല്‍, പൊതുവെ അവര്‍ക്കുള്ളൊരു 'ഗുണം'താങ്കള്‍ കഥയില്‍ എടുത്തുകാണിച്ചിട്ടുണ്ട്. "വക്കീലിന്റെ അണ്ണാക്കിലിട്ടു കൊടുക്കാൻ" എന്ന ലളിതസുന്ദരമായ പ്രയോഗം ഹാസ്യത്തില്‍ പൊതിഞ്ഞ ആക്ഷേപമാണ്.
    നര്‍മ്മം മാത്രം മതി എന്നല്ല അര്‍ത്ഥമാക്കിയത്. ഞാന്‍ എഴുതുന്ന പോസ്റ്റുകളിലെ കഥകളില്‍ മാത്രമേ നര്‍മ്മം(?) ഉള്ളൂ. ലേഖനങ്ങളിലെ ആശയം ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ എതിര്‍പ്പുണ്ടാക്കുന്നവയാണ്. വിഷയം നര്‍മ്മമായാലും ഗൗരവമേറിയതായാലും അതിലൊരു സത്യസന്ധത പാലിക്കേണ്ടതുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം. വീടിന്റെ കോണ്‍ഗ്രീറ്റും സിമന്റുതേപ്പും മാര്‍ബിള്‍ ഒട്ടിക്കലുമൊക്കെക്കഴിഞ്ഞ് മണല്‍ വാരുന്നതിനെതിരെ സംസാരിക്കുന്നതു ശരിയാണോ? താങ്കളുടെ ബ്‌ളോഗില്‍ വന്ന് തത്ത്വശാസ്ത്രം വിളമ്പുകയല്ല. ചിലത് കാണുമ്പോള്‍ ഇങ്ങനെ ചിലത് പറയാന്‍ തോന്നുകയാണ്. എഴുത്തുകാരനായ സി.രാധാകൃഷ്ണന്‍ മഞ്ചേരിയില്‍ ഒരു സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടന പ്രസംഗം നടത്തുകയാണ്. പ്രസം തുടങ്ങിയ ഉടനെ അദ്ദേഹത്തിന്റെ മൊബൈലിലേക്ക് (ചെപ്പിലിട്ട മൊബൈല്‍) ഒരു വിളി വന്നു. ചെപ്പ് തുറന്ന് അദ്ദേഹം മൊബൈലിന്റെ വായടച്ചു. എന്നിട്ടു ഉവാച: ''ഈ ശല്യം പണ്ടില്ലായുന്നു''. ശല്യമായൊരു സാധനം ആരെങ്കിലും കൊണ്ടു നടക്കുമോ? കൃത്രിമമായ ഈ വാക്കുകേട്ടപ്പോള്‍ ഓക്കാനം വന്നു. ചെപ്പടച്ചതിനു ശേഷം, പണ്ടത്തെ നിന്ദ്യവും നീചവും നികൃഷ്ടവുമായ സാമൂഹിക വ്യവസ്ഥയെ വെള്ളപൂശിക്കൊണ്ട് അദ്ദേഹം കുറെ ബഡായികള്‍ പറയുകയും ചെയ്തു. (ഇതിനെ തുറന്നു കാട്ടി വിശദമായൊരു ലേഖനം ഞാന്‍ 'കേരളശബ്ദം'വാരികയില്‍ എഴുതിയിരുന്നു).
    അധികപ്രസംഗം നടത്തിയതിന് ക്ഷമിക്കുക!

    ReplyDelete
  7. അധികപ്രസംഗമോ?ശിവശിവ!ഇത് ബോൺസായിയാണ്.ഇവിടെ കമന്റിടുന്നവർ ദൈവങ്ങളാണ്.ബോൺസായിക്ക് ഏറ്റവും ഇഷ്ടമുള്ളത് താങ്കളെ പോലുള്ളവർ ഇവിടെ ചാർത്തുന്ന ഇതു പോലുള്ള അഭിപ്രായങ്ങളാണ്.ഒന്ന് കണ്ണാടി നോക്കാൻ പ്രേരിപ്പിക്കാത്ത ആത്മാർത്ഥതയില്ലാത്ത കമന്റ് കൊണ്ട് കാര്യമൊന്നുമില്ല.കുറ്റമുള്ള പോസ്റ്റിനെ കുറ്റം പറയുന്നില്ലെങ്കിലും നല്ലത് പറയരുതന്നതാണെന്റെ നയം.ചളിക്കവിതകളുടെ നേരെ-“ മൻസ്സിളക്കി, കരളിൽ ചലനമുണ്ടാക്കി,കണ്ണ് തുറപ്പിച്ചു എന്നൊക്കെയുള്ള കമന്റ് എന്തിനാണാവോ ഇടുന്നത്!ആ കവിയെ കൊണ്ട് പിന്നെയും പരട്ടക്കവിതകളെഴുതിക്കാനോ? ഏതായാലും താങ്കളൊരു നല്ല കൂട്ടുകാരനാണെന്ന് ബോദ്ധ്യമായി.വളരെ നന്ദി.

    ReplyDelete
  8. ഹ ഹ ഒരു ദൈവം കൂടി :)
    ഇതിലൊക്കെ എന്തെങ്കിലും എഴുതി കുളമാകാതിരിക്കാനാണ്‌ കമന്റിടത്തത്‌
    എഴുത്തുകള്‍ ഗംഭീരം
    വായിച്ചിട്ട്‌ ഒന്നു നിന്നിട്ടു പോകുന്നെന്നെ ഉള്ളൂ

    ReplyDelete
  9. ഇപ്പോഴാണ് തുറന്നു വായിക്കാൻ തോന്നിയത്, കാരണം ആ ഉത്തരേന്ത്യൻ പേര് തന്നെ,, കാണാം.

    ReplyDelete
  10. ഇപ്പോണ് ബ്ളോഗ് പോസ്റ്റ് എന്നതിന്റെ ധർമ്മം നിറവേറ്റപ്പെടുന്നത്. പോസ്റ്റ് ചർച്ച ചെയ്യുന്ന വിഷയത്തിലുപരി ചർച്ചകൾ വൈവിധ്യമാർജ്ജിക്കുന്നു. കേവലം ഹാസ്യം എന്നതിന്റെ പിന്നാലെ പോകുന്നതിൽ വലിയ കാര്യമൊന്നുമില്ല.
    'ചിരിച്ചു തലകുത്തി മറിഞ്ഞളിയാ" എന്ന കമന്റുകൊണ്ട് ആരെന്തു നേടുന്നു, ഒരു വ്യക്തിബന്ധം സൃഷ്ടിക്കാൻ പോലും അത് മതിയാകുകയില്ല.

    ReplyDelete
  11. "കണ്ണാടി നോക്കാൻ പ്രേരിപ്പിക്കാത്ത ആത്മാർത്ഥതയില്ലാത്ത കമന്റ് കൊണ്ട് കാര്യമൊന്നുമില്ല."--ബോന്‍സയിയുടെ കഥകള്‍ പോലെ തന്നെ കമന്റും കൊള്ളാം...

    ReplyDelete
  12. വിധുമാഷിന് ഇപ്പോഴാണ് ശരിക്കുമൊരു “ലൈന്‍“ പിടികിട്ടിയതെന്ന് തോന്നുന്നു. ഇന്ന് വായിച്ച ആദ്യപോസ്റ്റും ഇപ്പൊ ദേ ഇതും. രണ്ടും രണ്ട് തരത്തില്‍ ചിന്തകള്‍ തരുന്നത്.

    നല്ലത്. ആശംസകള്‍!

    ReplyDelete
  13. നെയ്ത്ത് നന്നായി.
    കരകള്‍ക്കിടയിലെ ജലംനിറഞ്ഞ കുഴിയാണോ കടല്‍?
    അതോ കടലിലെ കുന്നുകളാണോ കര?
    തേവര്‍ ശരിയല്ല, ഒരിക്കലും നടക്കില്ലെന്ന കാര്യം അറിഞ്ഞുകൊണ്ട് ഒരു പെണ്ണിനെ, അതും ഒരു പാവം കന്യകയെ പറ്റിക്യെ... ശിവ ശിവ... കലികാലം... ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാതായിപ്പോയല്ലോ ഇവിടെ.

    ReplyDelete
  14. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. ഞാൻ 2 ദിവസങ്ങളായി പാരതന്ത്ര്യത്തിലായിരുന്നു. ഇന്ന് കൊടി കേറ്റുന്നതിന്റെ പേരു പറഞ്ഞ് വീട്ടിൽ നിന്നും മുങ്ങി ക്വാർടേഴ്സിലെത്തിയതാണ്. ഇന്നൊരു നല്ല പോസ്റ്റിടണം എന്ന് ഉദ്ദേശ്യമുണ്ട്. എല്ലാവർക്കും നന്ദി. @സോണി‌- എവിടായിരുന്നു മകനേ കുറെ നാളായിട്ട് കണ്ടതേ ഇല്ലാല്ലോ?. നമ്മുടെ ഞാൻ പോയതോടെ ഇവിടെ കുറച്ചാളുകൾ ചായ കുടിക്കാൻ വരാതായിട്ടുണ്ട്. പിന്നെ ദുബായ്ക്കാരൻ വന്നു. ചെറുതും വന്നു. പിന്നെ പുതിയ കുറച്ചാളുകളും! പക്ഷേ സോണി വരാതിരുന്നപ്പോൾ രണ്ട് ആൺകുട്ടികൾ (ഞാനും,താങ്കളും) ഒന്നിച്ചു മുങ്ങിയതാണെന്നു തോന്നി. വന്നതീ തന്തോഴം.

    ReplyDelete
  15. നന്നായിരിക്കുന്നു.

    ReplyDelete