പേജുകള്‍‌

Monday, August 01, 2011

സീബ്രാ ക്രോസ്സ്

ജനപ്രിയ ചാനലിൽ ഒരൊന്നൊന്നര ചർച്ച നടക്കുകയാണ്. വിഷയം: റോഡപകടങ്ങൾ -പ്രതിവിധിയെന്ത്? ലൈവ് കാഴ്ചയാണ് ഇപ്പോൾ കാണിക്കുന്നത്.  ദേശീയ പാതയിലെ സീബ്രാ വരയിൽ ഒരാൾ ഏതോ വാഹനമിടിച്ച് വീണു കിടന്നു പിടയുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ അയാളെ  മൈന്റ് ചെയ്യാതെ പുളഞ്ഞ് പായുന്നു. വേദന കൊണ്ട് പുളയുന്ന അയാളെ സഹായിക്കാൻ ആരും വരുന്നില്ല. ചാനലിൽ ചർച്ച പൊടിപൊടിക്കുന്നു.പെട്ടെന്ന് തൊട്ടടുത്ത ചാനലായ നാഷനൽ ജ്യോഗ്രഫിക് ചാനലിൽ നിന്നും ഒരു പറ്റം സീബ്രകൾ നമ്മുടെ ചാനലിലേക്ക് കുതിച്ചിരമ്പിക്കയറി വന്നു.ഒരു സീബ്ര പരിക്കേറ്റയാളെ ,കടിച്ചെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. മറ്റുള്ളവ അയാൾക്കപകടം പറ്റിയ സീബ്രാ ക്രോസ്സിലെ വെളുത്ത വരകൾ ചാണകമിട്ട് കറുപ്പിച്ചു.     ആളെ പറ്റിക്കുന്നത് സീബ്രകളുടെ പേരിൽ വേണ്ടെന്ന  ശക്തമായ മുന്നറിയിപ്പോടെ അവ പൊടിപറത്തിക്കൊണ്ട് സ്വന്തം ചാനലിലേക്ക് മടങ്ങിപ്പോയി. നമ്മുടെ ചാനലിലിപ്പോൾ നിരർത്ഥകതയുടെ വെറും പൊടി പടലങ്ങൾ മാത്രം. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ നോ സിഗ്നൽ എന്ന മങ്ങിയ കാഴ്ച കൂടി കണ്ടു. അതെ മങ്ങിയ കാഴ്ചകൾ.............!കണ്ണട    മാറ്റാനുള്ള നേരം അതിക്രമിച്ചിരിക്കുന്നുവോ?

10 comments:

  1. നമ്മുടെ നാട്ടിൽ ലൈസസിങ്ങ് രീതി ഒരുപാട് മാറേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ നിയമം തെറ്റിച്ചാൽ കാൽനടക്കാരനും ഫൈൻ കിട്ടുകയും വേണം.

    ReplyDelete
  2. കണ്ണട മാറ്റണ്ട ചാനല്‍ മാറ്റിയാ മതി

    ReplyDelete
  3. ശക്തമായ ചിന്തയും, അവതരണവും.

    നാവടക്കാന്‍ നേരമില്ലാത്തപ്പോഴും കൈയനക്കാന്‍ മടിക്കുന്നവര്‍, ഒരു ജീവന് വേണ്ടിയായാല്‍ക്കൂടി.

    ഇനിയൊരു മുന്‍ഷിച്ചോദ്യം : കാണേണ്ടത് കാണാത്തവന്‍ കണ്ണടയെ കുറ്റം പറയുന്നതെന്തിന്?

    ReplyDelete
  4. എവിടെയും പ്രധാനമായത് കാഴ്ച തന്നെയാണ്. കാഴ്ച മങ്ങുമ്പോൾ സ്വീകരിക്കുന്ന മാർഗ്ഗം നല്ല കാഴ്ചകൾക്കായി കണ്ണട വെക്കുക എന്നതാണല്ലോ.കാഴ്ച എന്നതു കൊണ്ട്,മനസ്സിൽ നന്മ തെളിയുന്ന കാഴ്ച എന്ന വ്യാഖ്യാനത്തിന്റെ പശ്ചാത്തലത്തിൽ, അതിനായി കാഴ്ച്ചയെ പരിപോഷിപ്പിക്കാൻ കണ്ണടയുടെ പവർ കൂട്ടുക. കാരണം, തിമിരത്തിന് ചികിത്സ അത്യാവശ്യം തന്നെ

    ReplyDelete
  5. ആ തിമിരം കാണുന്നവന്റെ കണ്ണിലല്ല, മനസ്സിലാണെങ്കിലോ?

    ReplyDelete
  6. നല്ല ചിന്തകള്‍ ! ഒറ്റയിരിപ്പിനു കുറെ പോസ്റ്റുകള്‍ വായിച്ചു..മര്‍ക്കട മുഷ്ട്ടിയും( പരിണാമം ) നന്നായി..

    ReplyDelete
  7. ഇതൊരു നല്ല കഥ തന്നെ ഏതായാലും മനുഷ്യരെക്കാള്‍ മനുഷ്യത്വം മൃഗങ്ങള്ക്കുണ്ട് അല്ലെ

    ReplyDelete
  8. മതി സുഹൃത്തേ..
    ധികം പറയാതെതന്നെ മനസ്സിൽത്തട്ടി താങ്കൾ കുറച്ച ഈ കുറിപ്പിന് അർത്ഥതലങ്ങൾ വിശാലമാണ്. അതുകൊണ്ടുതന്നെ കുറിക്കട്ടെ, അൽപ്പമെങ്കിലും ഉള്ളതു കാമ്പുമാത്രമാണല്ലോ...

    ReplyDelete