പേജുകള്‍‌

Sunday, October 23, 2011

വെയിസ്റ്റ് ഷെൽട്ടറുകൾ.

  നല്ല ഒന്നൊന്നര വെയിറ്റിങ്ങ് ഷെൽട്ടറുകൾ കാണുമ്പം നമ്മക്കും തോന്നുന്നു ഈറ്റാൽ ഒന്ന് വേണം  ന്ന്. പക്ഷേ പുതിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ ചുറ്റുപാടിൽ പാടില്ലങ്ങനെ ചിന്തിക്കാൻ പോലും!
എന്താന്നോ?
താഴെ  നോക്കൂ..........!

 










ഉലഹത്തിൽ ഒരു പാട് ഷെൽട്ടറുകൾ ഉണ്ട്. മനുഷ്യനു ഫുഡും, ക്ലോത്തും ഷെൽട്ടറുമാണല്ലോ ആദ്യം വേണ്ടത് . അതു കൊണ്ടാണ്,  ഫുഡും, ക്ലോത്തും, ഷെൽട്ടറും സൊന്തായിട്ടുള്ള നമ്മൾ കണ്ണൂർക്കാർ, വീട്ടിൽ നിന്ന് പുറത്തിറങ്ങി ബസ്സ് കേറാൻ കാത്തിരിക്കുന്നവർക്കു വേണ്ടി ധാരാളം കൊലപാതകങ്ങൾ നടത്തിയത്.
മൻസ്സിലായില്ലേ? എന്നാൽ ആക്ക്.
നമ്മുടെ നാട്ടിൽ ധാരാളം വെയിറ്റിങ്ങ് ഷെൽറ്ററുകൾ ഉണ്ട്. ഒട്ടുമുക്കാലും രക്തസാക്ഷികളുടെ പേരിൽ നാട്ടുകാർക്കു വേണ്ടി സ്പോൺസർ ചെയ്തവ. രക്തസാക്ഷികൾ ഉണ്ടാവാൻ കൊല വേണമല്ലോ?
അങ്ങനെ നമ്മൾ  വെയിറ്റിങ്ങ് ഷെൽറ്ററിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയ ഒരു സുവർണ്ണ കാലമുണ്ടായിരുന്നു. എന്നാൽ അക്കാലമെല്ലാം കൊലപാതക രാഷ്ട്രീയം നിർത്തിയതോടെ പോയില്ലേ? ഹാ! കഷ്ടം.
ഇപ്പം നമ്മുടെ നാട്ടിൽ  ഒരു വെയിറ്റിങ്ങ് ഷെൽറ്റർ കിട്ടണമെങ്കിൽ ഒരു കൊല നടക്കണം എന്ന് പറയേണ്ട അവസ്ഥ വന്ന് പെട്ടിരിക്കുകയാണെന്റെ ബ്ലോഗനാർ കാവിലമ്മച്ചീ!
ഇനി നമുക്ക് നമ്മുടെ ഇപ്പോഴത്തെ വെയിറ്റിങ്ങ് ഷെൽറ്റർ കാണാല്ലേ?
ദാ.... നോക്ക്                                                           
ഒന്നാം വട്ടം കണ്ടപ്പം.........!     

















































































































































 










































































































































































രണ്ടാം വട്ടം കണ്ടപ്പോൾ..............!
ഇനീപ്പം എന്താണീ ഷെൽട്ടറിന്റെ ഇപ്പോഴത്തെ അവസ്ഥാന്നൊന്ന് നോക്കാല്ലേ......?
ദാ.......... നോക്ക്.







മൂന്നാം വട്ടം കണ്ടപ്പോൾ...............!























നമുക്കിങ്ങനെയൊക്കെ മതി. വെയിറ്റിങ്ങ് ഷെൽട്ടറില്ലെങ്കിലെന്താ  കൊലപാതക രാഷ്ട്രീയം എന്ന ദുഷ്പേർ മാറ്റി ഞങ്ങൾ ഒരു വിധം നന്നായില്ലേ?. അതു കൊണ്ട് നമ്മൾ  ഈവക ചെറിയ അസൌകര്യങ്ങളെല്ലാമങ്ങ്  സഹിച്ചു. ഇതൊക്കെ മോശല്ലേന്നാരെങ്കിലും ചോദിച്ചാൽ, ചോദിക്കുന്നവർ ഞങ്ങളുടെ നിലവിളി കേൾക്കേണ്ടി വരും. ലൈവായി കാണേണ്ടിയും വരും. ഞങ്ങളെ വെറുതെ വിട്ടേക്ക്. 


20 comments:

  1. മനുഷ്യ പുത്രനു ബസ്സു കാക്കാൻ................
    ഹഹഹഹ.........!

    ReplyDelete
  2. ഇതൊക്കെ ഒരു ബസ്‌ സ്റൊപ്പാണോ? നല്ല ഏസി ബസ്‌ സ്റ്റോപ്പ്‌ കാണണമെങ്കില്‍ ഇങ്ങു ദുഫായിക്ക് വാ...പിന്നെ ഒരു കാര്യം നാട്ടില്‍ ബസ്‌ സ്റ്റോപ്പ്‌ ഉണ്ടാക്കിയിട്ട് വല്ല കാര്യോം ഉണ്ടോ ? ഏതെങ്കിലും ബസ്‌ , സ്റ്റോപ്പില്‍ നിറുത്താരുണ്ടോ?

    ReplyDelete
  3. വിധു ചേട്ടാ ഇത്തരം വൈടിംഗ് ഷെഡുകള്‍ നമ്മുടെ നാട്ടില്‍ ഏതേലും സര്‍ക്കാര്‍ ഉണ്ടാക്കി വച്ചാല്‍ എന്തായിരിക്കും അതിന്റെ പിന്നെയുള്ള അവസ്ഥ , സമരകാര്‍ക്ക് തല്ലിപ്പൊളിക്കാനും , പോസ്റ്റര്‍ ഒട്ടിക്കാനും , ഭിക്ഷകാര്‍ക്ക് കിടന്നുറങ്ങാനും മറ്റു പലതിനുമായെ സാമുഹ്യ വിരുദ്ധേര്‍ എന്ന് നമ്മള്‍ സൌകര്യംപൂര്‍വ്വം വിളിക്കുന്ന ഒരു കൂട്ടര്‍ ഉപയോഹിക്കൂ , പിന്നെ ജനം അതിനകതോന്നും നില്കുകയില്ല അവര്‍ക്ക് റോഡില്‍ ഓടിനടന്നു ബസില്‍ കേറാന്‍ ആണ് താല്പര്യം , നമ്മുക്ക് നിയമം പൂസ്തകത്തില്‍ കണ്ടാല്‍ മതി സാമന്യനിയമങ്ങള്‍ പോലും ആരും ജീവിതത്തില്‍ പകര്താരില്ല ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്നാലേ.
    നമുടെ മനസ്ഥിതി മാറാതെ ഇതൊന്നും വരുകയുമില്ല വന്നിട്ട് ഒരു കാര്യവുമില്ല .... ഏതാണ്കിലും കുത്തക മുതലാളിക്ക് ഈ പണിയില്‍ ലാഭം കിട്ടും എന്ന് മനസിലായാല്‍ കുറെ ഷെഡുകള്‍ നാട്ടില്‍ വരു എന്നെയുള്ളൂ......

    സ്നേഹാശംസകളോടെ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  4. പുണ്യാളന്റെ അഭിപ്രായം തന്നെയാ എനിക്കും. അടിച്ച് പൊളിക്കാനും കല്ലെറിയാനും എന്തിനാ നമുക്ക് വെയിറ്റിങ്ങ് ഷെഡുകള്‍.

    ReplyDelete
  5. കണ്ണൂരെ വെയിറ്റിങ് ഷെഡുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.

    ReplyDelete
  6. കല്ലു പെറുക്കി കൊടുക്കാതെ തന്നെ ഇഷ്ടം പോലെ കല്ലേറ്‌ നമുക്ക്‌ കിട്ടുന്നുണ്ട്‌.....നമ്മൾ നമ്മളെ തന്നെ കല്ലെറിയാൻ കല്ലു പെറുക്കി അയൽപക്കക്കാർക്ക്‌ കൊടുക്കണോ?..

    അവിടെ കത്തിയേറ്‌ നടക്കുമ്പോഴും കല്ലു കണ്ടാൽ അതൊക്കെ നിർത്തി അയൽ പക്കക്കാർ ഒത്തൊരുമിച്ച്‌ നമ്മളെ എറിയും..!..അവർക്കൊരു രസം..!... എന്തായാലും മലയാളിയല്ലേ...ഒരുത്തനെ കുറിച്ച്‌ നുണ പറഞ്ഞു കഴിഞ്ഞു മൂത്രമൊഴിക്കാൻ പോകാമെന്നു വിചാരിക്കുമ്പോൾ മൂത്രമൊഴിക്കുന്നവനെ കുറിച്ചുള്ള നുണ ആരെങ്കിലും പറഞ്ഞിരിക്കും..!

    ReplyDelete
  7. വെയിറ്റ് ചെയ്യാൻ നല്ല ഷെൽട്ടറില്ല എന്നത് നമ്മുടെ വെയിറ്റ് ശകലം കുറക്കുന്നുണ്ട്.പക്ഷേ കണ്ണൂരിന്റെ ഒരേയൊരു ദുഷ്പേർ കൊലപാതക രാഷ്ട്രീയമായിരുന്നല്ലോ? എന്ത് കൊണ്ടോ കണ്ണൂരിൽ നിന്നും ആ മഹാമാരി വിട്ടു പോയിരിക്കുന്നു എന്നത് എത്ര ആശ്വാസകരമായിരിക്കുന്നുവെന്നോ.കൊലപാതക രാഷ്ട്രീയത്തിന്റെ ബൈപ്രോഡക്റ്റായ ഒരു ഷെൽട്ടറിന്റെ വെയിറ്റും നമുക്ക് വേണ്ട.പൊട്ടിവീഴുന്ന പൊട്ടൻ ഷെൽട്ടറുകൾ കാണുമ്പോൾ എനിക്ക് സമാധാനത്തോടെ ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ തോന്നുന്നത് അതു കൊണ്ടാണ്. ഇനി ആ ഹർത്താൽ രോഗവും കൂടി ഒന്ന് മാറിക്കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. തീർച്ചയായും ഈ നാട് നന്നാകും.നന്നാകാതെവിടെ പോകാൻ?
    കമന്റടിച്ച എല്ലാവർക്കും നന്ദികൾ, ആശംസകൾ
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  8. മുന്പ് വൈട്ടിംഗ് ഷെൽട്ടറിന്റെനെ കുറിച്ച് മെയില്‍ വന്നത് ഓര്‍ക്കുന്നു

    ReplyDelete
  9. നാലു കോലും കുത്തി മുകളിലൊരു നീല ടാര്‍പ്പായും വിരിച്ച് കൊടിയും കെട്ടി ...സ്മാരക ബസ്സ് കാത്തിരുപ്പു കേന്ദ്രമെന്ന പേരും നല്‍കും.അതിനടുത്ത ദിവസം തമ്മില്‍ത്തല്ലും കൊലവിളിയും.. ഈ മഹാമാരി കണ്ണൂരില്‍ നിന്നും തുടച്ച് നീക്കിയെന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  10. ഇളകിപ്പോളിയാത്ത ഒരു റോഡ് കണ്ടിട്ടുപോരേ..വെയ്റ്റിഗ് ഷെഡിനെ സ്വപ്നം കാണാന്‍..!!
    അല്ലേത്തന്നെ ആരും ആര്‍ക്കുവേണ്ടിയും ‘വെയ്റ്റ്’ചെയ്യില്ലന്നേ...!

    ആശംസകള്‍ വിധൂ...!!

    ReplyDelete
  11. നമ്മുടെ നാട്ടിലെ റോഡിന്‍റെ അവസ്ഥ വച്ച് നോക്കിയാല്‍ ബസില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ സുഖമല്ലേ ഇങ്ങനെയുള്ള വെയിറ്റിംഗ് ഷെഡില്‍ എങ്കിലും വെയിറ്റ് ചെയ്യുന്നത്

    ReplyDelete
  12. നാട്ടില്‍ ബസ്‌സ്റ്റോപ്പ്‌ എന്നത് ഊചാളികള്‍ക്ക് മുദ്രാവാക്യം എഴുതിവേക്കാനല്ലേ?
    സാമൂഹ്യദ്രോഹികള്‍ക്ക് വിശ്രമിക്കാനല്ലെ?
    നായ്ക്കള്‍ക്ക് കിടന്നുറങ്ങാനല്ലേ?

    അല്ലേന്ന്.?

    ReplyDelete
  13. വെയിറ്റു ചെയ്യാത്തവര്‍ക്കെന്തിനാ ഷ്ടാ ഷെല്‍ട്ടറുകള്‍ ...!!!

    ReplyDelete
  14. ഏറ്റവും അധികം വെയിറ്റിംങ്ങ് ഷെൽട്ടർ കണ്ണൂരിലാണ്,, രക്തസാക്ഷികളുടെ പേരിൽ,,,

    ReplyDelete
  15. റോഡുകള്‍ തന്നെ കണ്ടില്ലേ ?പിന്നെ വെയിറ്റിംഗിങ്ങിന്റെ കാര്യം പറയണോ? 'ഏമാന്‍മാര്‍ 'സഭയില്‍ സശ്രദ്ധം നമുക്കു വേണ്ടി 'ഒച്ച'വെക്കുന്നത് കാണുന്നില്ലേ?

    ReplyDelete
  16. കണ്ണൂരാൻ പറഞ്ഞതിനോട് യോജിക്കുന്നു.........

    ReplyDelete
  17. റോഡില്ലാത്ത നാട്ടില്‍ ഷെല്‍ട്ടര്‍ എന്തിനാ?

    ReplyDelete
  18. അല്ലെങ്കിലും നമുക്കെന്തിനാന്നു വയ്ട്ടിംഗ് ഷെല്‍റ്റര്‍???കടിക്കുന്ന പട്ടിക്ക് തലയുടെ ആവശ്യം ഉണ്ടോന്ന്..യേത്???

    ReplyDelete
  19. ഇതൊക്കെ എന്തോന്ന്‍ വെയിറ്റിംഗ് ഷെഡ്.എന്റെ ഏലാപ്പുറത്ത് വാ..നല്ല കലക്കന്‍ വെയിറ്റിംഗ് ഷെഡ് ഞാന്‍ കാണിച്ചുതരാം.

    ReplyDelete