പേജുകള്‍‌

Tuesday, October 18, 2011

പൊട്ടിയ കണ്ണി

ഉയരത്തിലേക്ക്  കയറാൻ നോക്കിയ അയാൾക്ക് മണ്ണിലെ പുല്ലുകൾ ഒരു ഏണി നൽകി. 
ആ ഏണിക്കൊരു പരിമിതിയുണ്ടായിരുന്നു. ഒരു പരിധിക്കപ്പുറം അതിലൂടെ കയറാൻ പറ്റുമായിരുന്നില്ല. പിന്നെ അയാളെ സഹായിച്ചത് ഒരു പുൽച്ചാടിയായിരുന്നു.
പുൽച്ചാടി നൽകിയ ഏണിയിലൂടെ അയാൾ കുറെ മുകളിലെത്തി.                    
പിന്നെ തവള, പാമ്പ് പരുന്ത്, തുടങ്ങി പലരും അയാളുടെ തുണക്കെത്തി. 

 



പിന്നെയും മുകളിലേക്ക് കയറാൻ പറ്റാത്തവിധം ഒരു തടസ്സം നേരിട്ടപ്പോൾ അയാൾ ജീവന്റെ  പുസ്തകം തപ്പി നോക്കി . ഇനി തനിക്ക് തുണയാകേണ്ട ജീവി ഏത്?
അയാൾ തപ്പിയ ജീവി കുറ്റിയറ്റു പോയിരുന്നു. 
ആശയറ്റ് അയാൾ  താഴേക്കിറങ്ങാൻ ഏണിക്ക് വേണ്ടി  നോക്കി.  
 അയാൾക്ക് ഏണി നൽകാൻ അവിടെയും  ആരുമുണ്ടായിരുന്നില്ല.


ജീവന്റെ പുസ്തകത്തിലെ പരിസ്ഥിതി ശൃംഗലയിലെ താഴെയുള്ള കണ്ണികളും പൊട്ടിപ്പോയിരുന്നു.
 

11 comments:

  1. എഴാം ക്ലാസ്സിലെയോ എട്ടാം ക്ലാസ്സിലെയോ ഇക്കോ സിസ്റ്റം എന്ന പാഠം വീണ്ടും തെളിഞ്ഞു .
    എന്തായാലും പോസ്റ്റില്‍ ചിത്രം കയറ്റാന്‍ പഠിച്ചതോടെ ആകെ മൊത്തം ചിത്രങ്ങള്‍ ആണല്ലോ.. :-)

    ReplyDelete
  2. എല്ലാകണ്ണികളും നഷ്ടമായി

    ReplyDelete
  3. പൊട്ടിയ കണ്ണികൾ ചേർക്കാൻ എളിയ പരിശ്രമം നടത്തിനോക്കാം

    ReplyDelete
  4. കണ്ണികള്‍ ഒക്കെ പൊട്ടിപ്പൊട്ടി പോവുകയാണല്ലേ...പോസ്റ്റ്‌ നന്നായിട്ടുണ്ട്..മല്ലു പറഞ്ഞത് പോലെ ചിത്രങ്ങള്‍ കൊണ്ട് ആറാട്ടാണല്ലോ :-)

    ReplyDelete
  5. ഇപ്പോൾ നാനോ ടെക്നോളജിയാണ്‌.. അതിനാൽ വൈറസ്സിനെ ആശ്രയിക്കുക...
    -------
    കഥ നന്നായിരിക്കുന്നു... ഭാവുകങ്ങൾ നേരുന്നു...

    ReplyDelete
  6. ജീവന്റെ പുസ്തകത്തിലെ പരിസ്ഥിതി ശൃംഗലയിലെ താഴെയുള്ള കണ്ണികളും പൊട്ടിപ്പോയിരുന്നു.

    നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  7. കണ്ണികള്‍ എല്ലാം പൊട്ടിച്ചെറിഞ്ഞ് മനുഷ്യന്‍ മുകളിലേക്ക് കുതിക്കുകയല്ലേ.. ഇനി ഒരു തിരിച്ചു വരവിന് സാധിക്കാത്ത തരത്തില്‍........

    ReplyDelete
  8. ഇനിയും കയറിക്കഴിഞ്ഞിട്ടില്ല, ഇപോഴെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാല്‍ താഴെയിറങ്ങാനെങ്കിലും പറ്റും!!

    ReplyDelete