പേജുകള്‍‌

Tuesday, October 11, 2011

സ്ഥാനികോർജ്ജം

ആ ജന്മത്തിൽ അവർ പിറന്നത് അരുവികളായിട്ടായിരുന്നു. എല്ലാ ജന്മങ്ങളിലും അവർ  ആദ്യ കാലത്ത് സന്തോഷത്തോടെ ജീവിച്ചിരുന്നത് പോലെ പ്രഭവ സ്ഥാനത്തു നിന്നും ചിരിച്ചാർത്ത്  ചാടിക്കെട്ടിത്തുള്ളിത്തുളുമ്പി താഴേക്കൊഴുകിയിറങ്ങുമ്പോൾ അവർക്ക് മനം നിറച്ചുമാഹ്ലാദനുരകൾ മാത്രം. എപ്പൊഴോ ആ അരുവികളിൽ  സംഗമ ഭാവമുണർന്നു. അവരൊരുമിച്ചത്  മനുഷ്യന്റെ കാർമ്മികത്വത്തിൽ നടന്ന കെട്ടിലൂടെയായിരുന്നു. കല്ലും സിമെന്റും കൊണ്ടുള്ള  താലികെട്ട്.


അതിനു ശേഷം അവരിൽ പൂർവ്വ ജന്മങ്ങളിലേതു പോലെ  ആഹ്ലാദത്തിന്റെ  ഗതികോർജ്ജം വറ്റി. പാരമ്പര്യ വാദികളായ അതിസമർത്ഥർ അവരുടെ ആന്തരിക ശക്തി   ചോർത്തി, അവരറിയാതെ!

19 comments:

  1. പാരമ്പര്യ വാദികളായ അതിസമർത്ഥർ അവരുടെ ആന്തരിക ശക്തി ചോർത്തി, അവരറിയാതെ!.....നല്ല വാക്കുകൾക്കും വരികൾക്കും എന്റെ ഭാവുകങ്ങൾ

    ReplyDelete
  2. നന്ദി ചന്തു ചേട്ടാ.കഥയിലൊരു ദ്വയാർത്ഥമുണ്ടേ.വിവാഹവും,പുഴകളിലെ അണക്കെട്ടുകളും ഒരു പോലെ ഗതികോർജ്ജം വറ്റിക്കുന്ന ഏർപ്പാടുകളാണെന്നാണെന്റെ പക്ഷം.കെട്ടിനു ശേഷം പിന്നെ പൊട്ടിത്തെറിക്കാനുള്ള സ്ഥാനികോർജ്ജം നിറച്ചാണ് രണ്ടിന്റേയും നില്പ്.
    എന്നാലും,പാരമ്പര്യമായി വൈദ്യുതി ഉല്പാദനത്തിന് അണകൾ കെട്ടിക്കൊണ്ടേ ഇരിക്കുന്നു.അതെന്നെ ദാമ്പത്യവും.പൊട്ടിത്തെറിക്കാൻ കൊതിക്കുന്നെങ്കിലും പറ്റാത്തത് കൊണ്ട് കെട്ടിലൊതുങ്ങി നിൽക്കുന്നു.
    പാരമ്പര്യ വാദികൾ ഈ കെട്ടുകളിൽ നിന്ന് വൈദ്യുതി ചോർത്തുന്നു,വ്യക്തികളുടെ സന്തോഷം കെടുത്തിക്കൊണ്ട് അവരിൽ നിന്ന് ചോർത്തുന്നത് നെഗറ്റീവ് എനർജിയും.

    ReplyDelete
  3. ഒരു അണക്കെട്ടിനും എക്കാലവും പുഴകളെ തടയാൻ പറ്റില്ലല്ലോ..ഒരിക്കലെങ്കിലും തുറന്നു വിട്ടേ മതിയാവൂ..അപ്പോൾ ഒഴുകി കടലിൽ പോയി ചേരുകയും ചെയ്യും..

    ReplyDelete
  4. അണക്കെട്ടായാലും..അതില്‍ നിന്നൊഴുകിയല്ലേ പറ്റൂ..??
    സ്വാതന്ത്ര്യമേതുമില്ലാതെ തടഞ്ഞു നിര്‍ത്തുമ്പോഴാണ് പൊട്ടിയൊഴുകാന്‍ വെമ്പല്‍ കൊള്ളുന്നത്..!
    വൈദ്യുതിയും ജീവജലവുമൊക്കെയായി അത് ഉപയോഗപ്പെടുത്തുക. അതാണ് വേണ്ടത്..!

    ReplyDelete
  5. പുഴ ഒഴുകട്ടെ....

    ReplyDelete
  6. ഇപ്പെന്താ പൊട്ടിച്ചെറിയാന്‍ ഇത്ര ആവേശം :).......സസ്നേഹം

    ReplyDelete
  7. സ്ഥാനികോര്‍ജ്ജം ഒടുവില്‍ ഗതികോര്‍ജ്ജം കണ്ടെത്തേണ്ടി വരും
    അത്രേയുള്ളൂ

    ReplyDelete
  8. പുഴയിലേത് മാത്രല്ല എല്ലാ സമൂഹത്തിലെ തന്നെ എല്ലാ “കെട്ടും” സൃഷ്ടിക്കുന്ന സ്ഥാനികോർജ്ജം, നാരദൻ പറഞ്ഞ പോലെ ഗതികോർജ്ജം തേടി പോകാതിരിക്കില്ല. കെട്ടിടുന്നവർക്ക് എല്ലാക്കാലത്തും കെട്ടുകളെ കാത്ത് സൂക്ഷിക്കാൻ പറ്റിയെന്ന് വരില്ല.കെട്ടുകളിൽ പെട്ടവർ സ്ഥാനികോർജ്ജത്തിൽ നിന്നും ഗതികോർജ്ജം തേടി ഇറങ്ങിയാൽ തീർന്നു,കെട്ടുകളുടെ ഉറപ്പും ശക്തിയും.
    @യാത്രികൻ:ചക്കരേ ഞാനെന്നേ കെട്ട് പൊട്ടിച്ചു....!ഹഹഹ
    @സാബു,പ്രഭേട്ടൻ,സോണിക്കുട്ടൻ: നന്ദികൾ

    ReplyDelete
  9. ഏതു ഉറപ്പുള്ള കെട്ടായാലും കാലപ്പഴക്കത്താല്‍ ചെറിയ ചോര്ച്ചകളൊക്കെ ഉണ്ടാവു,...ചോര്‍ച്ച അടച്ചേ പറ്റു.. എന്നിട്ട് പോസിറ്റീവ് എനര്‍ജി സംഭരിക്കു.... കേട്ട് പൊട്ടിയാല്‍ പിന്നെ സര്‍വനാശം ഫലം...

    ReplyDelete
  10. ഇടയ്‌ക്കെങ്കിലും നേരിട്ടു പറയുന്ന കഥകളും എഴുതണം കെട്ടോ.

    ReplyDelete
  11. കെട്ടിയിട്ടാലും ചിലപ്പോള്‍ പൊട്ടിച്ചു പുറത്തു ചാടും...!

    ReplyDelete
  12. ക്യാപ്സൂള്‍ കഥ ..കൊള്ളാം ..

    ReplyDelete
  13. ആദ്യമായാണ്‌ ഇവിടെ വരുന്നത്... ആശംസകള്‍... കഥ നന്നായിട്ടുണ്ട്..

    ReplyDelete
  14. ഊര്‍ജ്ജം നശിപ്പിക്കപെടുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നല്ലേ തിയറി .ഇതിനെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എടുത്തു തോട്ടില്‍ എറിഞ്ഞ്ഞതാ ,ദേണ്ടെ വീണ്ടും കഥയായി തിരിച്ചു വരുന്നു ,ചുമ്മാതല്ല നശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത് ,...

    ReplyDelete
  15. സാധാരണക്കാരന്ട്ടെ ചിന്തകള്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു .

    എല്ലാ നന്മകളും

    ReplyDelete
  16. ഒരു ബല്യ കഥ എഴുതി കാണണംന്നു ണ്ട് .. :)

    ReplyDelete
  17. കുറഞ്ഞ വരികളിൽ നല്ല ആശയം അവതരിപ്പിച്ചു... !! ആശംസകൾ..

    ReplyDelete
  18. ചില കവിതകളെ സമീപിച്ചത് ഓര്‍മ്മയില്ലതിവിടെ ചേര്‍ക്കുവാന്‍ ;)

    ReplyDelete
  19. നല്ല ചിന്ത.. അഭിനന്ദനങ്ങൾ

    ReplyDelete