പേജുകള്‍‌

Tuesday, May 14, 2013

ഷാൾ

ചുരിദാർ ധരിച്ചിട്ടുണ്ടെങ്കിലും മാറത്ത് ഷാൾ ഇടാത്തതിന്റെ പേരിൽ അവളെ ചിലർ ആക്രമിക്കുകയായിരുന്നു. പലരും വന്ന് ചുറ്റും കൂടി. സദാചാരം ലംഘിച്ചതിനു മർദ്ദനമേറ്റു കൊണ്ടിരുന്ന അവളെ ഒരു വൃദ്ധൻ മർദ്ദകരിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം അവളെ ചെറിയ ക്ലാസ്സിൽ പഠിപ്പിച്ച അദ്ധ്യാപകൻ ആയിരുന്നു.

വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു: പാതയോരത്ത് ആരുടേയോ ആക്രമണത്തിനിരയായി വസ്ത്രങ്ങൾ പിഞ്ഞിപ്പോയ തെരുവു പെണ്ണിനു എന്റെ ഷാൾ കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. ഇനി ഞാൻ അങ്ങനെ ചെയ്യില്ല മാഷേ. 

ചുറ്റും കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയിരുന്നു. ക്ഷീണിച്ചു പോയ പെൺകുട്ടിയെ താങ്ങിക്കൊണ്ട് വൃദ്ധൻ മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് ചിലർ ചാടി വീണു. അവർ ആക്രോശിക്കുന്നുണ്ടായിരുന്നു:“ കൊല്ല് ആ കിഴവനെ. പട്ടാപ്പകൽ   പൊതു നിരത്തിൽ ഒരു യുവതിയെ കടന്നു പിടിച്ച ഇവനൊന്നും ജീവിക്കാൻ അവകാശമില്ല.............”

8 comments:

  1. അതെ, രക്ഷിക്കുന്നവനാണ് ഇന്ന് ശിക്ഷ..

    ReplyDelete
  2. ഫേസ്ബുക്കിൽ ഈ കഥ 27 ലൈക്കുകളും, നാല് കമന്റുകളും നേടി. ബ്ലോഗിലാവട്ടെ ആകെ ഒരാൾ മാത്രമേ വന്നിട്ടുള്ളൂ. എന്തായാലും നന്ദി, സോണീ.

    ReplyDelete
  3. Replies
    1. സർ,
      വണക്കം. ഏറെ നാളായല്ലോ കണ്ടിട്ട്. ക്ഷേമം തന്നെ എന്ന് കരുതുന്നു.

      Delete
  4. സദാചാരം വിളമ്പൻ മാത്രം ശ്രദ്ധിക്കുന്ന ജനസമൂഹമാണ് ഇന്ന് നമ്മൂടെ നടിന്റെ ശാപം. സമൂഹത്തോടുള്ള കടമകളൊ ബാധ്യതകളോ ഇത്തരക്കാർ തിരിച്ചറിയുന്നില്ലെന്നതാണു വാസ്തവം. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമുള്ള സാമൂഹിക സേവനം അവസാനിച്ചാലേ നാടു നന്നാവൂ..

    ReplyDelete
  5. എല്ലാം പുറംപൂച്ചുകള്‍
    കപടസദാചാരവും

    ReplyDelete
    Replies
    1. അജിത് ചേട്ടാ, വളരെ നന്ദി വരവിനും,വായനക്കും,കമന്റിനും.

      Delete