പേജുകള്‍‌

Saturday, November 05, 2011

ഇടയ ലേഖനം

  വനം അരികു പാകിയ ഗ്രാമീണ ഭൂമികയിൽ കുങ്കുമ നിറം കലർന്ന സായം കാലത്ത് കവി എത്തി- ഒരു കാവ്യം ചമക്കാൻ.
കാനനത്തിലെ ജ്വാലകൾ പോലെ പൂത്തു നിൽക്കുന്ന  പൂവാകകളുടെ ക്ഷണിക്കുന്ന ചിരിയിൽ തങ്ങി കവി വാടക വീട്ടിൽ പുതു കവിതയുടെ ആദ്യാക്ഷരി കുറിച്ചു. അങ്ങനങ്ങനെ ഇരിക്കുമ്പോൾ ,ഇരുൾപ്പുതപ്പിടാനൊരുങ്ങുന്ന വന നിഗൂഢതകളുടെ ഊടു വഴികളിലൊന്നിലൂടെ കുറെ ആടുകളും ഒരിടയനും നാടിറങ്ങി വരുന്നു-രാത്രികാല പരോളിനെന്ന പോലെ!
വാടക വീട്ടിലെ പുതിയ താമസക്കാരനെ കണ്ട് കൈകൂപ്പിയ ഇടയൻ കൈയ്യിലെ പാൽ‌പ്പാത്രത്തിൽ നിന്ന് കവിക്ക് പാൽ പകർന്നു നൽകി.
കവി അവനിൽ പ്രസാദിച്ചു. കവി അവനെ കാവ്യത്തിലെ നായകനാക്കി- രാമണൻ എന്ന് പേർ കൊടുത്തു
നായകന് പ്രേമിക്കാനൊരു ചരക്കിനെയും സൃഷ്ടിച്ചു- വലിയ വീട്ടിലെ ആ മൊതലിന്  ചന്ദ്രി എന്ന് പേരിട്ടു.
പിന്നെ ഒടുക്കത്തെ പ്രേമായിരുന്നു രണ്ടും കൂടി. എന്റമ്മോ! വിവരണാതീതം. കണ്ടിട്ടില്ല ഞാനീവിധം പാണ്ടി ലോറി പോലൊരു നെഞ്ചകം എന്നൊക്കെ അവർ പരസ്പരം പാടാനോങ്ങി. പക്ഷേ കവി വിട്ടില്ല. കവി നല്ലൊന്നാന്തരം ആട്ടിൻ പാലു പോലത്ത  “ഉപ്പുമാ“ യും “ഉലപ്പരക്ഷ“യും വച്ച്  ലൈനടി കൊഴുപ്പിച്ചു.
 ഇടയൻ ദിവസവും കവിക്ക് പാൽ നൽകിക്കൊണ്ടിരുന്നു. ഒരു ദിവസം ഇടയൻ കവിക്ക് പാൽ നൽകിയില്ല. കവിക്ക് ഇടയനോട് നീരസം തോന്നി. അന്നെഴുതിയ കാവ്യ ഭാഗത്ത് കവി ഇടയനെക്കൊണ്ട് ചന്ദ്രിയോടൊന്ന് മിണ്ടാൻ പോലും സമ്മതിച്ചില്ല. പോരാത്തതിന് അവന് ചിക്കൻ ഗുനിയ പിടിച്ചതായി എഴുതി.
പക്ഷേ സത്യത്തിലയാൾക്ക് വയറ്റിളക്കമായിരുന്നു. ഒരു രക്ഷയുമില്ലാത്തതു കൊണ്ട് മാത്രമാണ് കവിക്ക് പാൽ കൊടുക്കാതിരുന്നത്!
പിറ്റേന്ന് കൊടുത്ത പാലിൽ പ്രസാദിച്ച കവി രാമണന്റെ സ്റ്ററ്റസ്സുയർത്തി. അവന്റെ അസുഖം , കൈക്കൂലി വാങ്ങി,കാര്യം നടത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥന്റെ ശുഷ്കാന്തിയോടെ, കവി മാറ്റിക്കൊടുത്തു.
കാവ്യത്തിന്റെ ആ ഭാഗത്ത് കവി ഒരു വല്ലാത്ത റൊമാൻസ് ചേർത്തു: രാമണേട്ടാ…….. ഐ മിസ്സ് യൂ ഡാ……….എന്ന് പറഞ്ഞു കൊണ്ടോടി വരുന്ന ചന്ദ്രിയെ നോക്കി വന്ധ്യ മേഘങ്ങൾ പോലും പെയ്തു എന്ന്!
പക്ഷേ “ചന്ദ്രീടെ വീട്ടിലെ ടീവി കാണാൻ  പോന്നൂടെ പോന്നൂടെ എന്റെ കൂടെ “ എന്ന് ചന്ദ്രി കരഞ്ഞു വിളിച്ചിട്ടും കവി രാമണനെ പോകാൻ വിട്ടില്ല. കാനന ഛായയിൽ ആട് മേയ്ക്കാൻ രാമണന്റെ ഒപ്പം പോകാൻ ചന്ദ്രിയേയും വിട്ടില്ല.
അങ്ങനെയൊരു ചാൻസ് കിട്ടാൻ ആട്ടിറച്ചി കൊടുക്കണം കവിക്ക് എന്ന് ആ പൊട്ടൻ രാമണന് അറിയണ്ടേ? വിവരം കെട്ടവൻ!
എന്തായാലും ശുഭ പര്യവസായിയായി കാവ്യം തീരാറായപ്പോൾ ദാ വരുന്നു ഇങ്കം ടാക്സ് കാരുടെ റെയ്ഡ് പോലെ അപ്രതീക്ഷിതമായി രാമണൻ. അവന് പാലിന്റെ കാശ് വേണം പോലും! ഒരു മാസത്തെ പാലിന്റെ കാശ്..............!
കവി പണം കൊടുത്തു. 
പക്ഷേ കവി, കാവ്യത്തിന്റെ ക്ലൈമാക്സ്  മാറ്റി!
ചന്ദ്രിയെ “ഒരു ദുബായിക്കാരനെ“ കൊണ്ട് കെട്ടിച്ചു. രാമണനെ കവി കാട്ടാനയായി വന്ന് കൊല്ലാൻ നോക്കി.പക്ഷേ ആനയുടെ ആക്രമണത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകുമെന്നതു കൊണ്ട് കവി ആ ഉദ്യമം ഉപേക്ഷിച്ചു. 
പിന്നെ കവി ചെയ്തതെല്ലാം യാന്ത്രികമായിരുന്നു. അയാൾ ഒരു അനോണി റിപ്പോർട്ട് പത്രങ്ങൾക്കയച്ചു കൊടുത്തു. “ഇടയന്റെ ശവം കാട്ടാറിലൂടെ ഒഴുകുന്നു.......ആടുകൾ ബേ...ബേ   എന്ന് കരയുന്നു.........ഇടയന്റെ ലാപ് ടോപ്പ് പുഴയുടെ തീരത്ത്  ആടിനും ഇടയനും വേണ്ടാതെ കിടക്കുന്നു.........“ അങ്ങനെ കവി കലി തീർത്തു. ഹല്ല പിന്നെ ഒരിടയനിത്രയും ധിക്കാരമോ?
പത്ര വാർത്ത വായിച്ച് പ്രബുദ്ധ ജനം  ഇടയന്റെ മരണത്തിനു കാരണക്കാരനെ കണ്ടു പിടിക്കാനായി പിറ്റേന്ന് നാട്ടിലൊട്ടാകെ ഹർത്താലാക്കി. ങ്ഹ! അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!
പിള്ളേർ കുപ്പിയും കോഴിയുമെല്ലാം തീർത്ത് കാണുമോ?


 
നാട്ടാർക്ക് അന്ന് ചിക്കനും കുപ്പിയുമായി ആഘോഷം കെങ്കേമം.........!
ചില യൂനിഫോമിട്ട പോലീസു കാർക്ക്  ഹർത്താലുകാരുടെ തല്ലു കിട്ടി. ചില യൂനിഫോമില്ലാത്ത പോലീസു കാർക്കും കിട്ടി നല്ല തല്ല്. പിന്നല്ലാതെ

ഇതൊന്നുമറിയാതെ ഇടയൻ പതിവു പോലെ ആടുകളെയും കൊണ്ട് കാട് കേറി.

21 comments:

  1. ഇത്രയെ ഉള്ളു,,, അതാ‍ണിപ്പം കാവ്യമാ‍യത്,,,

    ReplyDelete
  2. മിനി ടീച്ചർക്കും സങ്കൽ‌പ്പങ്ങൾക്കും നന്ദി.
    വീണ്ടും കാണാം.

    ReplyDelete
  3. എങ്കിലും ചന്ദ്രികേ ...ഐ മിസ്സ് യൂ ഡാ……
    നന്നായിരിക്കുന്നു എഴുത്ത്. നന്മകള്‍.

    ReplyDelete
  4. ആദ്യ വരിക്കല്‍ നല്ല വായനാസുഖം നല്‍കി ആശംസകള്‍

    ReplyDelete
  5. അപ്പൊ ഇതായിരുന്നല്ലേ യഥാര്‍ത്ഥ സംഭവം?

    ReplyDelete
  6. 'എയ്ത്തുകാരന്‍ 'സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലെ.

    ReplyDelete
  7. സർവ്വശ്രീ
    പ്രേം, പുണ്യവാളൻ, ഡോ. ആർ.കെ. തിരൂർ,നാരദൻ,വരുൺ.
    നിങ്ങൾക്കെല്ലാം എന്റെ നന്ദി. ഇനി ഈ ബ്ലോഗിൽ കമന്റിടു മ്പോൾ ദയവായി, നിങ്ങളുടെ പുതിയ പോസ്റ്റിന്റെ വിവരം കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അതായത് ലിങ്ക്.
    അല്ലെങ്കിൽ ഒരു മെയിൽ അയക്കുക. സ്ഥിരമായി വരുന്നവരുടെ പോസ്റ്റുകൾ ചിലപ്പോൾ വായിക്കാതെ വിട്ടു പോകുന്നതും, വായിക്കാൻ വൈകിപ്പോകുന്നതും ഒഴിവാക്കാനാണിത്. ദയവായി സഹകരിക്കുമല്ലോ?
    സ്നേഹപൂർവ്വം വിധു

    ReplyDelete
  8. എം.ടി.യുടെ കാഥികന്റെ പണിപ്പുര പോലെ ഇതാ... കവിയുടെ പണിപ്പുര.

    ReplyDelete
  9. മാഷെ, ഒന്നും തോന്നരുത്‌.. വളരെ അരോചകമായി പോയി.. :(

    ReplyDelete
  10. ഇടയലേഖനം ഒന്നാന്തരമായി.
    ഇതൊരു ബൂലോക ഹര്‍ത്താലിനുള്ള
    വഴി വക്കാനിടായുണ്ടെന്ന് പോകണ പോക്ക് കണ്ടല്‍ അറിയാം.

    ReplyDelete
  11. ഈ ഹിന്ദിക്കാരനെതിരെ ഒരു ഇടയലെഖനം ഇറക്കണം അപ്പഴേ ശെരിയാവൂ..!

    ReplyDelete
  12. സത്യം പറഞ്ഞാല്‍ ഒരു പിടിയും കിട്ടിയില്ല അത് പിന്നെ നമ്മടെ വിവരക്കേടന്നു വയ്ക്കാം .പക്ഷെ ഒരു കാര്യം പറയട്ടെ പോസ്റ്റില്‍ ഇടുന്ന ചിത്രങ്ങള്‍ എടിറരില്‍ ‍ ‍ ഇട്ടു അല്പം സയിസു കുറച്ചാല്‍ കുറെ കൂടി ക്ലാരിടി കിട്ടും

    ReplyDelete
  13. സർവശ്രീ,
    സോണി, സാബു,മനോജ്.കെ. ഭാസ്കർ, ഫൌസിയ,മേൽ‌പ്പത്തൂരാൻ,ആഫ്രിക്കൻ മല്ലു
    എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
    ഈ പോസ്റ്റിനെ പറ്റി എന്റെ സുഹൃത്ത് ശ്രീ. ആഫ്രിക്കൻ മല്ലു പറഞ്ഞ കാര്യത്തിൽ ചെറിയൊരു വിശദീകരണം വേണമെന്ന് തോന്നുന്നു:
    പാവപ്പെട്ടവനെ സഹായിക്കേണ്ട പ്രതിഭാശാലികളും, ആൾബലമുള്ളവരും, സാധാരണക്കാരിൽ നിന്ന് അനർഹമായി പലതും കൈപ്പറ്റുന്നതിനു പുറമേ, അങ്ങനെ കൈപ്പറ്റുന്നതെന്തും തങ്ങളുടെ അവകാശമാണെന്ന് വരുത്തിത്തീർക്കുന്ന സ്വഭാവം വച്ച് പുലർത്തുകയും ചെയ്യുന്നുണ്ട്. ഇത് സമൂഹത്തിന്റെ ശരിയായ ആവശ്യങ്ങൾ തിരിച്ചറിയാതെയോ തിരിച്ചറിയുന്നില്ലെന്ന് നടിച്ചു കൊണ്ടോ ആണല്ലോ.ഇടയനിൽ നിന്ന് സൌജന്യമായി പാൽ ലഭിക്കുന്ന പക്ഷം കവി പേനയുന്തുക അയാളെ പുകഴ്ത്തുന്ന തരത്തിലായിരിക്കും. പക്ഷേ പണം ചോദിക്കുമ്പോൾ അത് മാറുകയും, അയാൾക്കെതിരെ ദുരാരോപണം ഉന്നയിക്കുകയും ചെയ്യുന്നു. ആധുനിക കാലത്തിന്റെ പരിച്ഛേദമായി അങ്ങനെ ഒരവതാരം. പിന്നെ കാര്യത്തിന്റെ നിജസ്ഥിതിയറിയാതെയോ നോക്കാതെയോ ജനങ്ങൾ, അവരുടെ അസ്വാതന്ത്ര്യം പോലും ആഘോഷിക്കുകയുമാണ്. ഇത് കേരളത്തിന്റെ സമീപ കാലത്തെ അവസ്ഥ തന്നെയാണല്ലൊ?
    ശ്രീ സാബു പറഞ്ഞതു പോലെ അരോചകമായ അവസ്ഥ!
    ശ്രീ മല്ലു പറഞ്ഞതു പോലെ ചിത്രങ്ങൾ ചെറുതാക്കാൻ നോക്കാം.പക്ഷേ എല്ലാ വിദ്യകളും ശരിക്കും കൈപ്പിടിയിൽ ഒതുങ്ങിയിട്ടില്ലിനിയും. എന്തായാലും പരമാവധി ശ്രമമുണ്ടാകും- നന്നാക്കാൻ
    ഈ കഥ ശ്രീ കണ്ണൂരാനുമായി ചർച്ച ചെയ്ത് തയ്യാറാക്കിയതാണ്. പക്ഷേ പുള്ളി ഇതു വരെയും ഈ വഴി വന്നതേയില്ല.വരുമ്പോഴറിയാം എന്തൊക്കെ തെറിയാണ് പറയുക എന്ന്.
    എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. നമസ്ക്കാരം

    ReplyDelete
  14. കുട്ടികളെല്ലാവരും ഡസ്കിനഭിമുഖമായി ബെഞ്ചിലിരിക്കുകയാണ് പതിവ്. എന്നാല് ഒരു പെണ്കുട്ടി മാത്രം നേരെ എതിര് ദിശയിലേക്ക് റോഡിലേക്ക് നോക്കി അല്പ സമയം നില്ക്കുകയും പിന്നീട് ഇരിക്കുകയും ചെയ്യുന്നു. ഒരാഴ്ച ഞാന് ആ കുട്ടിയെ നിരീക്ഷിച്ചതില് ഒരു ബസിനെ നോക്കിയാണ് ആ കുട്ടി നില്ക്കുന്നത് എന്ന് മനസിലായി. പിന്നീട് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയതില് ആ കുട്ടി ഒരു ബസിലെ കണ്ടക്ടറെ നോക്കിയാണ് നില്ക്കുന്നത് എന്ന് മനസിലായി. ആ കുട്ടി അയാളുമായി പ്രണയത്തിലായെന്നും എനിക്ക് മനസിലായി. “മാവ് പൂത്തിട്ടുകാണാന് വളരെ മനോഹരമായിരിക്കും, പക്ഷെ ഒരു മഴക്കാറ് വന്നാല് കരിഞ്ഞുപോകുമെന്ന് ഞാന് ആ കുട്ടിയെ ഉപദേശിച്ചിരുന്നു”. എന്നാല് പതിമൂന്ന് കൊല്ലങ്ങള്ക്ക് ശേഷം ഒരു ഗള്ഫ് കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ആ കുട്ടിയെ ഞാന് അവിചാരിതമായി കണ്ടുമുട്ടി. സുഖവിവരങ്ങള് ചോദിച്ചറിഞ്ഞശേഷം എന്നോടൊരു ചോദ്യം “നിങ്ങള് വീടെടുത്തോ ഞങ്ങള് വീടെടുത്തു”; ഞാന് തിരിച്ചൊരു ചോദ്യം ചോദിച്ചു “നീ മറ്റവനെ വിട്ടോ” എന്റെ ചോദ്യം കേട്ടപ്പോള് തന്നെ ആ കുട്ടി അതുവഴി വന്ന ഒരു ബസിന് കൈ നീട്ടി യാത്ര തിരിച്ചു.
    http://www.typewritingacademy.blogspot.com
    email: shaji_ac2006@yahoo.co.in
    Asamsakal

    ReplyDelete
  15. ഞാനൊന്നും പറയുന്നില്ല കേട്ടൊ ഭായ്

    ReplyDelete
  16. ഇതേയുള്ളൂ സംഭവം. അതിനാ വെറുതെ കാനന ഛായയിലൊക്കെ ഉണ്ടാക്കിയത്. ഐ മിസ്സ് യൂ റ്റൂ എന്നു കൂടി പറഞ്ഞാ കാര്യം തീർന്നു. ഇതു അരോചകമായി തോന്നാൻ കാരണമെന്തെന്ന് ആരും പറയാത്തിടത്തോളം, ഇതിന് യാതൊരു കുഴപ്പവുമില്ല.

    ReplyDelete
  17. ഇത് അരോചകമെന്ന് പറഞ്ഞ സുഹൃത്ത് തൊട്ട് പിറകെ സ്മൈലി ഇട്ടത് ശ്രദ്ധിക്കുക. അതൊരു തമാശയായിട്ട് മാത്രം എടുത്താൽ മതി. സാബു എന്റെ വളരെ അടുത്ത സുഹൃത്തായതു കൊണ്ടാണ് അങ്ങനെ കമന്റിട്ടത്.

    ReplyDelete