പേജുകള്‍‌

Thursday, July 28, 2011

എന്നെക്കുറിച്ച്

ശ്രീ. നിശാ സുരഭിയുടെ ഒരു കമന്റാണ്  ഇങ്ങനെയൊരു കൊടും പാതകത്തിനെന്നെ പ്രേരിപ്പിച്ചതെന്നാദിവാക്യം: എന്താണ് നിശാ സുരഭി പറഞ്ഞത്?

(ചോപ്രമാര്‍ ഉത്തരേന്ത്യന്‍സല്ലെ, കണ്ണൂര്‍ക്കാര്‍ക്കെങ്ങനെ വന്നൂന്ന് ചോദിക്കുന്നില്ല, എന്തെന്നാല്‍ ഒരു ബ്രൈറ്റ് സിങ്ങ് എന്നൊരു മലയാളിയെ എനിക്കറിയാം, അങ്ങോര്‍ക്കാ പേരെങ്ങനെ വന്നൂന്ന് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല, ഹിഹിഹി)                                                                                                                          ഇത്രേ അദ്ദേഹം പറഞ്ഞുള്ളൂ. എന്നാ പിന്നെ അങ്ങനെ തന്നെ. മറുപടിച്ചിട്ടാവാം ഇനി ബാക്കി പോസ്റ്റിങ്ങ് എന്നിപ്പമങ്ങ് തോന്നി. ഇനി എന്നെ പറ്റി. ഞാനൊരു ഉത്തരേന്ത്യക്കാരൻ ആണ്! അപ്പോൾ ഉത്തരേന്ത്യയിൽ എവിടെ എന്നാകും ചോദ്യം. ഉത്തരേന്ത്യയിൽ എവിടൊക്കെ അറിയാം? ഉത്തരം മുട്ടി അല്ലേ? സാരമില്ല. ഉത്തരം കണ്ടെത്താം. ഇന്ത്യയിൽ ഉത്തരം കിട്ടാതെ ജനത്തെ പൊറുതി മുട്ടിക്കുന്ന ചോദ്യങ്ങളുള്ള സർവ്വ സ്ഥലത്തും ഞാനുണ്ട്. ബോൺസായിയിലെ ഓരോ പോസ്റ്റിലുമങ്ങനെ ഉത്തരത്തിനപ്പുറത്തെ ഇന്ത്യയെ വരച്ച് കാണിക്കാനാണ് എന്റെ ശ്രമം. പിന്നെ എന്റെ ശരിയായ സ്ഥലമേതാന്ന് ചോദിച്ചാൽ, ഉത്തരമിങ്ങനെ: ഉത്തര പ്രദേശത്തിന്റെ വേരിരിക്കുന്ന മദ്ധ്യ പ്രദേശത്തിന്റെ ശിരോഭാഗമില്ലേ? അതിന്റെ ഇടതു വശത്തായി ഒരു വലിയ ഫാക്ടറിയുണ്ട്. മഴവില്ലുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി. ഈ ഫാക്ടറിയിൽ നിന്നും, പുറന്തള്ളുന്ന വർണ്ണപ്പൊടികളുപയോഗിച്ചാണ് നമ്മുടെ നാട് സ്വപ്നങ്ങൾ രൂപപ്പെടുത്തുന്നത്. സ്വപ്നങ്ങൾ ഒരിക്കലും യാഥാർത്ഥ്യമാകാതിരിക്കാൻ ഇതു കൊണ്ട് സാധിക്കുന്നു.ഇന്ത്യയിൽ നിർമ്മിക്കുന്ന മഴവില്ലുകളെല്ലാം ആ ഒരൊറ്റ ഫാക്ടറിയിൽ നിന്നൊന്നുമല്ല കേട്ടോ. ആ ഫാക്ടറിയുടെ വലതു വശത്തൂടെ പോയാൽ ഒരു കട്ട് റോഡ് കാണാം അതിലൂടെ പോയാൽ എന്റെ വീടെത്തില്ല. കാരണം എന്റെ വീട് ഫ്രാൻസിലല്ലല്ലോ. കുറെ കൂടി മുൻപോട്ട് നടന്നാൽ മറ്റൊരു കട്ട് റോഡ് കാണാം. അതിലൂടെ പോയാലും എന്റെ വീടെത്തില്ല. കാരണം എന്റെ വീട് അമേരിക്കയിലല്ലല്ലോ. പിന്നെയും നടക്കുക. അപ്പോൾ ഒരു മുറുക്കാൻ കട കാണാം. അവിടെ ധാരാളം ബസ്സുകളും ട്രക്കുകളും, ജേസീബീകളും നിർത്തിയിട്ടിരിക്കുന്നതു കണ്ടില്ലേ? അതാണീ മുറുക്കാൻ കടയുടെ പവറ്! ഒരു വിധപ്പെട്ട എല്ലാ വാഹനങ്ങളും, മുറുക്കാൻ എത്തുന്നത്, ഈ മുറുക്കാൻ കടയിലാണ്.നട്ടും, ബോൾട്ടുമൊക്കെ മുറുക്കിക്കൊടുക്കാൻ എത്ര മുറുക്കാപ്പീസർ മാരാണെന്നോ അവിടെ! അതു പോട്ടെ. അവിടന്നും നടക്കുക. അങ്ങനെയങ്ങനെ നടന്ന് നടന്ന് പോകുമ്പോൾ ഒരു സ്ഥാപനം കാണാം. പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരു മഹാ സ്ഥാപനം. അവിടെ നിന്നും നിങ്ങൾ ആവശ്യപ്പെടുന്ന പക്ഷം, നിങ്ങൾക്ക് നിറമുള്ള പാനീയം ലഭിക്കും. അത് പാനം ചെയ്താൽ പിന്നെ ഒരു ചോദ്യവും ബാക്കിയില്ല: അതെ ശരിക്കും “ഉത്തരേന്ത്യ” എന്നു വിളിക്കാവുന്ന ഈ സ്ഥാപനത്തിൽ പോയി നിങ്ങൾ എന്നെ അന്വേഷിക്കുക...........അതോടെ നിങ്ങളുടെ കാര്യം കട്ടപ്പൊഹ! കാരണം, സ്ഥാപന ഉടമകൾ എന്നെ അന്വേഷിക്കുകയാണ് . ഞാനവിടെ ചെന്ന് ഉത്തരം കണ്ടെത്തിയ വകയിൽ കൊടുക്കാനുള്ള നേർച്ചപ്പണം ഒന്നുകിൽ നിങ്ങൾ കൊടുക്കുക,അല്ലെങ്കിൽ എന്നെ അവിടെ എത്തിച്ചു കൊടുക്കുക. ഏതാണ് നല്ലതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം!വിധു ചോപ്ര എന്ന ഉത്തരേന്ത്യൻ മല്ലു ബ്ലോഗറെ പറ്റി കൂടുതലെന്തെങ്കിലും.......................????

13 comments:

  1. ഉത്തരേന്ത്യ= ഇന്ത്യയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്ന സ്ഥലം.( വൃത്തികെട്ട മല്ലു ഭാഷയിൽ ഇതിനെ കള്ള് ഷാപ്പെന്ന് വിളിക്കുന്നുവെന്ന് വച്ച്, ഉത്തരേന്ത്യ എന്തു പിഴച്ചു?..............ഒരു പോസ്റ്റിനു കോളൊരുക്കിത്തന്ന നിശാസുരഭിക്ക് എന്റെ വക ഒരു കുപ്പി ഉത്തരം!)

    ReplyDelete
  2. ശ്ശ് ശ്ശ്
    എഴുന്നേറ്റേ,
    അത്താഴം ഇല്ലാട്ടാ..!

    ReplyDelete
  3. നിശാസുരഭിക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ,
    അനുഭവിച്ചോ അനുഭവിച്ചോ!

    വിഷുമാധേ, ഇനിയെന്നാണൊരു വസന്തം ;)

    ReplyDelete
  4. അപ്പോ കള്ളുഷാപ്പിലെ പറ്റുപടിബുക്കിലെ പിടികിട്ടാപ്പുള്ളിയാണല്ലേ? അങ്ങനെ വരട്ടെ. പേര് മാറ്റിയതിന് ഇനി വേറെ കാരണമൊന്നും വേണ്ട. ചോപ്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫ്രാന്‍സും അമേരിക്കയും അടുത്തുള്ള മുറുക്കാന്‍കടയും കടന്ന് ഉത്തരേന്ത്യവരെ പോയിവന്നു, എന്നിട്ടും ചോദ്യത്തിന് ഉത്തരംമാത്രം കിട്ടിയില്ല. എല്ലാ ചോദ്യത്തിനും ഉത്തരംകിട്ടുന്ന ആ സ്ഥലത്തേയ്ക്ക് ഇപ്പോള്‍ പ്രവേശനം ഇല്ലാത്തതുകൊണ്ടാവും അല്ലേ?

    ReplyDelete
  5. ഇവിടെ കമന്റ്‌ ഇടുമ്പോള്‍ സൂക്ഷിക്കണം അല്ലെ? അല്ലെങ്കില്‍ നാളെ ഇവിടെ പോസ്ടാകും !!

    ReplyDelete
  6. നിങ്ങള്ക്ക് വട്ടാണെന്ന് നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിലെ സ്ഥിരം പറ്റുപടിക്കാര്‍ക്കൊക്കെ ആ കാര്യം അറിയാം........

    ReplyDelete
  7. ഞാന്‍ മുകളില്‍ കുറിച്ച കമന്റ് പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നു. സ്വാതന്ത്ര്യം അമിതസ്വാതന്ത്ര്യം ആകാന്‍ പാടില്ലല്ലോ?

    ReplyDelete
  8. അതു ശരി അങ്ങു വടക്കെ ഇന്ത്യയില്‍ വരെ പോകണം അല്ലെ?
    പക്ഷെ ഞാന്‍ കുറെ "സംസ്ഥാനവിത്തുല്‍പാദനകേന്ദ്രങ്ങള്‍" കണ്ടിട്ടുണ്ട്‌

    ഇനി കാണുമ്പോള്‍ അവിടെ ഈ ഉത്തരപ്രദേശത്തിന്റെ വിത്തുണ്ടൊ എന്നു ചോദിക്കാം ഉണ്ടെങ്കില്‍ നമുക്ക്‌ ഇങ്ങു തെക്കെ ഇന്ത്യയിലും ഒരെണ്ണം പാകി മുളപ്പിക്കാലൊ എന്താ ?

    സംസ്ഥാനവിത്തിനൊക്കെ എന്തു വിലായിരിക്കുമൊ?

    :)

    ReplyDelete
  9. ഞാനും ഉത്തരേന്ത്യക്കാരനാ..:)

    ReplyDelete
  10. വട്ടാണല്ലേ!!!! സ്ഥാപന ഉടമകൾ ആയ ഉത്തരേന്ത്യക്കാർ തിരിച്ചറിഞ്ഞ സ്ഥിതിക്ക് “ഉത്തരം” മുട്ടിയിരിക്കുകയാണല്ലേ?(തമാശയാണേ..)

    ReplyDelete
  11. അങ്ങിനെയാണു ചോപ്ര ഉണ്ടായത് :)

    ReplyDelete
  12. എന്റെ ചോപ്രേ താങ്കൾ എന്തിനാണ് ഇങനെ കടിചാൽ പൊട്ടാതത വക്കു ഉപയോഗിക്കുന്നത് ഒരു കാര്യം ചോതിചാൽ ഒറ്റയടിക്കങ്ങ് ഉത്തരം പരഞ്ഞുകൂടേ

    ReplyDelete