ജീവിതച്ചുഴിയിലെ അനിവാര്യമായ കറക്കങ്ങൾക്കിടെ പങ്കനും പങ്കിയും ഒന്നാകാൻ തീരുമാനിച്ചു. പങ്കി പറഞ്ഞു: ഒരു പങ്ക കൂടി ഉണ്ടായിരുന്നെങ്കിൽ..... പങ്കൻ അവളുടെ ആ ആവശ്യം സാധിച്ചു കൊടുത്തു. പങ്കനും പങ്കിയും പുറത്ത് കറങ്ങുമ്പോൾ പങ്ക അകത്ത് ചുമ്മാതെ തൂങ്ങിക്കിടക്കും. പങ്കനും പങ്കിയും കറക്കം കഴിഞ്ഞ് ഉറക്കമാകുമ്പോൾ പങ്ക ഉറക്കം വെടിഞ്ഞ് കറക്കം തുടങ്ങിയിട്ടുണ്ടാകും. കറക്കവും ഉറക്കവും എല്ലാം മടുത്തപ്പോൾ പങ്കനും പങ്കിയും ജീവിതം മതിയാക്കാൻ തീരുമാനിച്ചു.അപ്പോൾ പങ്ക പറഞ്ഞു: എന്നെ ഉപേക്ഷിക്കരുതേ...... പങ്കനും പങ്കിയും ഒരുമിച്ച് പറഞ്ഞു: ഇല്ല. ആ തീരുമാനത്തിൽ അവർ വീണ്ടും ഒന്നായി.......എല്ലാ കറക്കങ്ങളും നിർത്തി ഒരൊറ്റക്കയറിൽ പങ്കനും പങ്കിയും പിന്നെ ആ പങ്കയും!
ഇതൊരു വെറും കഥ മാത്രം!മൊത്തത്തിൽ ആശയ ദാരിദ്ര്യം ബാധിച്ച ഈ കർക്കടകത്തിൽ ഇതു കൊണ്ട് തൽക്കാലം തൃപ്തിയാകുക.വേറെ വഴിയില്ല. ഏതെങ്കിലും ബാങ്കിൽ നിന്ന് ആശയങ്ങൾ ലോണെടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
ReplyDeleteമൂര്‍ത്തമായ ആശയങ്ങള്‍ കിട്ടുന്നതുവരെ മറ്റു ബ്ലോഗുകള്‍ വായിച്ചു രസിക്കാം
ReplyDeleteഅതുപോരെ. എല്ലാ ദിവസവും ഇങ്ങനെ പോസ്ടിയാല്‍.............................
വായിച്ചു,
ReplyDeleteതൃപ്തിയായി.
ഒരു പങ്കുണ്ണി കൂടി ഇല്ലാതെ പോയത് കഷ്ടമായി.
എങ്കില്‍ ചിലപ്പോള്‍ പങ്കനും പങ്കിയും ജീവിതം മതിയാക്കാൻ തീരുമാനിക്കില്ലായിരുന്നു.
വലയില്‍ കുരുങ്ങി ഒരു മരണം........
ReplyDelete@ബോണ്‍സായി--അച്ഛന്‍ ,അമ്മ ആന്‍ഡ് കുട്ടി ആണോ??
ReplyDeleteആശയ ദാരിദ്രിയം ബോണ്‍സായിക്കോ?
ReplyDeleteഅയ്യയ്യേ പങ്കം
അപ്പിടി സൊല്ല കൂടാത്
ഒരുമയുണ്ടെങ്കില്‍.....അങ്ങനെ എന്തോ എന്നല്ലേ !!!
ReplyDeleteമരണത്തിലും ഒരുമ! കൊള്ളാം...
ReplyDeleteപിന്നെ ആശയ ദാരിദ്ര്യം ആണെങ്കില്‍ റഷീദിക്ക പറഞ്ഞപോലെ മറ്റു ബ്ലോഗുകള്‍ വായിച്ചു തല്‍ക്കാലം സമാധാനിക്കൂ ... അല്ലാതെ ലോണെടുക്കാനോന്നും നില്ക്കണ്ടാട്ടോ ... പലിശ നിരക്കൊക്കെ കൂട്ടിയത് അറിഞ്ഞില്ലേ ! :)
ഇതൊരു വെറും കഥയാണെന്നായിരുന്നു ഞാനാദ്യം പറഞ്ഞിരുന്നത്. എന്നാൽ ഞാനിപ്പോളത് മാറ്റിപ്പറയുന്നു. കാരണം, ലുങ്കി മലയാളി ഏതാണ്ട് എന്റെ ഉള്ളിലിരിപ്പ് പിടിച്ചെടുത്ത സ്ഥിതിക്കും, സോണി പറഞ്ഞ പങ്കുണ്ണി അതിൽ തന്നെ ഉണ്ടെന്നതിനാലും, സംഗതി വച്ച് നീട്ടുന്നില്ല.കഥയും കമന്റും കൂട്ടി വായിക്കാൻ പറ്റിയില്ല എന്നത് വായനക്കാരുടെ വീഴ്ച. അതങ്ങനെ ആക്കിയത് എന്റെ തെറ്റ്. ന്യൂക്ലിയർ കുടുംബങ്ങളിലെ ആശയ ദാരിദ്ര്യവും,ശുഷ്കതയുമാണ് സത്യത്തിൽ ഇതിലെ വിഷയം. പക്ഷേ ഇത് വല്ലാതെ കട്ടിയായിപ്പോയെന്ന് തോന്നുന്നു. എന്നാലും,സാരമില്ല. ഇപ്പോൾ പറ......ഇതൊരു വെറും കഥയോ.....പരട്ടക്കഥയോ? ദയവായി കഥയും കമന്റും ഒന്നു കൂടി വായിക്കുക......................സ്നേഹപൂർവ്വം വിധു
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ഉണ്ണിക്കഥകള്‍ ..
ReplyDeleteഎല്ലാ ആശംസകളും ..!
ഹരിശ്രീ അശോകന്‍ ക്രോണിക് ബാച്ചിലറില്‍പറയുന്നത് പോലെ
ReplyDeleteപുട്ടുണ്ടാക്കാന്‍ മാവിട്ടിട്ടു ഇനി ചപ്പാത്തി ആക്കിയാലോ എന്ന്. എന്താ എന്ന് ചോദിച്ചപ്പോള്‍ ചില്ലി (അങ്ങിനെ അല്ലെ എല്ലായിടത്തും) വയ്ക്കാന്‍ മറന്നു.
എന്ന് വിശദീകരണം. എനിക്ക് ചപ്പാത്തി വേണ്ട....
:--))
ReplyDeleteകുഴപ്പമില്ലാതെ ആസ്വദിച്ചു....
ReplyDelete