പക്ഷിശാസ്ത്രക്കാരന്റെ കൈയിലെ കൂട്ടിലുള്ള തത്ത സ്വകാര്യമായി എന്നോട് ചോദിച്ചു: “എന്നെയൊന്ന്സ്വതന്ത്രയാക്കാമോ?” ഞാൻ പറഞ്ഞു: “ഞാൻ തിരക്കിലാണ്.” വിവാഹിതയായ ഒരു സ്ത്രീ പല തവണ കോടതി കേറിയിറങ്ങി മടുത്തപ്പോൾ ജഡ്ജിയായഎന്നോട്ചോദിച്ചു: “എന്നെയൊന്ന് സ്വതന്ത്രയാക്കാമോ?” ഞാൻപറഞ്ഞു:“ഞാൻ നിസ്സഹായനാണ് പാതയോരത്തുകൂടി നടന്നു പോകുമ്പോൾ,കളഞ്ഞു കിട്ടിയ ലോക്കറ്റിലിരുന്ന് ദൈവം എന്നോട് ചോദിച്ചു: എന്നെയൊന്ന് സ്വതന്ത്രനാക്കാമോ? ഞാൻ പറഞ്ഞു:“ഞാൻ അശക്തനാണ്. അങ്ങയെ പോലെ!”പിന്നീട് ഞാൻ തത്തയെ തുറന്നു വിട്ടു; തിരക്കൊഴിഞ്ഞ് സമയം കിട്ടിയപ്പോൾ! നിസ്സഹായാവസ്ഥ മാറിയപ്പോൾ ഞാൻ ആ സ്ത്രീയെ വിവാഹ “ബന്ധനത്തിൽ” നിന്നും രക്ഷപ്പെടുത്തി! ശക്തനായപ്പോൾ ഞാൻ ദൈവത്തെ മോചിപ്പിച്ചു-എല്ലാ കെട്ടുകൾക്കുള്ളിൽ നിന്നും! *****************************************പിന്നീട് അസ്വസ്ഥതയോടെ തത്ത എന്നോട് ചോദിച്ചു:എന്റെ കൂട് എനിക്ക് തിരിച്ച് തരുമോ? സ്ത്രീ എന്നോട് ചോദിച്ചത് അവളുടെ ഭർത്താവ് കെട്ടിക്കൊടുത്ത താലിക്കായിരുന്നു!ദൈവം ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ആരൂഢം തിരിച്ചുനൽകാനായിരുന്നു!
ചില ബന്ധനങ്ങള്‍ അങ്ങനെയാണ്.....
ReplyDeleteചങ്ങലകൾ ആദ്യം പൊട്ടിച്ചെറിയേണ്ടത് മനസ്സിൽ നിന്നുമാണെന്നു തോന്നുന്നു. അതിനുള്ള ഊർജ്ജം മതി മറ്റെല്ലാം തകർക്കാൻ! ശക്തിയുടെ ഉറവിടങ്ങളെ മറച്ചു വയ്ക്കുന്നത് മനസ്സിലെ തിമിരമാണോ?എങ്കിൽ ആദ്യം അതു മാറ്റുക അല്ലെങ്കിൽ അത് നമ്മെ മാറ്റും;അടിമയായി!
ReplyDeleteഹ... ഇങ്ങനെ രണ്ട് തരം പറയല്ലേ മാഷേ. ഇഷ്ടത്തിന്റെയും സ്നേഹത്തിന്റെയും ഭക്തിയുടെയും പേരിലുള്ള അടിമത്തം പലരും ഇഷ്ടപ്പെടുന്നു എന്നല്ലേ ഇപ്പോള്‍ പറഞ്ഞുവച്ചത്? (താങ്കള്‍ ഇപ്പോള്‍ എഴുതിയത് മനസ്സിലാവാത്തത് കൊണ്ടാവും എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്.)
ReplyDeleteഎല്ലാ ബന്ധങ്ങളും ചങ്ങലകളും പെട്ടിച്ചെറിഞ്ഞു
ReplyDeleteഎത്ര കാലം ജീവിക്കാന്‍ പറ്റും
ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും
നമുക്ക് തരുന്നത് നാം ചങ്ങലകള്‍ എന്ന് വിളിക്കുന്ന
നമ്മുടെ ഹൃദയബന്ധങ്ങള്‍ ആണ്
@സോണി: ഇപ്പോൾ പറഞ്ഞതും പോസ്റ്റിൽ പറഞ്ഞതും ഒന്നു തന്നെയല്ലേ?പോസ്റ്റിൽ പറഞ്ഞ ആ അടിമത്തം മാറ്റേണ്ടതുണ്ടെന്ന് ഇപ്പോൾ ഒന്നു കൂടി ഊന്നി..........ഊന്നി......ഊന്നി പറഞ്ഞെന്നു മാത്രം-അതായത് ശക്ക്തമായും, വ്യക്ക്തമായും............(മഹാഭാരതം മുഴുവനും വായിച്ചിട്ട്, നെപ്പോളിയൻ, അങ്കമാലിയിലെ പ്രധാനമന്ത്രിയല്ലെന്ന് വാദിക്കുന്ന ഈ കുരുത്തക്കേടുണ്ടല്ലോ........അതു മാറ്റുന്നതാണ് സോണിക്ക് നല്ലത്. മണിച്ചിത്രത്താഴിട്ട് പൂട്ടിക്കളയും ഞാൻ. പൂട്ടു തുറന്ന് പുറത്ത് വിട്ടാൽ പിന്നെ ചോദിക്കേണ്ടി വരും-എന്റെ മണിച്ചിത്രത്താഴെവിടേന്ന്)
ReplyDeleteഈ ചിന്തകള്‍ കൊള്ളാം മാഷേ... ബന്ധങ്ങള്‍ വേര്‍പെടുത്തി സ്വതന്ത്രരായാലും, മനസ്സില്‍ നിന്നും കളയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതല്ലേ ശരിക്കും ഉള്ള ബന്ധനം !
ReplyDeleteഎപ്പോഴാണ് കൂട്ടിലല്ലാത്തത്.
ReplyDeleteതമ്പുരാനു പോലും തീര്‍ച്ചയില്ല
സത്യം പറയാമല്ലോ.... ഈ ബോൺസായി ഒരു വലിയ മരമാണ്.. ഒരുപാട് കാര്യങ്ങളാണ് ...കുറച്ച് വരികളിൽ ഈ കഥാകാരൻ പറഞ്ഞ് വച്ചിരിക്കുന്നത്....ഒരു വിശകലനത്തിന് ഞാൻ മുതിരുന്നില്ലാ...ഇതൊക്കെ വായിക്കാൻ വളരെപ്പേർ ഇവിടെ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നൂ..ലിപി ഉൾക്കൊണ്ടപോലേ മറ്റുള്ളവരും ആഴത്തിൽ ഇത് വായിക്കട്ടെ....ഭാവുകങ്ങൾ
ReplyDeleteബന്ധനങ്ങളില്‍ നിന്നും മോചിതരായിട്ടും വീണ്ടും ബന്ധനത്തിനാഗ്രഹിക്കുന്നത് ഒരു മാനസിക അടിമത്വമല്ലേ,അത്തരം മാനസിക അടിമത്വത്തില്‍ നിന്നും മോചനം നേടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.അതിന് ശരിയായ ചിന്തയും മുഖം നോക്കാതെയുള്ള നടപടികളുമാണ് വേണ്ടത്.
ReplyDeleteചില ബന്ധങ്ങള്‍ അങ്ങിനെയാണ്.
ReplyDeleteപറിച്ചെറിയാന്‍ നോക്കിയാലും
കഴിഞ്ഞെന്നു വരില്ല.തിരികെ ആ ബന്ധനത്തില്‍
തളര്‍ന്നുറങ്ങാന്‍ കൊതിക്കും.
മനസ്സിനെ ബന്ധനത്തില്‍ നിന്നും പാടെ മുക്തമാക്കാന്‍
കഴിയണം..എങ്കില്‍ എല്ലാ ബന്ധനതില്‍നിന്നും
രെക്ഷനേടാം.എവിടെയും മനസ്സാണ് വലുത് ഏത് നരഗവും
സ്വര്‍ഗമാക്കാന്‍ മനസ്സുവെച്ചാല്‍ കഴിയും.
ബോണ്‍സായിചേട്ടോ രണ്ടു ദിവസമായി എവിടെയാ ? ആരെങ്കിലും പിടിച്ചു കൂട്ടിലിട്ടോ?
ReplyDeleteഇന്ന് നാല് ദിവസം...?
ReplyDeleteഅറിയാതെ പറഞ്ഞ കമന്റിനു മാപ്പ് .....
ReplyDelete