പേജുകള്‍‌

Tuesday, July 26, 2011

ഗുരുവായൂരമ്മ

ഹംസാപ്ല, അയൽക്കാരനായ ദാമോരനാശാരിക്ക്, വീട്ടു പണി ചെയ്തതിന്റെ പേരിൽ കുറച്ച് കാശ് കൊടുക്കാനുണ്ടായിരുന്നു. അവധികൾ പലതും കഴിഞ്ഞെങ്കിലും ആശാരിയുടെ കടം വീട്ടാൻ ഹംസാപ്ലക്ക് കഴിഞ്ഞില്ല. മോളുടെ ഡൈവോഴ്സിന്റെ ആവശ്യത്തിലേക്ക് വക്കീലിന്റെ അണ്ണാക്കിലിട്ടു കൊടുക്കാൻ ആശാരിക്ക് പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ആശാരി വീണ്ടും ഹംസാപ്ലയെ സമീപിച്ചു. “ഹംസാപ്ലേ ...സമയത്തിനു പണം കിട്ടിയില്ലെങ്കിൽ മോളുടെ ഡൈവോഴ്സ് കൊളമാകും.വിവാഹമോചനം ആഗ്രഹിച്ച് പോയ ഏതു പെണ്ണും പൂച്ചയെപ്പോലാണെന്ന്, നിങ്ങളും കേട്ടിരിക്കുമല്ലോ? പതിയെ പ്പതിയെ അത് നാടാകെ മാന്തി പുണ്ണാക്കും. അതു കൊണ്ട് എനിക്കെന്റെ പണം കിട്ടിയേ മതിയാവൂ” എന്ന് പറഞ്ഞ ആശാരിയോട് ഹംസാപ്ല അറുത്ത് മുറിച്ച് പറഞ്ഞു: അടുത്ത വെള്ളിയാഴ്ച തരാം ആശാരീന്റെ പണം.............ഗുരുവായൂരമ്മയാണേ നേര്!    ദാമോരനാശാരിക്ക് സമാധാനമായി. ഇതു വരെ ഹംസാപ്ല സത്യം ചെയ്തിരുന്നത് പടച്ചോനെ പിടിച്ചായിരുന്നു. ഇത്തവണ ഗുരുവായൂരമ്മയെന്ന പേരിലാണെങ്കിലും ഗുരുവായൂരപ്പനെ പിടിച്ചാണ് സത്യം ചെയ്തിരിക്കുന്നത്.  ആശാരി പോയപ്പോൾ ഹംസാപ്ലയുടെ വീടർ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങളെന്ത് വർത്താനാ പറഞ്ഞേ? ഗുരുവായൂരമ്മയോ അപ്പനോന്ന് പോലും അറിയാതെ........”  ഹംസാപ്ല പറഞ്ഞു:“ അതൊന്നും എനിക്കറിയില്ല. പണം കൊടുക്കാനും പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും അയാൾക്കൊരു സമാധാനത്തിനു വേണ്ടി പറഞ്ഞൂന്ന് മാത്രം”      ഹംസാപ്ല അതു പറഞ്ഞു തീർന്നതും, മാസത്തിലൊരിക്കൽ  ഗുരുവായൂരിൽ പോകുന്ന  ചീരൻ മണിയാണി,ആ വഴി വന്നു. മണിയാണിയെ കണ്ടതും ഹംസാപ്ലയുടെ വീടർ ചാടി മുറ്റത്തിറങ്ങി ചീരൻ മണിയാണിയോട് ചോദിച്ചു: മണിയാണീ  മണിയാണീ ഞമ്മക്കൊരു സംശം......ഗുരുവായൂരിൽ ആരാ......അമ്മയോ  അപ്പനോ? മണിയാണി എല്ലാ മാസോം ഗുരുവായൂരിന് പോകുന്നയാളല്ലെ?”  ചീരൻ മണിയാണി പറഞ്ഞു: “ഗുരുവായൂരിൽ അമ്മയുമല്ല അപ്പനുമല്ല  ആയിസുമ്മാ,  വകയിലൊരമ്മായിയെ കാണാനാ ഞാൻ ഗുരുവായൂർക്ക് പോകുന്നത്. അമ്മാവൻ മരിച്ചതിനു ശേഷം അമ്മായിക്ക് കിട്ടുന്ന പെൻഷൻ പണം എനിക്കാ തരുന്നത്.”മണിയാണി പോയപ്പോൾ ആയിസുമ്മ പറഞ്ഞുപോയി :“ന്റെ ഗുരുവായൂരമ്മായീ.....!”

19 comments:

  1. ഗുരുവായീരമ്മായി കല്‍ക്കിയല്ലോ.....ആശംസകള്‍....

    ReplyDelete
  2. എന്റെ ഗുരുവായൂരമ്മായി..ഞാനെന്താ ഈ കേള്‍ക്കുന്നത്..മാഷെ ആക്ഷേപ ഹാസ്യങ്ങള്‍ തകക്കുകയാണല്ലോ!!

    ReplyDelete
  3. ഗുരുവായൂര്‍ - അപ്പന്‍ - അമ്മ - അമ്മായി. അടുത്തത് മുത്തശ്ശി ആവും . രസകരമായി.

    ReplyDelete
  4. പണ്ടൊരു ബ്ലോഗര്‍ എഴുതിയതു പോലെ
    എന്നെ അങ്ങു മരി
    :))

    ReplyDelete
  5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ന്റെ കമന്റ് കലക്കി.......
    നിങ്ങളുടെ പോസ്റ്റ്‌ എന്തോ ഒരിഷ്ടക്കേട്‌......
    ആരോടോ ഉള്ള ദേഷ്യത്തിന് പരീക്ഷാ പേപ്പര്‍ നോക്കിയ മാഷ്‌ എല്ലാ പിള്ളേര്‍ക്കും വട്ടമിട്ടെന്നു പറഞ്ഞത് പോലെ ഉള്ള ഇഷ്ടക്കെടാണോ എന്നറിയില്ല

    ReplyDelete
  6. "മോളുടെ ഡൈവോഴ്സ് കൊളമാകും" -
    സമയത്തിനു പണം കിട്ടിയില്ലെങ്കിൽ മോളുടെ ജീവിതം കൊളമാകും എന്നേ പറഞ്ഞുകേട്ടിട്ടുള്ളൂ.

    ചിന്തകള്‍ വായു പോലെ...

    അങ്ങനെ ഹംസാപ്ലയുടെ സത്യം കാരണം ദാമോദരനാശാരിയ്ക്ക് പടച്ചോനില്‍ എന്തെങ്കിലും വിശ്വാസം ഉണ്ടായിരുന്നത് കൂടി പോയല്ലേ?

    മാസാമാസം പോകുന്നതിന് മണിയാണിയ്ക്ക് പെന്‍ഷന്‍ എങ്കിലും കിട്ടുന്നുണ്ട്‌...

    ആ പേര് കൊള്ളാം- മണിയാണി.

    ReplyDelete
  7. ഹാസ്യം കലക്കിയിട്ടുണ്ട് മാഷേ...

    ReplyDelete
  8. കൊള്ളാം, മാഷെ.

    ഓഫ്ഫ്:
    ടെമ്പ്ളേറ്റ് ഒന്നു മാറ്റരുതോ?
    2 കോളം മതിയാവുമല്ലോ, 3 കോളം വന്നതോണ്ട് പോസ്റ്റിനു സ്ഥലം കുറഞ്ഞു. ഒന്നൂടെ ലൈൻ പാരഗ്രാഫ് ബ്രേക്ക് ഒക്കെ കൊടുത്താൽ റീഡബിലിറ്റി കൂടും.

    ReplyDelete
  9. അയ്യോ ഞാനെ

    അതിന്റെ കോപ്പി റൈറ്റ്‌ വേറെ ഒരു ബ്ലോഗര്‍ക്കാ ആരാണെന്നു ഞാനങ്ങു മറന്നു. 2007 ലെങ്ങാണ്ട്‌ ഒരു ബ്ലോഗില്‍ വന്നതാ

    ReplyDelete
  10. അങ്ങനെ വരാൻ വഴിയില്ലല്ലൊ........

    ReplyDelete
  11. എന്റെ ഗുരുവായൂര്‍ വല്യമ്മച്ചീ ..................

    ReplyDelete
  12. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage : അയാളെ കാണുമ്പോള്‍ എന്റെ അഭിനന്ദനം അങ്ങ് കൊടുത്തേക്കൂ .............

    ReplyDelete
  13. എല്ലാവർക്കും പെരുത്ത് നന്ദി. @ഞാൻ: ഇന്ത്യാ ഹെറിട്ടേജ് പറഞ്ഞത് പോസ്റ്റ് വളരെ നന്നായി എന്നാണ്. രണ്ട് സ്മൈലെകൾ കണ്ടില്ലേ? അതു തിരിയാതെ എനിക്കിട്ട് താങ്ങാൻ നോക്കിയതാണല്ലേ? എന്നെ മുക്കിയത് മാമോദീസയിലല്ല.....സാക്ഷാൽ സ്പിരിട്ടിലാ.....നമ്മുടെ മറ്റെ സ്പിരിട്ട്! അതു കൊണ്ട് ,ഇതു കൊണ്ടൊന്നും വിധു ഇളകില്ലപ്പീ........ ‌‌@ :അനിൽ- ഞാനൽ‌പ്പം പൊങ്ങച്ചക്കാരനായതു കൊണ്ട് എന്നെക്കുറിച്ച്,എന്നകോളം മേലെ ഇടത് ഭാഗത്ത് നിർബന്ധാ. അതിനു താഴെ ഉപദേശക സമിതി, പിന്നെ ജനപ്രിയ പോസ്റ്റു കൾ,പിന്നെ കമന്റുകൾ..........അങ്ങനെ! വലതു വശത്ത് ഫോളോവർമാർ, തുടങ്ങി പലതും നിർബന്ധം. ഇതൊക്കെ ഉൾപ്പെടുത്താതിരിക്കാനും പറ്റുന്നില്ല. ദയവായി ക്ഷമി................@ സോണി: പുതിയ കാലത്തിന്റെ മുഖ മുദ്രയല്ലേ സൃഷ്ടികളിൽ പതിപ്പിക്കേണ്ടത്? സോണി പറഞ്ഞത് പഴയ കാലത്തിന്റെ ടെൻഷനുകൾ. ഇന്നിപ്പോൾ കെട്ടിനെക്കാൾ ടെൻഷൻ കെട്ടഴിക്കുന്നതിനാണെന്നത് സത്യമല്ലേ? ഡൈവോഴ്സ് എന്നത് ഇന്നൊരു തമാശയെക്കാൾ താഴെ നിൽക്കുന്ന വിഷയമല്ലേ? പിന്നെ ചിന്തകൾ വായു പോലെ എന്നു പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായിട്ടില്ല കേട്ടോ?

    ReplyDelete
  14. @സോണി: മണിയാണി എന്നത് പേരല്ല. സോണിയുടെ നാട്ടിൽ കല്ലാശാരി, മേശിരി, മേസ്തിരി എന്നൊക്കെ പറയുന്ന തൊഴിലാളികളില്ലേ? വീട്ടിനു ചുമരൊക്കെ വയ്ക്കുന്ന പണിക്കാർ? അവർക്ക് കണ്ണൂരിൽ പറയുന്ന പേരാണ് മണിയാണി. ഈ കണ്ണൂരുകാരുടെയൊരു കാര്യം!അല്ലേ?

    ReplyDelete
  15. ചിന്തകള്‍ വായു പോലെ... അതിനു കടന്നു ചെല്ലാന്‍ അധികം സ്ഥലം ഒന്നും വേണ്ടല്ലോ.

    മണിയാണി - എനിക്കറിയില്ലായിരുന്നു. നന്ദി.

    ReplyDelete
  16. ശെര്യാ, എന്നെ അങ്ങ് മരി!!!

    അനില്‍@ബ്ലോഗിന്റെ നിര്‍ദ്ദേശം മുഖവിലയ്ക്കെടുക്കൂ ചോപ്രാ സാബ്!!

    ReplyDelete
  17. അയ്യോ അങ്ങനെ പറയല്ലേ നിശാസുരഭീ. അനിലിന്റെ നിർദ്ദേശം സ്വീകരിക്കാൻ എന്റെ പൊങ്ങച്ചം സമ്മതിക്കുന്നില്ല. ചില കാര്യങ്ങളിൽ എന്റെ ഓള് പോലും പറയുന്നത് നല്ലതായാലും ഞാനങ്ങ് തള്ളിക്കളയും.അത് പറയുന്നവരോടുള്ള ബഹുമാനക്കുറവു കൊണ്ടല്ല തന്നെ. പിന്നെയോ? അതങ്ങനെയാണ്. ജുബ്ബ യോജിക്കാത്ത ഞാൻ ഓള് പറയുന്നത് മുഖവിലക്കെടുക്കാതെ ജുബ്ബ തന്നെ ധരിക്കുന്നത്, ബന്ധങ്ങൾക്ക് അതർഹിക്കുന്ന വില നൽകാതെ തോന്നിയ പോലെ നടക്കുന്നത്, തുടങ്ങി ഒട്ടേറെ മാനസിക വൈകല്യങ്ങളുള്ള ഒരു നട്ടപ്രാന്തനാണ് ഞാൻ. ചില പ്രാന്തന്മാർ, അനാവശ്യമായ ചില കടലാസ്സുകളും, ചപ്പുചവറുകളും, ഒക്കെ അവർക്കത്യാവശ്യമാണെന്ന മട്ടിൽ ഒപ്പം കൊണ്ടു നടക്കുന്നില്ലേ? അതു പോലെ മറ്റുള്ളവർക്ക് എത്ര മോശമാണെന്നു പറഞ്ഞാലും ചിലതെനിക്ക് മാറ്റാൻ പറ്റുന്നില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. എല്ലാവർക്കും നന്ദികൾ.അനുഗ്രഹിക്കട്ടെ ഗുരുവായൂരാന്റി

    ReplyDelete
  18. ഉം, ചിലര്‍ വളയമിട്ടു ചാടി പഠിക്കും.
    പിന്നെ വളയമില്ലെങ്കില്‍ ചാടാന്‍ അവര്‍ക്ക് പേടിയാ...

    ReplyDelete
  19. 100% ശരി. ഞാനിപ്പോൾ ഞാൻ തന്നെ സൃഷ്ടിച്ച ചില വളയത്തിനകത്താണ്. പക്ഷേ ഇന്ന് ഒരു വലിയ വിഭാഗം ജനങ്ങളും, ക്രെഡിറ്റായി കാണുന്ന ചില ശീലങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ പറ്റുന്നെന്ന അഭിമാനമെനിക്കുണ്ടെന്നതും ഒരു വളയമായി കാണാം.

    ReplyDelete