ചതുരച്ചതുരംഗക്കളത്തിലെ കരുക്കൾ ഓരോന്നായി ചത്ത് കൊണ്ടിരുന്നു.അവസാന ബാക്കി, കറുപ്പും വെളുപ്പും രാജാക്കൻ മാർ മാത്രം !കളി സമനിലയിൽ.....!കോം പ്രമൈസ് ! കളിക്കാർ പൊട്ടിച്ചിരിച്ചു. പൊരിച്ച കോഴിക്കാലുകളും മധു ചഷകങ്ങളും കാലിയായിക്കൊണ്ടേയിരുന്നു. പടയാളികൾ നഷ്ടപ്പെട്ട രാജാക്കന്മാർ തല താഴ്ത്തി കളത്തിൽ നിന്നു. വലിച്ചൂതിയ പുകച്ചുരുളുകൾക്കിടയിലൂടെ പുതിയ കളിക്കായി കരുക്കൾ നിരത്താനായി നീങ്ങിയ കൈകൾ തടഞ്ഞു കൊണ്ട് കറുത്ത രാജാവ് ആക്രോശിച്ചു: നിറുത്തൂ ഈ പേക്കൂത്ത്.............. ഒരറ്റത്ത് കറുത്ത രാജാവും മറ്റെയറ്റത്ത് വെളുത്ത രാജാവും വളരാൻ തുടങ്ങി .രാജാക്കൻ മാരുടെ ഇച്ഛാശക്തിയിൽ ആന തേർ കാലാൾ കുതിരപ്പടകളൊരുങ്ങി. അവരൊന്നിച്ച് ചതുരംഗം കളിക്കാരെ എടുത്ത് കടലിലേക്കെറിഞ്ഞു. പിന്നെ ആ ചതുരംഗക്കളം സൽഭരണത്തിന്റെ സമതലഭൂമിയായി........!
ഈ കഥ ആദ്യം വായിച്ചതാരായാലും, ഇതിനെ പറ്റി എന്നെ തെറിവിളിക്കാനായി ആദ്യമെത്തിയത്,സാക്ഷാൽ ദൈവം തന്നെയായിരുന്നു. നല്ല കഴിവുണ്ടായിട്ടും നീയെന്താ വിധൂ ഇത്തരം പരട്ടക്കഥകളെഴുതുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഈ ലോകത്ത് ഭരണ വർഗ്ഗത്തിന്റെ കുരുത്തക്കേടുകൾ സഹിച്ചു കൊണ്ട് കഴിയാൻ വിധിക്കപ്പെട്ട പ്രജകളെയാണ് ചതുരംഗത്തിലെ കരുക്കളായി ചിത്രീകരിച്ചതെന്നും, വെറും കരുക്കളായി എല്ലാം സഹിച്ചു കൊണ്ടിരുന്നവരുടെ ഉയിർത്തെഴുന്നേൽപ്പിനെ പറ്റിയാണ് ഈകഥയെന്നും പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അനുഗ്രഹിച്ചു കൊണ്ട് മറഞ്ഞു കളഞ്ഞു. ഒരല്പം കൂടി നിന്നു കിട്ടിയിരുന്നെങ്കിൽ സോണിക്കും മറ്റും ഒരല്പം ബുദ്ധി കൊടുക്കാൻ അദ്ദേഹത്തോട് പറയാമായിരുന്നു.
ReplyDeleteആ ചതുരംഗക്കളം സൽഭരണത്തിന്റെ സമതലഭൂമിയായി........!നല്ല സ്വപ്നം.നല്ല ഭാവന നല്ല എഴുത്ത്.. സ്വപ്നം കാണുന്നതിനു റ്റാക്സ് വരാതിരുന്നാല്‍ മതിയായിരുന്നു
ReplyDeleteഓ:ടൊ:നല്ല കഴിവുണ്ടായിട്ടും നീയെന്താ വിധൂ ഇത്തരം പരട്ടക്കഥകളെഴുതുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.ഈ ദൈവത്തിന്റെ ഒരു കാര്യം..
എന്നോട് പറഞ്ഞാൽ ഞാൻ പറയുമായിരുന്നില്ലേ......??
ReplyDeleteവരുമോ അങ്ങനൊരു കാലം
ReplyDeleteആ സ്വപ്നം കാണുന്നതിന് ആരോടും ചോദിക്കേണ്ടല്ലൊ അല്ലെ :)
ആ ചതുരംഗക്കളം സൽഭരണത്തിന്റെ സമതലഭൂമിയായി..എന്ത് നല്ല നടക്കാത്ത സ്വപ്നം അല്ലെ!! ആ ചുവപ്പ് ഫോണ്ട് അത്രയങ്ങ് കണ്ണില്‍ പിടിക്കുന്നില്ലല്ലോ മാഷെ!!
ReplyDelete@വിധു--വിധു ഇങ്ങനെ ചിന്തിച്ചോയെന്നു അറിയില്ല..ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് പണ്ട് ബ്രിട്ടിഷ് ബുദ്ധി, ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മില്‍ തല്ലിച്ച കാര്യം ആണ്..എന്നിട്ട് അവര് പോയിട്ട് ഒന്നും മാറിയിലല്ലോ..ഇപ്പോളും മണ്ടന്മാര്‍ തമ്മില്‍ തല്ലുന്നു..
ReplyDeleteഅവസാനം സല്‍ഭരണത്തിന്റെ സമതല ഭൂമി ഉണ്ടാകാന്‍ സാധ്യതയില്ല..പകരം രണ്ടു കൂട്ടരും തമ്മില്‍ തല്ലി ചാവുകയേ ഉള്ളൂ..
"നല്ല കഴിവുണ്ടായിട്ടും നീയെന്താ വിധൂ"
ReplyDeleteഅങ്ങിനെ ദൈവത്തിലുള്ള എന്റെ വിശ്വാസവും ഇല്ലാതായി.........
വേറെ ആരെയും കിട്ടിയില്ലേ വിളിച്ചോണ്ട് വരാന്‍ ?
പോസ്ടിനെക്കുറിച്ച്
അല്ല മാഷേ നിങ്ങള്‍ തിര്വോന്തരത്തെ നല്ലൊരു വിഭാഗം ഇന്നും സ്വപ്നം കാണുന്നത് പോലെ നല്ലവനായ എകാധിപതിയുടെ രാജഭരണം ആണ് നല്ലതെന്നു കരുതുന്നുണ്ടോ?
ഞാനിന്‍റെ കമന്‍റിനൊരു കൈയ്യടി ;) ഹ്ഹ്ഹ്ഹ്
ReplyDeleteകളിക്കാനറിയാത്തോര് കളിച്ചാലിങ്ങനിരിക്കും. ങ്‌ഹാ
ചതുരംഗകളവും,, കാലാളും ആരൊക്കെയെന്ന് മനസ്സിലായി
കളിക്കാര്‍ നമ്മുടെ ഭരണവര്‍ഗ്ഗവും. ബാക്കിയുള്ള രാജാക്കന്മാരിലൂടെ ഉദ്ദേശിക്കുന്നത് രാജഭരണത്തെ തന്നെയല്ലേ. അവിടെയാണ് “ഞാന്‍“ ചോദിച്ച ചോദ്യത്തിന്‍റെ പ്രസക്തി. അത് കൊണ്ട് എല്ലാം നേരെയാവോ? വെര്‍ത്യല്ല ദൈവം മുങ്ങീത്.
എന്നാലും ചെറുതാക്കി പറഞ്ഞ രീതികൊള്ളാം :)
കുന്തം വിഴുങ്ങണോ എന്ന് ആലോചിച്ചുനിന്ന നേരത്ത് താഴെനോക്കി കമന്റ് കണ്ടപ്പോള്‍ തൃപ്തിയായി.
ReplyDeleteദൈവത്തിന്റെ വാക്കും പറഞ്ഞുവന്ന് ഒന്ന് സ്വയം പുകഴ്ത്തിയത് കണ്ടു...
എനിക്ക് ബുദ്ധി കുറഞ്ഞിരിക്കുന്നതാ നല്ലത്. അല്പമെങ്കിലും അതുണ്ടായിരുന്നെന്കില്‍ ഞാനീ ബോണ്‍സായ് വായിക്കാന്‍ വരുമായിരുന്നോ? വന്നാലും കമാന്ന് മിണ്ടുമായിരുന്നോ?
ദുബായ്ക്കാരാ, ആ 'മറ്റും' എന്ന് പറഞ്ഞതില്‍ താങ്കളും കാണും, കേട്ടോ. ഞാനാവുമ്പോള്‍ തെറിപറയില്ല എന്ന് ഉറപ്പിച്ചാണ് എന്റെ പേര് മാത്രം എടുത്തുപറഞ്ഞത്. എല്ലാവരെയും പറയണമെന്നുണ്ടായിരുന്നു ആള്‍ക്ക്, സൂക്ഷിച്ചോ.
ബുദ്ധി കുറവായതുകൊണ്ട് പോസ്റ്റിന് നോ കമന്റ്സ്...
ഒരു കന്നാസ് നിറയെ സ്പിരിറ്റ് ഇവിടെ ഉണ്ട്, ട്ടോ.
ReplyDeleteപക്ഷെ ചോദിക്കരുത്, ഒരു തുള്ളി തരൂലാ.
ആദ്യമായി എല്ലോർക്കും നന്ദികൾ. സബ്ജക്ടൽപ്പം ടഫ്ഫാണെന്ന് തോന്നിയതു കൊണ്ടാണ്, ഒരു തല തിരിഞ്ഞ കമന്റ് ആദ്യം തന്നെ ചാർത്തിയത്. പോസ്റ്റിടുമ്പോഴേക്കും സോണിയുടെ കമന്റും വന്നിരിക്കും എന്നതു കൊണ്ടും നമ്മുടെ ഗ്രൂപ്പിലെ (സ്ഥിരം ഗ്രൂപ്പ്) ഒരേയൊരു പെൺ പ്രജ സോണിയാണെന്നത് കൊണ്ടുമാണ്, ആ പേർ വച്ചത്. പിന്നെ ഒരാൺ സോണിയും ഇവിടുണ്ടെന്ന് മറക്കണ്ടാട്ടോ.(ഞാൻ പെണ്ണെന്ന് വിളിച്ച സോണി പെണ്ണ് തന്നെയാണെന്ന് തന്നെ ഇപ്പോഴും വിചാരിച്ചു കൊള്ളട്ടെ.) വിഷമമായെങ്കിൽ ആ സ്പിരിട്ടൽപ്പം സേവിച്ച് പുതച്ച്കിടന്നുറങ്ങിയൊന്നുണരുമ്പോഴേക്കും,ആ വിഷമം മാറി മറ്റൊരു വിഷമത്തിനുള്ള കോൾ ഒപ്പിച്ചു തരാം.പിന്നെ ദുബായിക്കാരനെയൊന്നും വിളിച്ച് പക്ഷം ചേർപ്പിക്കാൻ നോക്കണ്ട. ഒരു കാര്യവുമില്ല. ദൈവത്തെ വിളിച്ചതല്ല അദ്ദേഹം വന്നതാണ്. ഇതു പോലെ ഗുരുവായൂരമ്മയുടെ ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്.അത് വായിച്ചാൽ ഞാൻ പറഞ്ഞ ദൈവം ഏത് ടൈപ്പാണെന്ന് മനസ്സിലാകും. ബാക്കി ഭാഗം നാളെ
ReplyDeleteഗുരുവായൂരമ്മയുടെ കഥ തപ്പിയിട്ടു കാണുന്നില്ലല്ലൊ ലിങ്ക് ?
ReplyDeleteബോണ്‍സായിയില്‍ ഇതുവരെ വിരിഞ്ഞതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥ
ReplyDelete@ lunki malayali great thought
ReplyDeleteഅങ്ങനെ പല ടൈപ്പ് ദൈവങ്ങള്‍ ഉണ്ടോ?
ReplyDeleteഇതൊന്നും അത്ര ശരിയല്ല.
:)
ReplyDelete(സ്മൈലി മാത്രം, ഞാനിവിടെ കമന്റുന്നത് നിര്‍ത്തി!)
അയ്യയ്യോ ആരും കമന്റ് നിർത്തരുത്. കമന്റിൽ നിന്നുമാണ് ചില ഇൻസ്റ്റന്റ് തീമുകൾ കിട്ടുന്നത്.സ്മൈലിയെ പറ്റി എഴുതേണ്ടി വരുമോ ഇനി? വന്നവർക്കെല്ലാം നന്ദി. കട്ടയും പടവും മടക്കാം ഈ ചതുരംഗത്തിന്റെ
ReplyDeleteനാളെമുതല്‍ ഇവിടെയാരും കമന്റിടില്ലെന്നു തീരുമാനിച്ചാല്‍ ചോപ്രാജി ഈ പണി നിര്‍ത്തുമോ?
ReplyDeleteബ്ലോഗെഴുത്ത് നിര്‍ത്താന്‍... ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍...!!!
ഈ പോസ്റ്റ് ചതുരംഗവുമായി ബന്ധപ്പെട്ടതു കൊണ്ട് മാത്രമാണ്, ഈ പോസ്റ്റിൽ അവസാനത്തെ കമന്റെന്ന നിലയിൽ നന്ദി പറഞ്ഞ് കട്ടയും,പടവും മടക്കാം എന്ന് കുറിച്ചത്. വിടില്ല അല്ലേ? ശരി ഞാൻ തോറ്റു.സമാധാനമായോ? ഹോ......ഈ ചെറുക്കന്റെ ഒരു കാര്യം.....!
ReplyDelete