പുൽത്തകിടിയിൽ കിടന്ന നാടൻ ബോംബ് ദീർഘ ദൂര മിസൈലിനോട് ചോദിച്ചു: “സർ, ചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുത്..........അങ്ങയുടെ പിതാവ് ഇപ്പോൾ ഏതു ജെയിലിലാണ്?” മിസ്സൈൽ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു: “ഹേയ് മിസ്റ്റർ ലോക്കൽ, താങ്കളുടെ സ്രഷ്ടാവ് ജയിലിലായിരിക്കും....... പക്ഷെ..........എന്റെ ശില്പി ഇപ്പോൾ രാജ്യത്തിന്റെ പ്രസിഡന്റാണ്”
കഴിഞ്ഞ പോസ്റ്റ് നെഞ്ചില്‍ കത്തി കുത്തിയിറക്കിയ പോലായിപ്പോയി.
ReplyDeleteഇതിന് വീണ്ടും ഒരു ബോണ്‍സായി ലുക്കുണ്ട്.
എനിക്കൊന്നിടപെടാൻ അവസരം തരൂ സോണീ. പോസ്റ്റ് ചെയ്ത് അത്താഴം കഴിച്ച് വന്ന് ,പോസ്റ്റിനൊരു “പിൻ ട്രൊഡക്ഷൻ” നൽകാമെന്നു വച്ചതായിരുന്നു. അതു വായിച്ചാൽ സോണി അഭിപ്രായം മാറ്റിയേനെ.പോട്ടെ സാരമില്ല. മന്ദബുദ്ധിയാണെങ്കിലും ഉപേക്ഷിക്കാൻ പറ്റുമോ? ഇനി പിൻ ട്രൊഡക്ഷൻ: കണ്ണൂരിൽ നാടൻ ബോംബ് നിർമ്മിച്ചതിന്റെ പേരിൽ കുറച്ചാളുകളെ പോലീസു പിടിച്ചു. അതേസംഭവത്തെ മിസ്സൈൽ മാനായ സാക്ഷാൽ അബ്ദുൾ കലാം ആസാദിനെ ഇന്ത്യയുടെ പ്രസിഡന്റാക്കിയപ്പോൾ ഒന്നു ചേർത്തു വായിച്ചപ്പോൾ തോന്നിയതാണ് ഇങ്ങനൊരു പോസ്റ്റ്. കുറച്ചാളെ കൊല്ലുന്ന സാധനത്തിന്റെ പിതാവ് ജയിലിൽ .കൂടുതലാളെ.......................................................................................................................................................................................................................
ReplyDeleteഅയ്യോ........ കലാംജിയെ ആയിരുന്നോ...
ReplyDeleteശാന്തം.... പാപം...!!!
അല്ല ചേട്ടായീ നിങ്ങള്‍ക്കെന്താ ഒരു പുഞ്ഞം ?
ReplyDeleteകലാംജി ഇതുവരെയുള്ള പ്രസിടന്റുമാരുടെ കൂട്ടത്തില്‍ ഭേദമായിരുന്നു.അത്രയും കാലം മിസൈല്‍ ഉണ്ടാക്കാന്‍ നിന്നില്ലെന്നെങ്കിലും നിങ്ങള്‍ക്കൊന്നു സമാധാനിച്ചു കൂടെ ?ശരിക്കും ഇന്ത്യന്‍ ഭരണ ഘടനയിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും രാഷ്ട്രപതിയുടെ സ്ഥാനമെന്താ?ബ്രിട്ടീഷുകാര്‍ ബാക്കി വച്ച വൈസ്രോയി പോലുള്ള എത്രയോ സ്ഥാനങ്ങള്‍ അത് പോലെ അലങ്കാരത്തിനായി ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഇതിപ്പോള്‍ വിമാനം റോക്കറ്റിനോട്
ചോദിച്ചതിലും കടുത്ത ചോദ്യമായിപ്പോയല്ലോ?
പിന്നെ നിങ്ങള്‍ ഇങ്ങനെ നാടന്‍ ബോംബുമായോക്കെ പോയി മറ്റു ബ്ലോഗുകളില്‍ പൊട്ടിച്ചാല്‍(കമന്റ്) പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്നാ അവസ്ഥ ആകുമോ? അല്ലെങ്കിലും നിങ്ങള്‍ക്ക് അല്പം മുന്ശുന്ടി അല്പം കൂടുതലാണ്
(ദൈവമേ ആ സ്പിരിറ്റ് അവിടെയൊക്കെ തന്നെ കാണണെ?)
ഒരു വിശ്വ പൌരന് (അതേതായാലും ഞാനല്ല; എന്റെ ഓള് സമ്മതിക്കൂല്ല) മാരകായുധങ്ങൾ ,അത് ചെറുതായാലും,വലുതായാലും,നാടനായാലും, നവീനമായാലും ഒരുപോലെയാണ്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികളും അതുപോലെ തന്നെ. ആ നിലക്ക് ഒരു വികട ദർശനം നടത്തി നോക്കിയപ്പോൾ ഈ ലൈൻ ശരിയെന്നു തോന്നി
ReplyDelete@ ഞാന്‍ : "(ദൈവമേ ആ സ്പിരിറ്റ് അവിടെയൊക്കെ തന്നെ കാണണെ?)"
ReplyDeleteഅപ്പോള്‍ നിങ്ങള്‍ ആളു പുലിയാണല്ലോ? സ്പിരിറ്റ് കടത്തലാണല്ലേ പണി?
ഒരു പട്ടാളക്കാരന്‍ യുദ്ധ കാലത്ത് നൂറു പേരെ കൊന്നാല്‍ രാജ്യം അയാളെ ആദരിക്കും അതേ പട്ടാളക്കാരന്‍ സമാധാന കാലത്ത് ഒരാളെ കൊന്നാല്‍ രാജ്യം അയാളെ തൂക്കി കൊല്ലും. നാടന്‍ ബോംബും മിസൈലും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ വ്യത്യാസമില്ലേ ചോപ്ര ചേട്ടാ
ReplyDeleteഞാൻ ചിരിയോടെ എടുത്ത ഒരു വിഷയമാണിത്. സർക്കാർ എന്ന സ്ഥാപനം, കൊലയാളിയാകുമ്പോൾ നമ്മൾ പറയുന്ന ഒരു ന്യായം ശത്രുവിനെതിരെയുള്ള ധർമ്മ യുദ്ധം എന്നൊക്കെയായിരിക്കും.എന്നാൽ യുദ്ധത്തിലെവിടെ ധാർമ്മികത?.അതു പോലെ യുദ്ധത്തിനിടെ ചാവുന്ന സിവിലിയന്മാരുടെ ജീവന് നാം നൽകുന്ന വിലയെന്ത്? നാടൻ ബോംബുപയോഗിക്കുന്നവൻ അവന്റെ കണ്ണിലെ ശത്രുവിനെതിരെയാണ് അവനുണ്ടാക്കിയ ആയുധം പ്രയോഗിക്കുന്നത്. അതും ധാർമ്മികമല്ല തന്നെ.ഇതു രണ്ടും തെറ്റാണെന്ന എന്റെ വാദത്തോട് പൊരുത്തപ്പെടാമല്ലോ? ടിപ്പുവിന്റേത് തെറ്റ്, പഴശ്ശിയുടേത് ശരി. ഝാൻസി റാണിയുടേത് ശരി, ഇംഗ്ലീഷ് കാരുടേത് തെറ്റ് എന്നു പറയുന്ന രീതിയിലെടുത്താൽ നിങ്ങളുടെ ഭാഗമാണ് ശരി. ലോക കപ്പ് ഫുട്ബോൾ കളിക്കിടെ അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിച്ച സുഹൃത്തിനെ എനിക്കറിയാം. അമേരിക്ക സാമ്രാജ്യത്വ ശക്തിയാണു പോലും! അങ്ങനെയെടുക്കുമ്പോഴും നിങ്ങൾ പറഞ്ഞതു തന്നെ ശരി. എന്നാലും മനുഷ്യക്കുരുതി എന്തിന്റെ പേരിലായാലും തെറ്റാണന്നാണെന്റെ പക്ഷം. എല്ലാ സെറ്റപ്പും മനുഷ്യ നന്മക്കാണെങ്കിലേ അത് ധാർമ്മികമാകൂ എന്ന് തോന്നുന്നു. മനുഷ്യ ഹത്യക്കുള്ള ഏത് കാര്യത്തോടും എനിക്ക് വിരോധം തന്നെ. ( ആയുധം എന്ന കഥക്കുള്ള മരുന്ന് ഇവിടെ നിന്നും കിട്ടിയിട്ടുണ്ടെന്നറിയിക്കട്ടെ. അതാവട്ടെ ഇന്നത്തെ അത്താഴം)
ReplyDeleteഒരു ചിരിയോട് കൂടി തന്നെ ചെറുതും പോസ്റ്റ് വായിച്ചു. പക്ഷേ ആ പിന്‍കുറിപ്പ് ഇടാഞ്ഞത് നന്നായി. ഇട്ടിരുന്നേല്‍ റൂട്ട് മാറിപോയേനെ.
ReplyDeleteകൂടുതല്‍ പറയാന്‍ നിക്കണില്ല :)
(( പുല്ല് വല്ലോം പറഞ്ഞാല്‍ കുടി പോകും എന്ന ഡയകോലും പറയണില്ല )) :പ്
ലുങ്കിമലയാളി പറഞ്ഞത്--സുഫാഷ് സുഫാഷ്..
ReplyDelete