പതിവുപോലെ അവനെ സ്വൈര്യം കെടുത്താനായിഅവൾചോദിച്ചു:നിങ്ങളാരെയെങ്കിലും മുൻപ് ലൈനാക്കിയിട്ടുണ്ടോ........? അവൻ പറഞ്ഞു:“ ഹ ഹ ഹ ........ മണ്ടിപ്പെണ്ണേ ......... ഞാൻ മംഗലംകഴിച്ചതിൽപിന്നെയാണ് പെണ്ണെന്തെന്നറിഞ്ഞത്.. കമ്പ്യൂട്ടർ വാങ്ങിയതിനു ശേഷമാണ് ഞാൻ ബ്ലോഗെന്തെന്നറിഞ്ഞത്.........!”ഒരു നിമിഷത്തിന്റെ മൌനത്തിനു ശേഷം അവൾ ചോദിച്ചു:“നിങ്ങളിപ്പം വേറെ കമ്പ്യൂട്ടർ ഉപയോഗിക്കാറില്ലേ......? അവൻ പറഞ്ഞു: “ഉണ്ട്.” “നിങ്ങളിപ്പോൾ മറ്റു ബ്ലോഗുകൾ വായിക്കാറില്ലേ........?” അവൻ പറഞ്ഞു: “ഉണ്ട്.” “അപ്പോൾ ഞാൻ വിചാരിച്ചതു പോലെ തന്നെ.” അവൾ സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തതിനു ശേഷം അവളുടെ ഡ്രസ്സുകൾ പായ്ക്കു ചെയ്യാൻ തുടങ്ങി.
http://susmeshchandroth.blogspot.com/2011/07/blog-post.html#comment-form എന്ന വിലാസത്തിൽ പരതിയാൽ നല്ല ഒരു ചർച്ച കാണാം.വേണമെങ്കി ലതിൽ പങ്കെടുക്കുകയും ചെയ്യാം. അപ്പോൾ തോന്നി ഇങ്ങനെയൊന്ന് ചാർത്താമെന്ന്. അതു കണ്ടിട്ടിതു കാണൂ. അല്ലെങ്കിലിതുകണ്ടിട്ടതുകാണൂ.അല്ലെങ്കിലിതു കണ്ടിട്ടതു കണ്ടിട്ടിതിലേക്ക് മടങ്ങിവന്നിട്ടിതിലൊരു കമന്റിട്ടിട്ടതിൽ.................................ഹോ എന്തെങ്കിലും ചെയ്യ്!
ReplyDeleteനല്ല കഥ.രസകരമായിരിക്കുന്നു.ഭാവുകങ്ങള്‍.
ReplyDeleteലതില്‍ പോയി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല.ആ ചേട്ടന് ഇഷ്ടപ്പെടാത്തതൊന്നും ചേട്ടന്‍ പോസ്ടൂല്ല. പിന്നെ എന്തെങ്കിലും ഇഷ്ടമില്ലാത്തത് പോസ്റെണ്ടി വന്നാല്‍ അതിനെ മുട്ടാപ്പോക്ക് കൊണ്ട് കീറി മുറിച്ചു കയ്യില്‍ തരും. അയാള്‍ അത്യാവശ്യം അഡ്രെസ്സ് ഉള്ള എഴുത്തുകാരനാണ്. എന്നെയോ നിങ്ങളെയോ ഒക്കെ പോലെ, ബ്ലോഗ്സ്മാന്‍ സ്പിരിറ്റ് എന്നൊക്കെ പറഞ്ഞു നടക്കുന്ന, സ്പിരിറ്റ് ഒഴിച്ച് കത്തിക്കേണ്ട കക്ഷികളല്ല. ഇടി കൊണ്ടാല്‍ വീഴാത്തവനും, ഇടി കൊടുക്കാന്‍ കഴിയുന്നവനും മാത്രമേ നല്ല boxer ആകൂ എന്നാണു എന്റെ വിശ്വാസം. ഇടിക്കാന്‍ മാത്രം അറിയുന്നവന്‍ എന്റെ കണക്കില്‍ നല്ല boxer അല്ല.അത് കൊണ്ട് അങ്ങോട്ടെക്കില്ല.
ReplyDeleteഇനി നിങ്ങളുടെ പോസ്റ്റ് .അതേ, ഞാന്‍ പ്രേമിച്ചാണ് കെട്ടിയത്. അതുകൊണ്ട് തന്നെ പണ്ടാരക്കാലന്‍ ഏതു വരെ പോകുമെന്ന് പണ്ടാരക്കാലിക്കും, പണ്ടാരക്കാലി ഏതു വരെ പോകുമെന്ന് പണ്ടാരക്കാലനും നല്ലത് പോലെ അറിയാം.എങ്കിലും പൊസ്സു (possessive) ആകുമ്പോള്‍ നിസ്സാര കാര്യത്തിനും വഴക്കിട്ടു പോകും. എല്ലാ പണ്ടാരക്കാലന്മാരും പില്‍ക്കാലത്ത് ഇങ്ങനെയൊക്കെ തന്നെ എന്ന തിരിച്ചറിവ് അവള്‍ക്കും അവള്‍ പോയാല്‍ വേറെ ഒന്ന് ഇത്ര പോലും adjust ചെയ്യില്ലെന്ന തിരിച്ചറിവ് എനിക്കും ഉള്ളിടത്തോളം ഞങ്ങള്‍ക്ക് പ്രശ്നമില്ല. ഈ തിരിച്ചറിവ് മറ്റുള്ളവര്‍ക്കും കിട്ടിയാല്‍ പ്രശ്നം പരിഹരിച്ചു. .............
:)
ReplyDeleteHAAHA!
ReplyDeleteപോസ്റ്റിലെ നര്‍മ്മം ഇഷ്ടപെട്ടു. അത്അത് ഇഷ്ടപെടാന്‍ അപ്രത്ത് പോയി വായിച്ച് വരേണ്ട ആവശ്യൊന്നും തോന്നീല്യ
ReplyDeleteപിന്നെ ‘ഞാനി‘ ന്‍റെ അഭിപ്രായം കണ്ടപ്പൊ അവ്ടെ പോവാനും തോന്നണില്ല. ആദ്യം ഡാഷ്‌ബോര്‍ഡ് ക്ലീന്‍ ചെയ്യട്ടെ ;)
ന്നാ പിന്നെ.....ആശംസോള് ട്ടാ
ഒരാളുടെ കുറവ് കാണുന്നു. പോസ്റ്റിലെ കഥാപാത്രവുമായി സ്വയം താരതമ്യപ്പെടുത്തിയോ എന്തോ. ഏതായാലും നന്നായി ഞാൻ കച്ചറക്കില്ല.
ReplyDelete@വിധു ചോപ്ര--ഇവിടെ വല്ല തര്‍ക്കവും നടക്കുന്നുണ്ടോ??
ReplyDeleteആദ്യം പറഞ്ഞിരിക്കുന്ന പോസ്റ്റ് വായിക്കാന്‍ ചെന്നപ്പോള്‍,
അതിന്റെ നീളം കണ്ടപ്പോള്‍, പാത്തോളജി ബുക്ക് ഓര്മ വന്നു..
ഈ ലേഖനം ഇഷ്ടപ്പെട്ടു..
മറ്റേതു പരീക്ഷ കഴിഞ്ഞു വായിക്കാമെന്ന് കരുതുന്നു...
ഇതു തർക്കമല്ല. ഒരു പുതിയ തരം സ്നേഹ പ്രകടനമാണ്. ഇവിടെ ഔപചാരികതകൾക്ക് സ്ഥാനമില്ല. നല്ലത് എന്ന പേരിൽ ആത്മാർത്ഥമല്ലാത്ത വാക്കുകളെക്കാൾ, ഇഷ്ടപ്പെട്ടില്ലെങ്കിൽ പച്ചക്ക് ശകാരിക്കാൻ തന്നെ നൽകിയ അവകാശത്തിന്റെ ആഘോഷമാണത്. കുറ്റം തേടിപ്പിടിച്ച് പറയാം.പക്ഷേ പോസ്റ്റിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിയാൻ ഒരു മിനിമം ശ്രമം നടത്താതെ വല്ലതും വിളിച്ച് പറഞ്ഞാൽ കിട്ടുന്നത് വാങ്ങാനുള്ള നല്ല ഒറപ്പ് തടിക്കുള്ളവർ മാത്രമേ ഈ സംഘടനയിൽ മെംബ്രത്വം നൽകൂ..........! സ്നേഹപൂർവ്വം വിധു
ReplyDelete