എല്ലാറ്റിനും അയാൾക്ക് മുൻ കരുതൽ ഉണ്ടായിരുന്നു. ഒരു ദിവസം കുട്ടിക്ക് മുട്ടായി കൊടുത്തതിന്റെ പേരിൽ അയാൾ ഓളോട് കച്ചറയുണ്ടാക്കി. മുട്ടായി വിഴുങ്ങി അപകടമുണ്ടായാലോ? എന്നിട്ട് കുട്ടിക്ക് കൊടുക്കാൻ സാധാരണ മുട്ടായിക്ക് പകരം കൊള്ളി മുട്ടായി വരുത്തി ഓളെ ഏല്പിച്ചതിനു ശേഷം മാത്രേ ചങ്ങായി ഓഫീസിൽ പോയുള്ളൂ. ഹൃദ്രോഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മുൻ കരുതൽ എന്ന നിലയിൽ പൊരിച്ച മീൻ പോലും വാങ്ങാതെ ഉച്ചയൂണു കഴിച്ചുകൊണ്ടിരിക്കേ അയാളുടെ കൈ ഫോണിൽ ഒരു കോൾ വന്നു.അങ്ങേ തലക്കൽ നിന്നും ഓള് പറഞ്ഞു: “നിങ്ങളൊന്നിങ്ങോട്ട് വേഗം വാ മനുഷ്യാ.....ചെക്കൻ കൊള്ളി മുട്ടായി വിഴുങ്ങി”
ഇത്രക്ക് കരുതൽ ആർക്കും നന്നല്ല.എപ്പഴാ പണി പാളുന്നതെനറിയില്ല.എടോം വലോം നോക്കാതങ്ങ് നടന്നാൽ ചെറുതായൊന്നു വീണാലും ചിരിച്ചോണ്ടെണീക്കാം
ReplyDeleteകൊള്ളി മുട്ടായി ആയത് കൊണ്ട് വലിച്ചെടുക്കാൻ പ്രയാസം കാണില്ല
ReplyDeleteഒരു പരിധിവരെ എല്ലാം നന്ന്.
ReplyDeleteഎല്ലാറ്റില്‍ നിന്നും മുന്‍കരുതല്‍ എടുത്താല്‍ സ്വാഭാവിക പ്രതിരോധ ശേഷി കുറയും ........
ReplyDeleteമഴ നനഞ്ഞു ശീലിച്ചവര്‍ക്ക് പെട്ടെന്ന് പനി പിടിക്കില്ല.
അമേരിക്കക്കാരന് ഇന്ത്യയില്‍ ജീവിക്കുന്നതിനു പ്രയാസമാണ് എന്നാല്‍ ഇന്ത്യക്കാരന് എവിടെയും ജീവിക്കാം അല്ലേ?
ella minikathakalum vaayichu mini kathakal enikorupadishtamaanu thanks
ReplyDelete“..ചെക്കൻ കൊള്ളി മുട്ടായി വിഴുങ്ങി”
ReplyDeleteകൊള്ളിയാണു പ്രശ്നം.മുട്ടായി അലിഞ്ഞു തീരും.
കളി കാര്യമായോ ?ഏതായാലും കുഞ്ഞുണ്ണിമാഷ് പറഞ്ഞ പോലെ -''മിഠായി തിന്നാല്‍ ബുദ്ധിമുട്ടായി''
ReplyDelete@ moideen angadimugar : "കൊള്ളിയാണു പ്രശ്നം"-ല്ലേ? എന്നെയാണോ ഉദ്ദേശിച്ചത്? കൊള്ളാം, കൊള്ളാം.
ReplyDeleteകൊള്ളിമിഠായിലൂടെ അനാവശ്യ ‘മുന്‍കരുതലുകളെ’ കുറിച്ച് പറഞ്ഞ വിധുമാഷിനാശംസകള്‍
ReplyDeleteപഴ ‘പഞ്ച്‘ കിട്ടിയില്ല എന്നൊരു അഭിപ്രായോം ഉണ്ട്.
വഴിയേ പോയ അടിയുടെ അവകാശം ഇരന്ന് വാങ്ങിക്കുന്ന സോണിക്കും ആശംസകള്‍ ;)
@ ചെറുത് : "കൊള്ളാം, കൊള്ളാം" എന്ന് പറഞ്ഞത് കണ്ടില്ലേ? കൊള്ളാന്‍ റെഡിയായി ഒരാള്‍ നില്‍ക്കുമ്പോള്‍....
ReplyDelete