പേജുകള്‍‌

Thursday, July 21, 2011

പരിണാമം

കടം കയറി തല പെരുത്തപ്പോഴാണ് അയാൾക്ക് നാടിറങ്ങി കാട് കയറേണ്ടി വന്നത്. അത്യാവശ്യത്തിനു പോലും മരം കയറാനറിയാത്ത അയാളെ കാടൻ യാഥാർത്ഥ്യങ്ങൾ അതും പഠിപ്പിച്ചു.കയറ്റത്തിനിടെ ചുറ്റിപ്പിടിക്കാനായി അയാൾക്കൊരു വാൽ വളർന്നു വന്നു.തണുപ്പിൽ നിന്നുമുള്ള രക്ഷക്കായി മേൽ നിറയെ രോമം കിളിർത്തു.ഒരു ദിവസം അയാൾക്കൊരു കടലാസു തുണ്ട് കിട്ടി. കാട് കാണാനെത്തിയ ആരോ ഉപേക്ഷിച്ച വർത്തമാന പത്രത്തിന്റെ ഒരു തുണ്ട് കടലാസ്.അയാൾ വായന  മറന്നിരുന്നില്ല.അതു കൊണ്ട് കടലാസിലെഴുതിയ കാര്യങ്ങൾ അയാൾക്ക് വായിച്ചറിയാൻ പറ്റി:കടക്കാരുടെ ലോണെല്ലാം ബാങ്കുകൾ എഴുതിത്തള്ളുന്നു! അപ്പോൾ തന്നെ നാട്ടിലേക്ക് കുതിച്ച അയാളെ നാട്ടിൽ എതിരേറ്റത് ക്യാമറക്കണ്ണുകളും, പിള്ളേരെറിഞ്ഞ കല്ലുകളുമായിരുന്നു! കൊരങ്ങൻ ....കൊരങ്ങൻ ..എന്ന് പിള്ളേർ വിളിച്ച് കൂവുന്നുമുണ്ടായിരുന്നു. ഒരു നിമിഷം........അയാൾ മരങ്ങളും മതിലുകളും മലകളും കടന്ന് തിരിച്ച് കാട്ടിലെത്തി. ഓട്ടത്തിനിടെ അയാൾ പണ്ട് വായിച്ച മർക്കട മുഷ്ടി എന്ന കഥ ഓർമ്മിച്ചു. ഇത്ര കഷ്ടപ്പെട്ട് നാട്ടിൽ ജീവിക്കുന്ന മനുഷ്യന്റെ പോഴത്തമോർത്ത്  അവൻ  എന്തിനോ പറഞ്ഞു: മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്???

13 comments:

  1. മനുഷ്യനിത്ര മര്‍ക്കടമുഷ്ടിയെന്തിന് ...?
    അതൊരു ചോദ്യമായ് അവശേഷിക്കുന്നു.

    ReplyDelete
  2. പുറകോട്ട് ഒരു പരിണാമം സാധ്യമല്ല പിന്നെ കഥയില്‍ ചോദ്യം ഇല്ല എന്ന് IPC 809 സെക്ഷന്‍ 234 പറയുന്നതിനാല്‍ വെറുതെ വിട്ടിരിക്കുന്നു

    ReplyDelete
  3. മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്???
    അത് അവനു പരമ്പരാഗതമായി കിട്ടിയതാവാം. അവന്റെ പൂര്‍വികര്‍ കുരങ്ങന്മാര്‍ ആയിരുന്നു
    എന്നല്ലേ പറയുന്നത്?

    ReplyDelete
  4. നാടന്‍ജീവിതം മടുത്ത് മനുഷ്യന്‍ കാട് കയറുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അവനു കയറാന്‍ കാടില്ലാതാവുന്നു!!

    ReplyDelete
  5. മനുഷ്യ മുഷ്ടി എന്നാവും മര്‍ക്കടന്റെ നിഘണ്ടുവില്‍ ...

    ReplyDelete
  6. ജീവിതത്തിൽ നിന്നു ഒളിച്ചോടരുത്...

    പിന്നെ ഒരു കുരങ്ങനാക്കും.... :)

    ReplyDelete
  7. മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്?

    ReplyDelete
  8. മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്?ചാള്‍സ് ഡാര്‍വിനെ വിളിക്കേണ്ടി വരുമോ ?

    ReplyDelete
  9. ഇങ്ങിനൊരു പരിണാമമുണ്ടായാൽ നന്നായിരുന്നു.
    :))

    ReplyDelete
  10. യ്യോ....... ഇവ്ടെ കുറേ കുത്തും കോമേം, 2 ആശ്ചര്യവും, മൂന്ന് ചോദ്യചിഹ്നോം മാത്രേ കാണാനുള്ളൂ. വായിക്കാനൊന്നും കാണണില്ലാലോ :(

    ReplyDelete
  11. കൊള്ളാല്ലോ ഈ പരിണാമം :) നമ്മുടെ നാട്ടിലെ ചിലര്‍ക്ക് മനുഷ്യത്വം ഉണ്ടാവാന്‍ ഇനി ഇങ്ങനൊരു പരിണാമം തന്നെ വേണ്ടി വന്നേക്കും !!

    ReplyDelete