ഇത് ഒരനുഭവമാണ്. ജോലിക്കിടെ വീണുകിട്ടിയ ഒരു കാര്യമായ തമാശ അഥവാ തമാശയായ കാര്യം.വനം വകുപ്പിനെ സംബന്ധിച്ച് പത്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വകുപ്പിലെ ഉന്നത തലങ്ങളിലേക്ക് എത്തിക്കാൻ എനിക്കൊരു നിയോഗം കിട്ടി. രാവിലെ ഓഫീസിലെത്തിയാൽ സർക്കാർ വക പത്ര വായനക്ക് സൌകര്യം തരമായതിൽ സന്തോഷമുണ്ടായെങ്കിലും, പിന്നീടത് പാരയായതിനെ പറ്റിയാണ് പറയാൻ പോകുന്നത്. കാഞ്ഞങ്ങാട് റേഞ്ചിൽ നൈതൽ എന്ന ഒരു സ്ഥാപനമുണ്ട്. കടലാമകളെ സംരക്ഷിക്കുക എന്ന പ്രധാന ദൌത്യത്തിനു പുറമേ പൊതുവിൽ പരിസ്ഥിതി സംബന്ധമായ കാര്യങ്ങളെല്ലാം ആ സംഘടന ഏറ്റെടുത്ത് നടത്തുന്നുണ്ട്. നല്ല ഒരു പരിസ്ഥിതി കൂട്ടായ്മയാണത്. ഒരു ദിവസം ഒരു വലിയ മരത്തിലെ കൂട്ടിൽ നിന്നും ഒരു കുഞ്ഞു കടൽപ്പരുന്ത് താഴേക്ക് വീഴുകയും, നെയ്തൽ, അതിനെ എടുത്ത് ശുശ്രൂഷ നൽകുകയും ചെയ്തു. ഈ വാർത്ത പത്രത്തിൽ വരികയും, ഞാനാ വാർത്ത മേലധികാരത്തിൽ അറിയിക്കുകയും ചെയ്തു. മേലധികാരത്തിൽ നിന്നും പിന്നെ ഇത് സംബന്ധിച്ച് ചോദ്യങ്ങളനവധി വരികയുണ്ടായി. അതെല്ലാമെഴുതാൻ ബോൺസായി ധർമ്മം അനുവദിക്കുന്നില്ല. എന്നാൽ പ്രധാന ചോദ്യം എഴുതാതിരിക്കാനും വയ്യ. കടൽപ്പരുന്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യത്തിന്, ഞങ്ങൾ നൽകിയ മറുപടി, പരുന്തിനു പറക്കാൻ പറ്റുന്ന അവസ്ഥ വന്നാൽ കൂട്ടിലേക്ക് അയക്കാവുന്നതാണെന്നും,അതു വരെ നെയ്തലിൽ തന്നെ ശുശ്രൂഷ നൽകാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ആയിരുന്നു. ഇതിനു ശേഷമാണ് ഏറ്റവും വലിയ തമാശ ഉണ്ടായത്. മേലധികാരത്തിൽ നിന്നും വന്ന ചോദ്യം,“പറക്കാറായാൽ പിന്നെ പരുന്തിനെ കൂട്ടിലിടുന്നതെന്തിനെ”ന്നായിരുന്നു! “പക്ഷിക്ക് വേണ്ടി പക്ഷിയുണ്ടാക്കിയ പക്ഷിയുടെ കൂട്ടിലേക്ക് ” എന്നാണ് ഈ ഓഫീസിൽ നിന്നും അറിയിച്ചിരുന്നതെന്നർത്ഥം വരുന്ന ഒരു റിപ്പോർട്ടയച്ച് പ്രശ്നം അവസാനിപ്പിച്ചു. കൂട്ടിലായിപ്പോകുന്ന ഇത്തരം അവസ്ഥകളില്ലാതിരിക്കാൻ ഞാനിപ്പോൾ പത്രം തന്നെ വായിക്കാറില്ല. കൂട്ടിലായിപ്പോകുമ്പോൾ വെറുതെ ആലപിക്കാൻ പറ്റിയ ഒരു കാവ്യ ശകലം ഉണ്ട്. ഇതെന്റേതല്ല.ഞാനതിനും മാത്രമില്ലാത്തതു കൊണ്ട് ആ നല്ല വരികൾ പകർത്താം-“വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ”
മേലധികാരത്തിൽ നിന്നുംവന്ന ചോദ്യം വളരെ ന്യായം. ആദ്യം തന്നെ അതിനേക്കാള്‍ നല്ല മറുപടി പരിക്ക് ഭേദമായാല്‍ അതിനെ തിരികെ കൂട്ടില്‍ വയ്ക്കാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കുമെന്നും, കിട്ടാത്തപക്ഷം തള്ളപ്പരുന്ത് റാഞ്ചിക്കൊണ്ടുപോകുമോ എന്നറിയാന്‍ വേണ്ടി ഒരു ദിവസം വെയിലത്ത് വയ്ക്കുമെന്നും, അതും നടക്കാതെ വന്നാല്‍ ശേഷം ചിന്ത്യം എന്നുമായിരുന്നു.
ReplyDeleteഅല്ല, പണ്ട് കേള്‍ക്കുമ്പോഴേ ഓര്‍ക്കാറുണ്ട്, ഇതെന്താ ഈ ഒട്ടുവാന്‍? ഒട്ടുപാല്‍ പോലെ വല്ലതുമാണോ?
പിന്നേ, ഇതിപ്പോള്‍ മൂന്നാമത്തെ കൂടായി. എപ്പോഴാ ഞങ്ങള്‍ പാടേണ്ടത്?
('ആ' സ്പിരിറ്റ് ഇപ്പോഴും ഉണ്ടോന്നു ടെസ്റ്റ് ചെയ്തതാ)
ഹ ഹ !!
ReplyDeleteമാഷെ, അതെനിക്ക് ഇഷ്ടപ്പെട്ടു.
“വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ”
ReplyDeleteഅനുഭവം കൊള്ളാം മാഷേ..
അക്ഷരങ്ങൾ അല്പം ചെറുതായിക്കൂടേ മാഷേ..ഈ വെണ്ടയ്ക്കാ അക്ഷരം ബ്ലോഗിന്റെ ഭംഗി കളയുന്നു.
ഞാന്‍ മേലധികാരത്തിനോപ്പമാണ് പറക്കാന്‍ കഴിയുമെങ്കില്‍ എന്തിനാ കൂട്
ReplyDeleteബോണ്‍സായില്‍ എഴുതുന്നുന്നത് കഷ്ടപെട്ട്, ബുദ്ധിമുട്ടി ഞങ്ങളുടെ സ്വന്തം ബുദ്ധിയും കഴിവും പ്രയോഗിച്ച് ഞങ്ങളൊക്കെ മനസ്സിലാക്കി എടുക്കുന്നുണ്ട്. ആ ഒരു കഴിവ് മേലധികാരികള്‍ക്ക് ഉണ്ടാകണം എന്നില്ലല്ലോ. അതോണ്ട് ഇനിയെങ്കിലും റിപ്പോര്‍ട്ട് അയക്കുമ്പോ “ബോണ്‍സായി” ആക്കാതെ നേരാം വണ്ണം മനസ്സിലാവണ പോലെ അയക്ക്. എന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം ;)
ReplyDeleteമേലും കീഴും ഒക്കേം കൊള്ളാം ;)
ഇതാണ് സര്‍ക്കാര്‍ കാര്യം. ഭാഗ്യത്തിന്ന് ആ ജീവിക്ക് തീറ്റ നല്‍കിയതിന്‍റെ ചിലവ് ഏത് ഫണ്ടില്‍ നിന്ന് ചിലവഴിച്ചു എന്ന് ചോദിച്ചില്ല. ബാലാമണിയമ്മയുടെ കവിതയല്ലേ അത്. ചെറിയ ക്ലാസില്‍ പഠിച്ചതാണ്.
ReplyDelete"കടൽപ്പരുന്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യത്തിന്," ഞങ്ങളുടെതിനേക്കാള്‍ മെച്ചം എന്ന് മടുപടി കൊടുത്ത് കൂടായിരുന്നോ?
ReplyDeleteഹ്ഹ്ഹ്!
ReplyDeleteകമന്റുകള്‍ ബഹുകേമവും!
:)...........sasneham
ReplyDelete@ njaan hats off
ReplyDeleteനന്നായി... പക്ഷെ അതിനേക്കാള്‍ നന്നായത് keraladaasanunni യുടെയും ചെറുതിന്റെയും കമന്റ്സ് ആണ്
ReplyDelete