ഉണ്ണിക്കുട്ടൻ കട്ടിലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുകയായിരുന്നു. കുട്ടിക്കൊരു തൊട്ടിലുണ്ടാക്കിക്കൊടുക്കണം എന്ന് അവന്റെ അച്ഛന് തോന്നി. ഇഷ്ടം പോലെ മുറിക്കാൻ മരങ്ങളുള്ളപ്പോൾ പിന്നെന്തിനമാന്തം?
പറമ്പിലെ നല്ലൊരു മരം ചൂണ്ടി ആശാരി പറഞ്ഞു: ഈ മരം മതി
അയാളും പറഞ്ഞു: അതെ ഈ മരം മതി
മരം മുറിക്കാർ മരം മുറിക്കാൻ എത്തിയപ്പോൾ ആ മരച്ചില്ലയിൽ കുരങ്ങു കുട്ടികൾ ഊഞ്ഞാലാടുന്നുണ്ടായിരുന്നു.
കുരങ്ങുകളെ എറിഞ്ഞോടിച്ച്, യന്ത്ര വാളുകൾ കൊണ്ട് മുറിച്ചിട്ട മരവുമെടുത്ത് മരം മുറിക്കാർ പോയി.
തൊട്ടിൽ വളരെ പെട്ടെന്നൊരുങ്ങി. തൊട്ടിലിൽ കുട്ടിയെ കിടത്തുന്നത് ഒരാഘോഷം തന്നെയാക്കി. എന്തിനു കുറക്കണം?
പക്ഷേ………………. തൊട്ടിലിൽ കിടക്കാൻ ഇഷ്ടപ്പെടാത്തതു പോലെ തൊട്ടിലിൽ കിടത്തിയ കുട്ടി കരച്ചിൽ തന്നെ കരച്ചിൽ! ഒരു രക്ഷയുമില്ല. കുട്ടി തൊട്ടിലിൽ കിടക്കാനിഷ്ടപ്പെടുന്നില്ല.
തൊട്ടിലിൽ കിടക്കാതെ അവൻ വളർന്നു. തൊട്ടിൽ ആർക്കും വേണ്ടാതെ പുരയിടത്തിന്റെയൊരു മൂലയിൽ കിടന്നു. ചിതൽ പോലും സ്പർശിക്കുന്നില്ലതിനെ.
ഒരു ദിവസം ഒരു പെൺ കുരങ്ങ് വന്ന് ആ തൊട്ടിൽ എടുത്ത് കൊണ്ട് പോകുന്നത് അവൻ കണ്ടു. കുരങ്ങിനെ പിന്തുടർന്ന അവൻ പറമ്പിന്റെ അങ്ങേ മൂലയിലെ പഴയ ഒരു മരക്കുറ്റിയിൽ കുരങ്ങ് ആ തൊട്ടിൽ വച്ചതു കണ്ടു. പിന്നെ അവൾ തന്റെ കുഞ്ഞുങ്ങളെ എടുത്ത് ആ തൊട്ടിലിൽ കിടത്തുന്നത് കണ്ടു. ചുറ്റിലും ധാരാളം മരങ്ങളുണ്ട്.എന്നിട്ടും അവളെന്തിന് കുട്ടികളെ ഈ തൊട്ടിലിൽ തന്നെ കിടത്തുന്നുവെന്ന് അവൻ സ്വയം ചോദിച്ചു.
തൊട്ടിലുണ്ടാക്കിയ മരമേതെന്നവൻ അച്ഛനോട് ചോദിച്ചു. അയാൾ അവനോട് വാത്സല്യ പൂർവ്വം ദേഷ്യപ്പെട്ടു. നീ തൊട്ടിലിൽ കിടക്കാഞ്ഞത് മരം മോശമായതു കൊണ്ടാണോ?
ആശാരി പറഞ്ഞ വിവരം വച്ച് അവൻ തൊട്ടിലുണ്ടാക്കിയതു പോലുള്ള മരത്തിനു പരതി നോക്കി. ആ പറമ്പിലും, അടുത്ത പറമ്പിലുമൊന്നും ആ ജാതി മരം ഉണ്ടായിരുന്നില്ല.
അവിടെ നിന്നും ആ മരക്കുറ്റിയുടെ അടുത്തേക്ക് പോയ അവനെക്കണ്ട് ആ കുരങ്ങ് കുടുംബം തൊട്ടിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടി.
അവൻ അവിടെ കുത്തിയിരുന്നു കരഞ്ഞു. ഒരിറ്റ് കണ്ണീർ ആ ഉണക്ക മരക്കുറ്റിയിൽ വീണു. പെട്ടെന്നൊരു അണ്ണാറക്കണ്ണന്റെ ചിലക്കൽ കേട്ടു. ഒരിലക്കിളിയുടെ പാട്ട്. ഒരു വസന്ത സേനയുടെ മൂളക്കം……………….
ആ ഉണക്ക മരക്കുറ്റിയിൽ അവന്റെ കണ്ണുനീർ വീണിടത്ത് ഒരു പുതു നാമ്പ് അവൻ കണ്ടു. മുകളിലേക്ക് നോക്കി അവൻ എന്തോ പ്രാർത്ഥിച്ചു. മേഘങ്ങൾ, കാറ്റ്, മഴ…….!
ആ ഉണക്ക മരക്കുറ്റിയിലെ നാമ്പ് വളർന്ന് വലിയ മരമായി. അതിൽ കുരങ്ങുകൾ ഊഞ്ഞാലാടി. പക്ഷികൾ കൂട് വച്ചു. അണ്ണാറക്കണ്ണന്മാർ ചിലച്ചാർത്തു
അവൻ വലുതായി, വിവാഹിതനായി,അവനും ഒരു മകനുണ്ടായി. ഒരു ദിവസം അവന്റെ പത്നി അവനോടൊത്ത് പറമ്പിൽ നടക്കുമ്പോൾ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കീ മരം മുറിച്ച് മോനൊരു തൊട്ടിലുണ്ടാക്കിയാലോ………? അവന്റെ ഉറക്കത്തിലെ ഞെട്ടലും കരച്ചിലും ഒന്ന് മാറിക്കിട്ടിയാലോ……?
അവളുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാതിരുന്ന അവൻ അവളുടെ ചോദ്യത്തിന് മറുമൊഴിഞ്ഞില്ല. പകരം ആ മരത്തിന്റെ ചുവട്ടിൽ ചെന്ന് മുട്ട് കുത്തി പ്രാർഥിച്ചു.
അവൻ അവളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് പറഞ്ഞു. “ മരം മുറിക്കാൻ ആൾക്കാരെയും ഏർപ്പാട് ചെയ്യണ്ടേ? വരൂ പോകാം”
അവൾ പറഞ്ഞു: വേണ്ട. തൊട്ടിൽ വേണ്ട. നിങ്ങൾ മരത്തിനടുത്ത് പോയപ്പോൾ കുറെ കുരങ്ങുകളും, പക്ഷികളും, പേരറിയാത്ത അനേകം മറ്റ് ജന്തുക്കളും എന്റെ അടുത്ത് വന്നുപറഞ്ഞു- മരം മുറിക്കരുതെന്ന്. വേണ്ട വെറുമൊരു തൊട്ടിലിനായി അവയെയെല്ലാം പിണക്കണ്ട.
പിന്നീടധികമവിടെ നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു. കിടക്കയിൽ ശാന്തനായി കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ നെടുവീർപ്പിട്ടു. അന്ന് രാത്രി കുഞ്ഞ് ഉറക്കത്തിൽ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അവനും അവളും ശാന്തമായി കിടന്നുറങ്ങി.
പ്രഭാതത്തിൽ അവളെ കാണാതെ അവൻ പരിഭ്രമിച്ചു. അവളെ അന്വേഷിച്ച് പറമ്പിലെത്തിയ അവൻ അതു കണ്ടു. ആ മരച്ചുവട്ടിൽ അവൾ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു!
പ്രകൃതിക്കാകെ പതിവിൽ കവിഞ്ഞ ഒരു ഉന്മേഷം ഉണ്ടായിരുന്നു.
പ്രകൃതീശ്വരീ എന്റെ പ്രണാമം
ReplyDeleteവളരെ നല്ല രചന.അതിലും നല്ല സന്ദേശം.അഭിനന്ദനങ്ങള്‍
ReplyDeleteനല്ല മെസ്സേജ്... ആശംസകള്‍
ReplyDeleteആദ്യം കട്ടില്‍ എന്ന് പറഞ്ഞു... പിന്നെ "തൊട്ടിൽ വളരെ പെട്ടെന്നൊരുങ്ങി" എന്ന് പറയുന്നു...!!! ശരിയല്ലേ??
മരം ഒരു വരമെന്ന മഹത്തായ സന്ദേശം പകര്‍നു തരാന്‍ ഇത്രയധികം ഭാവന്നാ സമ്പന്നമായ സ്രിഷ്ടികള് എവിടുന്നു വരുന്നൂ!!! നല്ല സ്രിഷ്ടി. നല്ല സന്ദേശം. ഈ എഴുത്തിന് മരത്തില്‍ കൊത്തിയ ഒരു ഉപഹാരം കുടുത്തയക്കട്ടേ?
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteനന്നായിരിക്കുന്നു മാഷെ.
ReplyDeleteഈ പ്രകൃതി സ്നേഹം ഒരു നല്ല മനസ്സിന്റെ വിതുമ്പല്‍ തന്നെ.ആശംസകള്‍ !
ReplyDeleteപ്രകൃതി സ്നേഹിയുടെ തൊട്ടിൽ. ആശംസകൾ.....
ReplyDeleteനല്ല പ്രമേയം. നന്നായി എഴുതി.
ReplyDeleteഎല്ലാവർക്കും (പോരാ, എല്ലാ പ്രകൃതി ഉപാസകർക്കും)ഹൃദയംഗമമായ നന്ദി.
ReplyDelete@ശിഖണ്ടി:
ശിഖണ്ഡികളോട് മുണ്ടണ്ട എന്നാണ് പുരാണങ്ങളിലെ ശാസന. പോയി പണി നോക്കാൻ പറ.അല്ലേ? വലിയൊരു പിഴവാണ് പറ്റിയത്. അറിഞ്ഞപ്പോഴുണ്ടായ ചമ്മൽ ചെറുതൊന്നുമായിരുന്നില്ല.ശരിയാക്കി കേട്ടോ. വളരെ നന്ദി.
@ചീരാമുളക്:
കമന്റിൽ നിന്ന് രചന ഇഷ്ടപ്പെട്ടെന്ന് മനസ്സിലായി. അതു മതി.അതുമാത്രം മതി.മരത്തിൽ കൊത്തിയുണ്ടാക്കുന്നത് ഒരിക്കലും എനിക്ക് ഉപഹാരമാവില്ല. സ്നേഹം മതി;എന്നോടും,പ്രകൃതിയോടും! വളരെ നന്ദി.
ആശംസകള്‍..
ReplyDeleteഎല്ലായിപ്പോഴും നല്ല സന്ദേശങ്ങള്‍ നല്‍കുന്ന മാഷിന് ആശംസകളും ആഭിനന്ദനങ്ങളും.....
ReplyDeleteനല്ല രചന
ReplyDeletePrakrthi sneham aahwanam cheyyunna katha.
ReplyDeleteനാട്ടുകാരാ വനവാസീ ഹിന്ദിവാലാ,
ReplyDeleteഇത്തവണ നീണ്ടതും കൊണ്ടാണല്ലോ വരവ്!
ഒരു നല്ല ചിന്ത ഷെയര്‍ ചെയ്തതിനു പ്രണാമം.
(ഡിസംബറില്‍ എന്നെ കാട് കാണിച്ചില്ലേല്‍ ആറളം ഫാമിനു ഞാന്‍ തീയിടും. 16മുതല്‍ 22വരെ അവിടുണ്ടാകും കേട്ടോ)
നല്ല കഥ ,നന്നായ് പറഞ്ഞിരിക്കുന്നു ആശംസകൾ..
ReplyDeleteനല്ലൊരു സന്ദേശം പകര്‍ന്നു.
ReplyDeleteമരം ഒരു വരം എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച ഈ പോസ്റ്റിനു അഭിനന്ദനം..
ReplyDeleteനല്ല കഥാ അവതരണം നല്ല സന്ദേശം ഇഷ്ടമായി ,
ReplyDeleteമരം ഒരു വരം എന്ന് കേട്ടു
മരം അന്ന് കോരിത്തരിച്ചു ,
മരം ഒരു മാരണം എന്ന് കേട്ടു
മരം ഇന്ന് ഭയചകിതനായി നില്‍ക്കുന്നു
എന്റെ ഒരു കവിതയിലെ വരികള്‍ ആണ്
ആശംസകള്‍ വിധു ചേട്ടാ ........
മരം ഒരു വരം എന്ന വാക്കാണ് ഓര്മ വന്നത്... പ്രകൃതിയെ സ്നേഹിക്കു മണ്ണിനെയും മരത്തെയും രക്ഷിക്കു... നല്ല രചന.
ReplyDeleteഭാവുകങ്ങള്‍ ...
മരം മുറിക്കണ്ട. മനസ്സും.
ReplyDeleteനന്നായിട്ടുണ്ട് ...വിട്ണ്ടും വരാം ...എന്‍റെ ബ്ലോഗിലേക്കും സ്വാഗതം
ReplyDeleteസഗീത അസ്വതകര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ് താല്പര്യമുള്ളവര്‍ക്ക് വരം
http://worldmusiccollections.blogspot.com/
മരം ഒരു വരം എന്നാണല്ലോ.. അതു വെട്ടി വില്ക്കുന്നോർക്കും ..ഫർണിച്ചറാക്കി വില്ക്കുന്നോർക്കും..
ReplyDeleteപ്രകൃതി സ്നേഹിയായ താങ്കളെ അഭിനന്ദിക്കുന്നു...ഒപ്പം കുറേകാലം മുന്നെ എഴുതിയ ഒരു കുട്ടിക്കഥ ശിക്ഷയായി ഇതൊടൊപ്പം വെക്കുന്നു
http://manavadwani-russel.blogspot.com/2011/05/blog-post_16.html
പ്രകൃതി ഉപാസന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പോസ്റ്റിന് നന്ദി..
ReplyDeleteപ്രിയപ്പെട്ട വിധു,
ReplyDeleteഒരു കഥ വായിച്ചു കഴിഞ്ഞാല്‍, മനസ്സില്‍ ബാക്കിയാകാന്‍ ഒരു സന്ദേശം വേണം.പ്രകൃതിയെ ഒരു പാട് സ്നേഹിക്കുന്നത് കൊണ്ടു, ഈ മരങ്ങളോടുള്ള സ്നേഹം മനസ്സിലാകുന്നു.
മഴ പെയ്യുമ്പോള്‍, ഒരു മരം ഒരാള്‍ നട്ടാല്‍, നമ്മുടെ പച്ചപ്പ് നമുക്ക് നഷ്ടമാകില്ല.
മനോഹരമായ ഈ ആശയത്തിന് അഭിനന്ദനങ്ങള്‍!
സസ്നേഹം,
This comment has been removed by the author.
ReplyDeleteകൊള്ളാം മാഷേ... ആദ്യമായാ ഇവിടെ ബോണ്‍സായ് അല്ലാത്ത ഒന്നിനെ കണ്ടത്! :)
ReplyDeleteഒരു തൊട്ടില്‍ ഉണ്ടാക്കാന്‍ ഒരായിരം തൊട്ടിലുകള്‍ മുറിച്ചു മാറ്റുന്നു അല്ലെ,
ReplyDeleteഭൂമിയുടെ അവകാശികള്‍ നാം മാത്രമോ?
നല്ല ആശയം, നന്നായി പറയുകയും ചെയ്തു.
ReplyDeleteനന്നായി...........ഭാവുകങ്ങൾ.
ReplyDeleteഒരു മരം ആയിരം പുള്ളൈകൾക്ക് സമമാണെന്ന് പറഞ്ഞു തന്ന് വളർത്തിയ എന്റെ അമ്മീമ്മയെ ഓർമ്മിപ്പിച്ചതിന് നന്ദി......
ReplyDeleteThis comment has been removed by the author.
ReplyDeleteഅവൾ പറഞ്ഞു: വേണ്ട. തൊട്ടിൽ വേണ്ട. നിങ്ങൾ മരത്തിനടുത്ത് പോയപ്പോൾ കുറെ കുരങ്ങുകളും, പക്ഷികളും, പേരറിയാത്ത അനേകം മറ്റ് ജന്തുക്കളും എന്റെ അടുത്ത് വന്നുപറഞ്ഞു- മരം മുറിക്കരുതെന്ന്. വേണ്ട വെറുമൊരു തൊട്ടിലിനായി അവയെയെല്ലാം പിണക്കണ്ട.
ReplyDeleteപിന്നീടധികമവിടെ നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു. കിടക്കയിൽ ശാന്തനായി കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ നെടുവീർപ്പിട്ടു. അന്ന് രാത്രി കുഞ്ഞ് ഉറക്കത്തിൽ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അവനും അവളും ശാന്തമായി കിടന്നുറങ്ങി.
പ്രഭാതത്തിൽ അവളെ കാണാതെ അവൻ പരിഭ്രമിച്ചു. അവളെ അന്വേഷിച്ച് പറമ്പിലെത്തിയ അവൻ അതു കണ്ടു. ആ മരച്ചുവട്ടിൽ അവൾ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു!
പ്രകൃതിക്കാകെ പതിവിൽ കവിഞ്ഞ ഒരു ഉന്മേഷം ഉണ്ടായിരുന്നു.
എനിക്ക് അധികം വാക്കുകൾ പറഞ്ഞ് നിങ്ങളെ അഭിനന്ദിക്കാൻ അറിയില്ല. പക്ഷെ ഒന്നു ഞാൻ സത്യമായി പരയാം. ഇതിൽ ഈ കോപ്പി ചെയ്ത് വച്ചിരിക്കുന്ന കഥയുടെ ക്ലൈമാക്സ് ഞാൻ വായിക്കാത്ത ഭാഗമാണ്. കാരണം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഈ ഒരു സത്യമേ ഉള്ളൂ, നിങ്ങളോട് പറയാ
എല്ലാവർക്കും നന്ദി അറിയിക്കുന്നു.കമന്റിനും, കൂട്ടിനും.
ReplyDelete@മണ്ടൂസൻ: ഞാനിത് തീർക്കുന്നതിനു മുൻപ് നന്നായി കരഞ്ഞിട്ടുണ്ട്. ഞാനെഴുതുന്ന കഥകൾ പലപ്പോഴും മുൻ ധാരണയിൽ നിന്നും വ്യത്യസ്തമായ രീതിയിലേക്ക് വഴിമാറിപ്പോകുകയാണ് ചെയ്യുക. ഇത് ഞാൻ പോലും അറിയാതെയായിരിക്കും. ഇങ്ങനെ അറിയാതെ സംഭവിച്ച ഒരു ക്ലൈമാക്സാണീ കഥയെയും രക്ഷിച്ചത്. ദൈവമുണ്ടോന്നൊന്നും എനിക്കറിയില്ല. പക്ഷേ ഉണ്ടെന്ന് വിശ്വസിച്ച് അതിനെ സ്വന്തം രീതിയിൽ അന്വേഷിക്കുക എന്നതാണെന്റെ രീതി. അറിയാതെ വരുന്ന എഴുത്തും ഒരു ദൈവാനുഗ്രഹമാണെന്ന് തോന്നുന്നു. ദൈവം പ്രകൃതിയെ ബഹുമാനിക്കുന്നുണ്ടാകും. അതു കൊണ്ട് ഈ കഥയിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഇടപെടൽ നടത്തിയിട്ടുണ്ടാകും. അതാണെന്നെയും കരയിച്ചത്.
ഇതു വല്ലാതെ മനസിൽ തട്ടി
ReplyDeleteഅഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട് വിധു ......ആശംസകള്‍
ReplyDeleteമരം ഒരു വരം..
ReplyDeleteഎല്ലാം കണക്കുകൾ. കഥ
പറയുന്ന
കണക്കുകൾ..
ഇതിൽ കമന്റ് എഴുതിയ പുണ്യവാളനും
കണക്കുകളുടെ ലോകത്തില നിന്നും വിട
പറഞ്ഞു അല്ലെ ?
മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട 'അച്ഛന്മാരെ'പ്രതി ഇപ്പോള്‍ മറ്റൊരു തലമുറ വരണ്ടുണങ്ങി കേഴുകയാണ്.കഥയും അതിന്‍റെ സന്ദേശവും ഉള്‍കൊള്ളാന്‍ വൈകി...
ReplyDeleteനന്നായി അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
തീം വളരെ നന്നായി.. ഇഷ്ടപ്പെട്ടു.. :)
ReplyDelete