പേജുകള്‍‌

Tuesday, December 13, 2011

വനചിത്രണം



മഹാരാജാവ് കൽ‌പ്പിച്ചത് പ്രജകളിൽ നിന്ന് ‘വനത്തിന്റെ‘ ചിത്രം ശേഖരിച്ച് തിരു സവിധത്തിങ്കൽ സമർപ്പിക്കാനായിരുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കപ്പെട്ട ചിത്രങ്ങൾ  വനപാലകരായ കീഴുദ്യോഗസ്ഥരിലൂടെ, മേലുദ്യോഗസ്ഥരിലൂടെ, മന്ത്രിമാരിലൂടെ, കൈമാറി രാജാവിലെത്തിയപ്പോൾ ……………..അത്ഭുതമെന്ന് പറയട്ടെ, ചിത്രങ്ങളെല്ലാം മാഞ്ഞു പോയ വെറും കാൻവാസുകൾ മാത്രമായിരുന്നു.....വെറും ക്യാൻവാസുകൾ !!

15 comments:

  1. തേഞ്ഞു പോകുന്ന വന ചിത്രങ്ങൾ...........

    ReplyDelete
  2. ചിത്രം ഇഷ്ടായി.
    എഴുത്ത് അസ്സലായി.

    ReplyDelete
  3. തേഞ്ഞും, മാഞ്ഞും പോകുന്ന വനചിത്രങ്ങള്‍...

    ReplyDelete
  4. ….അവരെയെല്ലാം വെടിവെച്ച്., അല്ല തൂക്കിയിട്ട്, അല്ല വിഷം കൊടുത്ത്… അല്ല ജീവ പര്യന്തം തടവറയിലിട്ട്…( ഛേ.. അതു വേണ്ട… അവർ തടവറയിൽ കിടന്ന് ബിരിയാണി തിന്നു പ്രഷറു വന്നു ചത്തു പോകും)..അതിനാൽ മേൽ പറഞ്ഞതു മുഴുവൻ ക്യാൻസൽ ചെയ്തിരിക്കുന്നു…നമുക്കതൊന്നുമല്ല ആവശ്യം ക്യാൻവാസിൽ ശൂന്യമായ വനമാണ്..അതിനാൽ

    ….. അവരെ പിടിച്ച് കെട്ടി കൊണ്ടു പോയി.. കൈലി ഉടുപ്പിച്ച് , തൂമ്പായെടുത്ത് കിളപ്പിച്ച്.. മരം വെച്ചു പിടിപ്പിക്കാൻ പറയണം..!.. വനം വനമാക്കുന്നതു വരെ പച്ചവെള്ളവും ലേശം കഞ്ഞിയും പയറും കൊടുക്കണം കൂലിയായിട്ട്!.. മതി.. അതു മതി…
    ----
    nannaayirunnu.. chithravaum ..vivaraNavum...
    aaSamsakaL

    ReplyDelete
  5. ഈ മനവധ്വനി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു അത് തന്നെ അത് തന്നെ അങ്ങനെ തന്നെ വേണം ഹും

    മരം ഒരു വരം എന്ന് കേട്ടു
    മരം അന്ന് കോരിത്തരിച്ചു
    മരം ഒരു മാരണം എന്ന് കേട്ടു
    മരമിന്നു ഭയചകിതനായി നില്‍ക്കുന്നു

    എന്റെ ഒരു കവിതയിലെ ആദ്യവരികള്‍ ആണ്
    എന്റെ കവിതാ ലോകത്തേക്ക് സ്വാഗതം

    കേള്‍ക്കാത്ത ശബ്ദം


    ഞാന്‍ പുണ്യവാളന്‍

    ReplyDelete
  6. ഇനി ക്യാന്‍വാസും കൂടി നഷ്ടപ്പെടും.

    ReplyDelete
  7. ഫോട്ടോയും പോസ്റ്റും കമന്റും നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  8. നല്ല ആശയം, ഒതുക്കി എഴുതി. ഇത്ര മതി.

    ഇനി ഒരു പാര... (അല്ലെങ്കില്‍ വേണ്ട...)

    ReplyDelete
  9. എന്തിനാ അധികം എഴുതുന്നത്? ഇത്ര മതി. അഭിനന്ദനങ്ങൾ.

    ReplyDelete
  10. എങ്ങനെയാ മാഷെ ഇങ്ങനൊക്കെ എഴുതാന്‍ പറ്റുന്നെ?
    കുഞ്ഞുണ്ണി മാഷെ പോലെ 2 വരികള്‍ കൊണ്ട് കടലോളം കാര്യം..!!!

    ReplyDelete
  11. എല്ലാവർക്കും നന്ദി. ഒപ്പം ക്രിസ്മസ് ആശംസകളും. ഇങ്ങോട്ട് ആളുകൾ വരവ് കുറവാണ്. അതു കൊണ്ട് വരുന്നവർ സുഹൃത്തുക്കളോട് എന്റെ ആശംസകൾ അറിയിക്കണം
    @ അവന്തിക: അങ്ങനെയാണ് കടൽ ഉണ്ടായത് ! ഹഹഹ
    സ്നേഹപൂർവ്വം വിധു

    ReplyDelete
  12. മാഞ്ഞു പോകുന്ന വനചിത്രങ്ങള്‍... ഒതുക്കി എഴുതി. അഭിനന്ദനങ്ങൾ.

    ReplyDelete
  13. അല്ലെങ്കിലും അവസാനം പല്ലും നഖവും മുടിയും മാത്രമേ കാണൂ ...:)

    ReplyDelete
  14. നാട്ടിൽ കവലയിൽ ഒരടിപിടി കണ്ട് വീട്ടിലെത്തിയപ്പോൾ, ഞാൻ കേൾക്കുകയാണ്. അമ്മ: 'അവടെ കൊപ്പത്ത് അറ്റിയും കത്തിക്കുത്തും ഉണ്ടായീ ത്രേ, നീ കണ്ടൊ' ?
    ഞാൻ: ആരാ പറഞ്ഞേ ? അമ്മ: 'അടുത്തവീട്ടിലെ പുതീത് വന്നോര്.'
    ഞാൻ ഒന്നു ഞെട്ടി, പിന്നെ സമാധാനിച്ചു. 'ഭാഗ്യം ആരീം കൊന്നിട്ടില്ല.'
    ഇതുപോലെയാ കാര്യങ്ങൾ അവസാനം ക്യാന്വാസ് മാത്രമെങ്കിലും ഉണ്ടായല്ലോ ? ചിലപ്പോൾ ആട് കിടന്നിടത്ത് പൂട പോലും കാണില്ല.

    ReplyDelete