സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകുന്ന പെൺകുട്ടിയുടെ മനസ്സിനെ കൊളുത്തിവലിച്ചത് ജൌളിക്കടയിലെ ആ വിഷനീലച്ചുരിദാറായിരുന്നു. അതിന്റെ വില അവളുടെ ഒരു മാസത്തെ ശമ്പളത്തെക്കാൾ അധികമായിരുന്നു. പക്ഷെ ആ വസ്ത്രത്തിന്റെ ആകർഷകത്വം,അവളെ സർപ്പം പോലെ വരിഞ്ഞു. മൊബൈൽ ഫോണിൽ നിന്നും,ഫാൻസി ആഭരണങ്ങളിൽ നിന്നും വൈദ്യുതി യൂണിറ്റിൽ നിന്നുമെല്ലാം ഓരോ നുള്ള് മാറ്റി വച്ച് അവൾ ആ ചുരിദാറിനുള്ള വിലയൊരുക്കാൻ നോക്കി പരാജയപ്പെട്ടു. അന്നൊരു ദിവസം അവളോടവളുടെ ആൺ ഫ്രണ്ട് ചോദിച്ചു: നിന്റെ പിറന്നാളിന് ഞാൻ നിന്റെ വീട്ടിൽ വന്നാൽ എനിക്കെന്തു തരും? അവൾ മറുമൊഴിഞ്ഞില്ല. പിറന്നാളിന് അവൻ വന്നു. ഒന്നും നൽകാനില്ലാതെ അവൾ കരഞ്ഞു. ആ കണ്ണീരിൽ അവളുടുത്തിരുന്ന പഴയ ചുരിദാർ അലിഞ്ഞു തീർന്നു. പിന്നെയും അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവന്റെ വിഷനിശ്വാസങ്ങൾ തന്നിൽ പടരുന്നതും, സ്വയം തളരുന്നതുമറിയാതെ ഏതോ കയത്തിൽ കുറെ നേരം അവൾ അമർന്നു.ഉണർന്നപ്പോൾ വിഷം തീണ്ടിയതു പോലെ കരുവാളിച്ച സ്വന്തം ശരീരത്തിലേക്ക് അവൾ തിരിച്ചു വന്നു. അത് ദേഹത്തിന്റെ കരുവാളിപ്പല്ല, ഏറെ നാൾ അവളുടെ കരളുടക്കിയ ചുരിദാറായിരുന്നുവെന്നറിഞ്ഞിട്ടും അവൾ പിന്നെയും കരഞ്ഞു
nagna sathyangal.......... aashamsakal..........
ReplyDeleteഎന്താ ഇത്..??എനിക്കൊന്നും പറയാന്‍ ഇല്ല
ReplyDeleteആകെ മൊത്തം വിഷവും നീലയും.
ReplyDelete(തമാശിച്ചതാ )
ഹൗ.... ഫോണ്ടും നീല..
ReplyDeleteപീഡനങ്ങള്‍ ഉണ്ടാകുന്നത്...
ReplyDeleteകൊള്ളാം...പക്ഷേ ആ ചുരിദാര്‍ എങ്ങിനെ ?
ReplyDeleteഎന്നാലും ചൂരിദാര്‍......ആ പോട്ടെ :)....സസ്നേഹം
ReplyDeleteഹും...! എനിക്കെല്ലാം മനസ്സിലായി.
ReplyDeleteആശയത്തില്‍ പുതുമ...ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കിയിട്ടുണ്ട്, എന്നാലും എഴുത്ത് പോരാ, ഒരു സുഖമില്ല വായിക്കാന്‍, ഭാഷയും അവതരണവും.
വ്യക്തമായില്ല. ചുരിദാർ????
ReplyDeleteഇത്തരം പ്രമേയം ഞാൻ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.ഇതൊക്കെ വ്യക്തമായി പറയാൻ എന്റെ നാണകം സമ്മതിക്കുന്നില്ല. അവളിട്ടിരുന്ന ചുരിദാർ അവൻ അഴിച്ചു. എന്നിട്ട് പോകുന്നതിനു മുൻപ്, അവൻ കൊണ്ടുവന്ന ഗിഫ്റ്റ്, മറ്റെ ചുരിദാർ അവൻ അവളെ അണിയിച്ചിട്ടാണ് പോയത്. അവൻ ഡീസെന്റാ.
ReplyDeleteസത്യത്തിൽ അവൻ ചുരിദാർ കൊണ്ടുവന്ന കാര്യം കഥയിൽ പറയാൻ വിട്ടു പോയിരുന്നു.
ഇതിലുള്ള കാര്യം ആഗ്രഹങ്ങൾ പരിമിതപ്പെടുത്തണമെന്ന് തന്നെ. അല്ലെങ്കിൽ വസ്ത്രത്തിനു വേണ്ടി വസ്ത്രം.......
കഥ നന്നായിട്ടുണ്ട് കെട്ടോ..കമന്റില്‍ വിശദീകരിക്കേണ്ട കാരുമൊന്നുമില്ല. സംഭവം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ..
ReplyDelete